കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകളിൽ നിരവധി ഒഴിവുകൾ


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:


എൽ.എസ്.ജി.ഡി. ഓഫീസിലേക്ക് നിയമനം

തിരുവില്വാമല: ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിന് എൽ.എസ്.ജി.ഡി. ഓഫീസിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തിൽനിന്ന്‌ ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്സ്‌മാൻ/ തത്തുല്യ യോഗ്യതയുള്ള 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 11-ന് അഞ്ചു മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04884 282023.

മേട്രൻ ഒഴിവ്

വേങ്ങര: മലപ്പുറം ജവഹർ നവോദയാ വിദ്യാലയത്തിൽ മേട്രന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനംനടത്തുന്നു. പന്ത്രണ്ടാം ക്ലാസ് പാസായ 35-നും 55 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അനുബന്ധ രേഖകളും jnvmalapuram@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒക്ടോബർ എഴിന് മുമ്പായി അയയ്ക്കണം. അഭിമുഖം ഒക്ടോബർ  11-ന് രാവിലെ 11-ന്. ഫോൺ: 04942450350.


സെക്യൂരിറ്റി നിയമനം

കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളേജിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സുള്ള അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 12 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ www.lbscek.a-c.in ല്‍ ലഭ്യമാണ്.
ഫോണ്‍: 04994 250290

സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കണ്ണൂര്‍ : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍വര്‍ക്ക് എന്നിവയിലേതെങ്കിലുമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്. കണ്ണൂര്‍ ജില്ലക്കാരായിരിക്കണം. ഫോട്ടോ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോപ്ലക്‌സ്, തലശ്ശേരി 670104 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 0490 2967199.


ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

നശാ മുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത സോഷ്യോളജി , സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര മേഖലയില്‍ പദ്ധതി നിര്‍വഹണത്തില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയം. അവസാന തിയതി ഒക്ടോബര്‍ 12. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ പി.ഒ – 686584 കൂടുതല്‍ വിവരങ്ങള്‍ക്ക് 0482 228160
.
ഡ്രൈവർമാരെ നിയമിക്കുന്നു

ആനക്കര: കപ്പൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ഏഴാംക്ലാസ്‌ വിജയവും മൂന്നുവർഷത്തിൽ കുറയാത്ത എൽ.എം.വി. ലൈസൻസുമുള്ളവരുമായിരിക്കണം.
കപ്പൂർ പഞ്ചായത്തിൽ സ്ഥിരതാമസമായവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അപേക്ഷ  ഒക്‌ടോബര്‍ എട്ടിനകം കുമരനല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നേരിട്ടോ phckumaranallur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് അംബുലന്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഏഴാംതരം പാസായ രണ്ടു വര്‍ഷത്തിന് മുമ്പ് ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്ത 60 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അസല്‍ രേഖകളുമായി ഒക്ടോബര്‍ 13 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഓഫീസ് അസിസ്റ്റന്റ്

താണിക്കൽ: കോഡൂർ ഗ്രാമപ്പഞ്ചായത്ത് കംപ്യൂട്ടർ പരിശീലനകേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അപേക്ഷയും ബയോഡേറ്റയും ഒക്‌ടോബർ അഞ്ചിനുമുൻപ്‌ പരിശീലനകേന്ദ്രത്തിൽ നൽകണം.
ഫോൺ: 0483 2868518.

കരാർ നിയമനം

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18) യോഗ്യത: ജിയോ-ഇൻഫർമാറ്റിക്‌സ് (8)/ ജിയോളജി/ ജിയോ ഫിസിക്‌സ്(5), ജോഗ്രഫി(5) എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും.
ജി.ഐ.എസ്.ടെക്‌നീഷ്യൻ (ഒഴിവ് 8) യോഗ്യത: സിവിൽ ഡിപ്ലോമ/ ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഐ.റ്റി.ഐ. സർവ്വെയർ/ ഡ്രാഫ്റ്റ്‌സ്മാൻ/ സയൻസിൽ ബിരുദവും ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രോഗ്രാമർ (ഒഴിവ് 3) യോഗ്യത: 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി.ഇ/ ബി.ടെക് കംപ്യൂട്ടർ സയൻസ്/ ഐ.റ്റി. അല്ലെങ്കിൽ എം.സി.എ/ എം.എസ്സി.(കമ്പ്യൂട്ടർ സയൻസ്) ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
08.10.2021ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിലാസം: www.ksrec.kerala.gov.in.കെയര്‍ ടേക്കര്‍ ഒഴിവുകള്‍

