തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്ന കോവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ (സി.എഫ്.എല്‍.റ്റി.സി) മാലിന്യ സംസ്‌കരണം നടത്തുന്നതിന് താത്പര്യമുള്ള തൊഴിലാളികളെ ആവശ്യാനുസരണം നല്‍കാന്‍ കഴിയുന്ന വ്യക്തികള്‍/ഏജന്‍സികളില്‍ നിന്നും ശുചിത്വ മിഷന്‍ അപേക്ഷ ക്ഷണിച്ചു.

മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പരിചയസമ്പത്തുള്ളതും സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ളവരുമായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഒരു തൊഴിലാളിക്ക് നല്‍കേണ്ട ദിവസവേതനം, ഏതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ സേവനം ലഭ്യമാകും എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് tsctrivandrum@yahoo.co.in എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം. 
അവസാന തീയതി : ജൂലൈ 26. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547111473, 9562687114.

Also Read: സ്റ്റാഫ് നഴ്സ് നിയമനം

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here