കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകൾകേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ

ജോലിസ്ഥലം

തൃശ്ശൂര്‍

അവസാന തിയ്യതി 

സെപ്റ്റംബര്‍ 30

ബന്ധപ്പെടേണ്ട നമ്പർ

 0487 2360699


തൃശ്ശൂര്‍ ജില്ലയില്‍ കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. ആറ് മാസത്തേക്കാണ് നിയമനം
താല്പര്യമുള്ളവർ പാസ്പോർട്ട് ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോട് കൂടി ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് അപേക്ഷിക്കണം. അപേക്ഷകന്റെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ എത്തിച്ചേരണം. 
ഫോൺ: 0487 2360699.

വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍ സഹായിയുടെ ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

സഹായി

ജോലിസ്ഥലം

കിനാനൂര്‍ കരിന്തളം

അവസാന തിയ്യതി 

സെപ്റ്റംബര്‍ 15 

ബന്ധപ്പെടേണ്ട നമ്പർ

04672255161


കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയില്‍ വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍ സഹായിയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരും സേവന താത്പര്യമുളളവര്‍ക്കും മുന്‍ഗണന. 18 നും 45 നുമിടയില്‍ പ്രായമുളള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04672255161

എന്യൂമറേറ്റർ തെരഞ്ഞെടുപ്പ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

എന്യുമാറേറ്റർ

ജോലിസ്ഥലം

തൃശ്ശൂര്‍

അവസാന തിയ്യതി 

സെപ്റ്റംബര്‍ 13

ബന്ധപ്പെടേണ്ട നമ്പർ

 0480-2825291


തൃശ്ശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ പൂർണമായും ജിഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന് എന്യുമാറേറ്റർമാരെ തെരഞ്ഞെടുക്കുന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽനിന്ന് 90 എന്യൂമാറേറ്റർമാരെയും കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 60 പേരെയുമാണ് തെരഞ്ഞെടുക്കുന്നത്. ഒരു പ്ലോട്ടിന് / വീടിന് 7 രൂപ 50 പൈസ നിരക്കിലാണ് പ്രതിഫലം നൽകുക. കാറളം, മൂരിയാട് ഗ്രാമപഞ്ചായത്തുകളിലും എന്യൂമാറേറ്റർമാരെ ആവശ്യമുണ്ട്. സന്നദ്ധ പ്രവർത്തകരായ സാമൂഹ്യ പ്രവർത്തകർക്ക് മുൻഗണനയുണ്ടായിരിക്കും. യോഗ്യത 18 വയസ്സ് പൂർത്തിയായ അഭ്യസ്തവിദ്യർ. സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. അപേക്ഷകൾ പൂർണമായ മേൽവിലാസം, വാട്‌സ്ആപ്പ് നമ്പർ, വിദ്യാഭ്യാസ യോഗ്യത, എന്നിവ രേഖപ്പെടുത്തി സെപ്റ്റംബർ 13 നുള്ളിൽ അയക്കേണ്ടതാണ്. ഫോൺ: 0480-2825291.

അക്കൗണ്ടന്റ്, ഓഫീസ്, അറ്റന്‍ഡര്‍: അപേക്ഷ ക്ഷണിച്ചു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡിടിപിസി യില്‍ അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍

ജോലിസ്ഥലം

കോഴിക്കോട്

അവസാന തിയ്യതി 

സെപ്റ്റംബര്‍ 15 


കോഴിക്കോട് ഡിടിപിസി യില്‍ അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്.അക്കൗണ്ടന്റ് യോഗ്യത- ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ് അഭികാമ്യം ).ഓഫീസ് അറ്റന്‍ഡര്‍ യോഗ്യത- എസ് എസ് എല്‍ സി. അപേക്ഷകള്‍ സെപ്റ്റംബര്‍ 15 നകം സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ലഭിക്കണം.

ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍

ജോലിസ്ഥലം

കാസര്‍കോട്

അവസാന തിയ്യതി 

സെപ്റ്റംബര്‍ 11

ബന്ധപ്പെടേണ്ട നമ്പർ

04994 230316.


കാസര്‍കോട് ജില്ലയില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, പരിശീലകര്‍ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യരായ അധ്യാപകര്‍ ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 11 ന് വൈകീട്ട് നാലിനകം ജില്ലാ പ്രൊജക്ട് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ 04994 230316.

സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

 സോഷ്യല്‍ വര്‍ക്കര്‍

ജോലിസ്ഥലം

പത്തനംതിട്ട

അവസാന തിയ്യതി 

സെപ്റ്റംബര്‍ 10

ബന്ധപ്പെടേണ്ട നമ്പർ

 0468 2325242


പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പ് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ പ്രതിരോധ സേവനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍ തയാറാക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. പ്രൊബേഷന്‍ ഓഫീസ് മുഖേന നടത്തുന്ന വിവിധ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അവസരം ഒരുക്കും. എം.എസ്.ഡബ്ല്യൂ ബിരുദധാരികളായ സോഷ്യല്‍ വര്‍ക്കര്‍മാരെയാണ് പാനലില്‍ ഉള്‍പ്പെടുത്തുന്നത്. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് താല്‍പര്യമുളളവര്‍ അവരുടെ അപേക്ഷ, എം.എസ്.ഡബ്ല്യൂ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ dpoptta2014@gmail.com ലേക്ക് ഇ-മെയില്‍ മുഖേന സെപ്റ്റംബര്‍ 10 ന് മുന്‍പായി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2325242.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HereTags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.