എറണാകുളം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (വനിത) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2 താല്‍ക്കാലിക ഒഴിവുകള്‍ ഉണ്ട്.
യോഗ്യത : പ്ലസ് 2 അല്ലെങ്കില്‍ തത്തുല്ല്യം. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒരൂ വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി : 01 ജനുവരി 2021 ന് 18 -41. നിയമാനുസ്യത വയസ്സിളവ് അനുവദനീയം. രണ്ടൊഴിവ്. ജനറല്‍ മുന്‍ഗണനാ വിഭാഗം ഒന്ന്, ഈഴവ/തീയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗം ഒന്ന്. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷച്ചാല്‍ മതി. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുന്‍ഗണേതര വിഭാഗത്തേയും പരിഗണിക്കും.

കട്ടപ്പന: എറണാകുളം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ കെയർടേക്കർ (വനിത) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: പ്ലസ്ടു, ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാർഥികൾ ഒക്ടോബർ 10-ന് മുൻപായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 04868-272262
ബി.ആർ.സി.കളിൽ ഒഴിവ്

കാസർകോട്: ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള എം.ഐ.എസ.് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. അഭിമുഖം ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) ആണ് എം.ഐ.എസ് കോ-ഓർഡിനേറ്ററുടെ യോഗ്യത. ബി.കോം ഡിഗ്രിയും ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടാലി സർട്ടിഫിക്കറ്റുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഫോൺ: 04994-230316

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2023 ജൂലൈ 29 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘സ്‌കോപിംഗ് സ്റ്റഡി ടു ഡെവലപ് പീപ്പിള്‍ – ഇന്‍ക്ലൂസീവ് ലൈവിലിഹുഡ് – ബേസ്ഡ് ഗവേര്‍ണന്‍സ് സ്ട്രാറ്റജി ഫോര്‍ ദി ലോംഗ് -ടേം കണ്‍സര്‍വേഷന്‍ ഓഫ് മാന്‍ഗ്രൂവ് ഫോറസ്റ്റ്‌സ് ഓഫ് കേരള’ ല്‍ 5 പ്രോജക്ട് ഫെല്ലോയുടെ താല്‍കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നു. ഒക്ടോബര്‍ 5 രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വിശദ വിവരക്കള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.(www.kfri.res.in)
അക്രഡിറ്റഡ് ഓവർസിയർ 

കരുമാല്ലൂർ: ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതി നടത്തിപ്പിനായി പട്ടികവിഭാഗത്തിൽപ്പെട്ട അക്രഡിറ്റഡ് ഓവർസിയറെ വേണം. യോഗ്യതയുള്ളവർ ഒക്ടോബർ 10 ന് മുമ്പ് അപേക്ഷ നൽകണം

പരാഗണ തൊഴിലാളികളെ നിയമിക്കുന്നു 

കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോള്‍, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് 2021-22 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 8 വൈകിട്ട് 5 മണിയാണ്. ചാവക്കാട് വിത്ത് വികസന യൂണിറ്റില്‍ ഒക്ടോബര്‍ 23, നാട്ടിക കൃഷിഭവനില്‍ ഒക്ടോബര്‍ 21, അയ്യന്തോള്‍ കൃഷിഭവനില്‍ ഒക്ടോബര്‍ 22 എന്നീ ദിവസങ്ങളിലായാണ് കൂടികാഴ്ച്ച. രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് കൂടികാഴ്ചയുടെ സമയം. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഇതിന് മുന്‍പ് ജോലിയില്‍ നിന്ന് നീക്കം ചെയ്തവരുടേയും ശിക്ഷാനടപടികള്‍ക്ക് വിധേയരായവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, തെങ്ങ് കയറുവാനുള്ള ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വിത്ത് വികസന യൂണിറ്റുകളിലോ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍ : 0487-2333297ഓവർസീയർ തസ്തികയിലേക്ക് നിയമനം

തിരുവില്ലാമല : എൽ.എസ്.ജി.ഡി. വിഭാഗത്തിൽ ഒഴിവുള്ള ഓവർസീയർ ഗ്രേഡ്-1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 11-ന് അഞ്ചു മണിക്ക് മുൻപായി അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 04884 282023.

ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

ഡ്രൈവർ നിയമനം

തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് അംബുലന്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഏഴാംതരം പാസായ രണ്ടു വര്‍ഷത്തിന് മുമ്പ് ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്ത 60 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അസല്‍ രേഖകളുമായി ഒക്ടോബര്‍ 13 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 7593957259.


