ഫീല്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നു


പാലക്കാട്: ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയില്‍ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ അഗളി, പുതൂര്‍ ,ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ ഫീല്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നു. 

ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എന്‍.എം/ എ.എന്‍.എം കോഴ്‌സ്പാസായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതികള്‍ക്കാണ് അവസരം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും .

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 10 ന്അട്ടപ്പാടി ഐ. ടി.ഡി.പി. ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. 

ഫോണ്‍ : 04924 254382


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.