വനിത ശിശുവികസന വകുപ്പിലെ നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തും. വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ തത്തുല്യമായ തസ്തികയില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം

അപേക്ഷകര്‍ക്ക് എം.എസ്.ഡബ്ല്യൂവിലോ സോഷ്യല്‍ സയന്‍സിലോ ബിരുദാനന്തര ബിരുദമുണ്ടായിരിക്കുന്നവരാകണം. പത്തു വര്‍ഷത്തെ സേവന കാലയളവും വേണം.

വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ ഓഫീസ് മേലധികാരി മുഖേന വനിത ശിശുവികസന ഡയറക്ടർ, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ഓഗസ്റ്റ് 14വരെ സമർപ്പിക്കാം.