നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ‌ബി‌ഇ) - വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാംസ് (എന്‍ബിഇ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനീയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, സ്റ്റെനോ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. natboard.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. ജൂലൈ 31 വരെ വിവിധ തസ്തികകളില്‍ അപേക്ഷിക്കാം. എല്ലാ തസ്തികകളിലുമായി 90 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 31 ന് നടക്കുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷയുടെ തീയതിയും സമയവും സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയും.

വിഭ്യാഭ്യാസ യോഗ്യത:

1. സീനിയര്‍ അസിസ്റ്റന്റ്:
  • അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം
2. ജൂനിയര്‍ അസിസ്റ്റന്റ്:
  • അംഗീകൃത ബോര്‍ഡിന്റെ കീഴിലോ സര്‍വകലാശാലയുടെ കീഴിലോ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം
3. ജൂനിയര്‍ അക്കൗണ്ടന്റ്:
  • ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ് എന്നവിയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം.
4. സ്‌റ്റെനോഗ്രാഫര്‍:
  • പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമെ ടൈപ്പ് റൈറ്റിങ്ങിലുള്ള യോഗ്യതയുമുണ്ടാകണം (വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്).

ഒഴിവുകളുടെ വിശദാംശങ്ങൾ:
  1. സീനിയര്‍ അസിസ്റ്റന്റ് :18
  2. ജൂനിയര്‍ അസിസ്റ്റന്റ് : 57
  3. ജൂനിയര്‍ അക്കൗണ്ടന്റ് : 7
  4. സ്‌റ്റെനോഗ്രാഫര്‍ : 8

പ്രായപരിധി:
  • ഉദ്യോഗാര്‍ത്ഥികള്‍ 27 വയസ് കവിഞ്ഞവരാവരുത്. 
വിവിധ വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. 

അപേക്ഷ ഫീസ്:
1500 രൂപയാണ് ജനറല്‍ വിഭാഗക്കാര്‍ക്കുള്ള അപേക്ഷാ ഫീസ്. എസ്.സി, എസി.ടി, ഒ.ബി.സി, വനിതകള്‍ തുടങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപ അടച്ചാല്‍ മതിയാകും. ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.

അപേക്ഷിക്കേണ്ടവിധം?
നിങ്ങൾ‌ക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.  11 ജൂലൈ 2020 മുതൽ 31 ജൂലൈ 2020 05:00 PM വരെ ഓൺലൈനായി അപേക്ഷിക്കാനാകും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. 

പ്രധാന ലിങ്കുകൾ

Official Notification

Click Here

Registration

Click Here

Login

Click Here

Official Website

Click Here

For Latest Jobs

 Click Here 

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.