വാഹനം; ടെണ്ടര്‍ ക്ഷണിച്ചു

ആലപ്പുഴ: തപാല്‍ വകുപ്പ് ആലപ്പുഴ ഡിവിഷനിലെ ആലപ്പുഴ ആര്‍.എം.എസ്.- കാവാലം, ആലപ്പുഴ- തണ്ണീര്‍മുക്കം, ചേര്‍ത്തല- അരൂക്കുറ്റി എന്നീ റൂട്ടുകളിലേക്കും തിരിച്ചും കത്തുകള്‍ എത്തിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു.
ഒക്ടോബര്‍ 11ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
ഫോണ്‍: 0477-2251229, വെബ്‌സൈറ്റ്: eprocure.gov.in, www.indiapost.gov.in.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് 2021-22 സാമ്പത്തികവര്‍ഷം വാഹനം എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 2,000 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. വാഹനം ടെണ്ടര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലുള്ളതായിരിക്കണം. വാഹനത്തിന് നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. അവസാന തീയതി ഒക്ടോബര്‍ 11.
ഫോണ്‍- 8078103903, 0495 2378920.ഡയറക്ടറുടെ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസ് വിഭാഗത്തിൽ പിഎച്ച്.ഡി. യോഗ്യതയോ അലോപ്പതിയിൽ എം.ഡി.യോഗ്യതയ്ക്കൊപ്പം ബയോമെഡിക്കൽ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെയെങ്കിലും ഗവേഷണ പരിചയവും ഉള്ളവരെയോയാണ് പരിഗണിക്കുക. രജിസ്റ്റർ ചെയ്ത പേറ്റന്റുകൾ സ്വന്തം പേരിൽ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങൾ, നേടിയിട്ടുള്ള വിലപ്പെട്ട അവാർഡുകൾ, ശാസ്ത്ര-മെഡിക്കൽ രംഗത്തെ പഠന – ഗവേഷണസ്ഥാപനങ്ങളിൽ ഫെലോഷിപ്പ് എന്നിവയും നിയമനത്തിനായി പരിഗണിക്കും. അപേക്ഷകരുടെ പ്രായം 65 വയസിൽ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 75000 രൂപ അടിസ്ഥാനശമ്പളം കണക്കാക്കി (ശമ്പള പരിഷ്ക്കരണത്തിനനുസരിച്ച് ആനുപാതിക വർ ധനക്ക് സാധ്യതയുണ്ട്) പ്രതിഫലം നൽകും. അഞ്ചുവർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സ്ഥാപനത്തിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാട് വിവരിക്കുന്ന 1000 വാക്കുകളിൽ കുറയാത്ത കുറിപ്പും സഹിതമുള്ള അപേക്ഷ, രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം, കേരള, പിൻ: 686560 എന്ന വിലാസത്തിൽ ഒക്‌ടോബർ 13ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731007, ഇമെയിൽ: registrar@mgu.ac.in.

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കളനാട് അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുളള അസി.കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷിക്കണം.

വൈത്തിരി താലൂക്ക് തവനൂര്‍ ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 18 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം കോഴിക്കോട് ഓഫീസില്‍ ലഭിക്കും.
ഫോണ്‍ 0495 2374547.വനിതാ ഹോംഗാര്‍ഡ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: എറണാകുളം ജില്ലയിലെ വനിതാ ഹോംഗാര്‍ഡ്‌സുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് മുമ്പായി എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക/ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പൊലീസ്, ഫോറസ്റ്റ് എക്സൈസ്, ജയില്‍ മുതലായ സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച 35നും 58നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ ഹോംഗാര്‍ഡ്‌സിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല. കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം.
പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും.
വിശദവിവരത്തിന് ഫോണ്‍: 0484-2207710, 9497920154.

Read : Kochi Metro Rail Recruitment 2021 - Apply Online For 34 Fleet Manager, Terminal Controller, Boat Master, Boat Assistant and Boat Operator Posts

