നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

യോഗ്യത:
  • ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
  • നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യത.

അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം.
യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാക്കണം. സംസ്‌കൃതം വിഭാഗത്തിലേക്ക് സെപ്റ്റംബർ 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്ക്  സെപ്റ്റംബർ 22ന് രാവിലെ 10.30നുമാണ് ഇന്റര്‍വ്യൂ.