നിര്‍ഭയസെല്‍ പുനരധിവാസ പദ്ധതിയില്‍ കരാര്‍ നിയമനം


വനിത ശിശുവികസന വകുപ്പ് സംസ്ഥാന നിര്‍ഭയസെല്ലില്‍ ആരംഭിക്കുന്ന ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം ഓഫീസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
  • പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്.ഡിയും കുട്ടികള്‍ക്കായി പദ്ധതികള്‍ വികസിപ്പിച്ച് ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 1,00,000 രൂപ.
  • പ്രോഗ്രം ഓഫീസര്‍ തസ്തികയിലേക്ക് 3-5 വര്‍ഷത്തില്‍ കുറയാത്ത, കൗമാരക്കാര്‍ക്കുവേണ്ടിയോ ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികള്‍ക്കുവേണ്ടിയോ പ്രവര്‍ത്തിച്ചിട്ടുള്ള ഫീല്‍ഡ് പരിചയമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ അഥവാ കുട്ടികളുടെ സൈക്കോ സോഷ്യല്‍ കെയര്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 35,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 25ന് വൈകുന്നേരം അഞ്ചിന് മുമ്പായി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്‍ഭയസെല്‍, ചെമ്പക നഗര്‍, ഹൗസ് നമ്പര്‍ 40, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കണം.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.