അങ്കണവാടിയില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവുകള്‍


മലപ്പുറം കുറ്റിപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ വരുന്ന മാറാക്കര, എടയൂര്‍, ആതവനാട്, കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. 

യോഗ്യത:
  • എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അങ്കണവാടി തസ്തികകളിലേക്കും എസ്.എസ്.എല്‍.സി പരാജയപ്പെട്ട എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
  • അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. 

  അപേക്ഷിക്കേണ്ടവിധം:
  താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 22നകം ശിശുവികസന പദ്ധതി ഓഫീസര്‍, കുറ്റിപ്പുറം അഡീഷനല്‍ തൊഴുവാനൂര്‍ പി.ഒ, മലപ്പുറം- 676552 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളില്‍ നിന്ന് ലഭിക്കും.


  For Latest Jobs

  Click Here

  തൊഴിൽ വാർത്തകൾ മലയാളത്തിൽ 

  Click Here

  Join Job News-Telegram Group

  Click Here

  Post a Comment

  0 Comments
  * Please Don't Spam Here. All the Comments are Reviewed by Admin.