റേഷന്‍കട നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

ഉടുമ്പന്‍ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ അരുവിളംചാലില്‍ 30-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് പുതിയ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് താല്‍പര്യമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബര്‍ 7 നു പകല്‍ 3 മണിക്കകം ഇടുക്കി ജില്ലാ സപ്ലൈ ആഫീസില്‍ കിട്ടത്തക്കവിധം രജിസ്റ്റര്‍ ചെയ്തയക്കുകയോ ജില്ലാ സപ്ലൈ ആഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. അപേക്ഷഫോറത്തില്‍ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പു പതിക്കേണ്ടതും, അപേക്ഷ അടക്കം ചെയ്ത കവറിന്റെ മുകള്‍ ഭാഗത്ത് ബി2-4112/09 നമ്പര്‍ പരസ്യപ്രകാരം 30-ാം നമ്പര്‍ ഫെയര്‍ പ്രൈസ് ഷോപ്പ് നടത്തുന്നതിനുളള അപേക്ഷ എന്ന് വ്യക്തമായി എഴുതിയിരിക്കേണ്ടതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862 232321
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം:
50000 രൂപയുടെ ട്രഷറി സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഈ സര്‍ട്ടിഫിക്കറ്റ് ജില്ലാ സപ്ലൈ ഓഫീസര്‍ക്കു പണയപ്പെടുത്തുന്ന 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സമ്മതപത്രം, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കട നടത്തുന്നതിന് മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സാക്ഷ്യപത്രം, അല്ലെങ്കില്‍ കെട്ടിട ഉടമയുടെ സമ്മതപത്രം (200 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയത്).


കെയര്‍ ടേക്കര്‍ (ഫീമെയില്‍)

കൊച്ചി: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, പ്രവൃത്തി പരിചയം. പ്രായം 2021 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. ഓപ്പണ്‍ -ഒന്ന്(സ്ത്രീകള്‍ക്കു മാത്രം), ഇറ്റിബി-ഒന്ന് (സ്ത്രീകള്‍ക്കു മാത്രം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ എഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും

ആശാവർക്കർ നിയമനം

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആശാവർക്കറുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ  11-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. 25-നും 45-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആരോഗ്യമേഖലയിൽ മുൻപരിചയം വേണം. എട്ടാംതരമാണ് വിദ്യാഭ്യാസ യോഗ്യത.അക്കൗണ്ടന്റ് ഒഴിവ്

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ്-കം-ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്‌കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം., പി.ജി.ഡി.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ മുൻപരിചയവും മലയാളം ടൈപ്പിങ്‌ പരിചയവും അഭികാമ്യം. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുംസഹിതം ഒക്ടോബർ 11-ന് രാവിലെ 10.30-ന് കൂടിക്കാഴ്ചയ്‌ക്ക് ഹാജരാവണം.

അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

തിരുവല്ല: കുറ്റൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്. ബി.ടെക് സിവിൽ/അഗ്രികൾച്ചർ ആണ് യോഗ്യത. വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബര്‍എട്ടിന് 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.


അസി. എന്‍ജിനീയറുടെ ഒഴിവ്

കുമ്പള പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി അസി. എന്‍ജിനീയര്‍ ഓഫീസില്‍ ഒരു അസി. എന്‍ജിനീയറുടെ ഒഴിവുണ്ട്. അഭിമുഖം ഒക്‌ടോബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. ബി.ടെക് ബിരുദദധാരികളായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം

ഓവർസീയർ ഒഴിവ് 

കുമ്പള: മംഗൽപാടി പഞ്ചായത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ നടത്തുന്നതിന് ഓവർസീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ടി.ഐ./സിവിൽ എൻജിനീയറിങ്‌ ഡിപ്ലോമ. പ്രായം: 40 വയസിന് താഴെ. പൊതുമരാമത്ത് പ്രവൃത്തികളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ ഒക്ടോബർ 13നകം പഞ്ചായത്തോഫീസിൽ ലഭിക്കണം.

സിവിൽ ഡ്രാഫ്റ്റ്‌സ്‌മാൻ ഒഴിവ്

പെരുമ്പാവൂർ: കെട്ടിടനിർമാണ അപേക്ഷകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് വികസിപ്പിച്ചിട്ടുള്ള ഐ.ബി.പി.എം.എസ്. സോഫ്റ്റ്‌വേർ നടപ്പിലാക്കുന്നതിന് പെരുമ്പാവൂർ നഗരസഭയിൽ സിവിൽ ഡ്രാഫ്റ്റ്‌സ്‌മാനെ ഒരു വർഷത്തേക്ക്‌ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മാസവേതനം 21,175 രൂപ. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ അഞ്ചിന് രാവിലെ 11-ന് ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.


കൗൺസലർ നിയമനം  

ആലപ്പുഴ: മായിത്തറ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലും ഗവൺമെന്റ് ഒബ്‌സർവേഷൻ ഹോമിലും കൗൺസലറെ നിയമിക്കുന്നു. ഒരുവർഷത്തക്കോണു നിയമനം. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. രണ്ട് ഒഴിവുണ്ട്.
ഫോൺ: 0477 2241644.

കീഴ്ശാന്തി ഒഴിവ്

പഴഞ്ഞി: ചിറവരമ്പത്തു കാവ് ഭഗവതീക്ഷേത്രത്തിൽ കീഴ്ശാന്തി തസ്തികയിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9495419709.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.