കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ


വിവിധ ജില്ലകളിൽ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം

അദ്ധ്യാപക തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിര അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 • അസോസിയേറ്റ് പ്രൊഫസർ : 08
 • ഒഴിവുകൾ (മ്യുസിക് : 01 (Muslim)),
 • വുഡ് സയൻസ് & ടെക്‌നോളനി : 01
 • (LC/AI), ഹിന്ദി : 01 (ETB),
 • ബിഹേവിയറൽ സയൻസ്  : 01 (ST ),
 • സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ : 01 (SIUC-Nadar),
 • ഫിസിക്സ് : 01 (OBC),
 • ലീഗൽ സ്റ്റഡീസ്  : 01 (ETB),
 • മലയാളം : 01 (OC)),
 • അസിസ്റ്റന്റ് പ്രൊഫസർ : 02 ഒഴിവുകൾ (ഹിസ്റ്ററി : 01 (ETB),
 • വുഡ് സയൻസ് & ടെക്‌നോളജി : 01 (ST).
അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ 01.10.2021 മുതൽ ആരംഭിക്കും. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ മറ്റ് അനുബന്ധരേഖകൾ സഹിതം നവംബർ 12 വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ് സൈറ്റ് www.kannuruniversity.ac.in സന്ദർശിക്കുക.
അധ്യാപകബാങ്കിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ ക്ലാസ് എടുക്കാനുള്ള അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു.
 • മലയാളം,
 • ഇംഗ്ലീഷ്,
 • ഇക്കണോമിക്സ്,
 • പൊളിറ്റിക്സ്,
 • ഹിസ്റ്ററി,
 • സോഷ്യോളജി,
 • അക്കൗണ്ടൻസി,
 • ബിസിനസ് സ്റ്റഡീസ്
വിഷയങ്ങളിൽ ബി.എഡും മാസ്റ്റർ ബിരുദവും സെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 300 രൂപയാണ് പ്രതിഫലം.

അപേക്ഷ സിവിൽസ്റ്റേഷനിലെ കോഴിക്കോട് ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ 10-ന് വൈകീട്ട് അഞ്ചിനകം ലഭിക്കണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 9961477376.പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്

കാസർകോട്: ഗവ. പോളിടെക്‌നിക് കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മാത്തമാറ്റിക്സ് വിഭാഗത്തിന് എട്ടിനും ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങൾക്ക് ഒക്ടോബർ 11നുമാണ് അഭിമുഖം. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ പത്തുമണിക്ക് പെരിയ പോളിടെക്‌നിക് കോളേജ് ഓഫീസിലെത്തണം. ഫോൺ: 0467 2234020, 9995681711.

കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ലക്ചററുടെ താത്കാലിക ഒഴിവ്

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഒരു വിഷയമായി പഠിച്ച എംബിഎ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എംസിഎ ബിരുദവും ബിസിനസ് മാനേജ്മന്റില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജി ഡിപ്ലോമ അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദവും ബിസിനസ് മാനേജ്മന്റില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജി ഡിപ്ലോമ ഇവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ട് രാവിലെ 10.30ന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഹിന്ദി ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയിലെ ഡോ.ബി.ആര്‍.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് ഹിന്ദി ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ നിയമനത്തിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2370379, 2370657.

സംഗീത കോളേജിൽ നിയമനം

ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്‌ടോബർ 8ന് രാവിലെ 11-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.അറബിക് വിഷയത്തിൽ അതിഥി അധ്യാപക നിയമനം

അരീക്കോട്: കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക് കോളേജിൽ അഫ്സലുൽ ഉലമ പ്രിലിമിനറി വിഭാഗത്തിൽ അറബിക് വിഷയത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ബയോഡാറ്റകൾ ഓക്ടോബർ 13-ന് 5 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിക്കണം. അഭിമുഖം 16-ന് രാവിലെ 10-ന്. ഫോൺ: 0483 2858310.

അധ്യാപക ഒഴിവ്

കൊടുങ്ങല്ലൂർ: പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിൽ ബി. വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (സ്വാശ്രയം) വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ഒക്ടോബർ 10-ന് മുമ്പ് ബയോഡേറ്റ principal.mesasmabi@gmail.com എന്ന ഇ-മെയിലേക്ക് അയയ്ക്കണം.

കോട്ടയം: രാമപുരം മാർ ആഗസ്തീനോസ്‌ കോളേജിൽ ഇംഗ്ലീഷ്‌ വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിൽ സ്ഥിരമായേക്കാവുന്ന താൽക്കാലിക ഒഴിവുണ്ട്‌. താല്പര്യമുള്ളവർ Principalmacrpm@gmail.com ൽ അപേക്ഷിക്കുക.

പത്തനാപുരം : സെന്റ് സ്റ്റീഫൻസ് കോളേജ് ബോട്ടണി വിഭാഗത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഗസ്റ്റ് പാനൽ രജിസ്‌ട്രേഷൻ നടത്തിയ, യു.ജി.സി. യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 18-ന് 10 മണിക്ക്  കോളേജിൽ നടക്കും

കാസർകോട്: ഗവ. കോളേജിൽ ഗണിതശാസ്ത്രത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബർ ഏഴിന് രാവിലെ 10.30-ന് നടക്കും. 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ എട്ടിന് രാവിലെ 10.30-ലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഫോൺ: 04994 256027

കാസര്‍കോട്
ഗവ. കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 55% മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. ഇംഗ്ലീഷ് വിഷയത്തില്‍ ഒക്‌ടോബര്‍ 11നും കൊമേഴ്‌സ് വിഷയത്തില്‍ ഒക്‌ടോബര്‍ 12നുമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 25602

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.