മലപ്പുറം: ജില്ലാ നിര്‍മിതി കേന്ദ്രയില്‍ സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. 
മൂന്ന് ഒഴിവുകളാണുള്ളത്.

താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണം. nirmithi kend…@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14.