കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ താല്‍ക്കാലിക ഒഴിവുകള്‍

കേരളസർക്കാർ സ്ഥാപനങ്ങളിൽ ക്ലാര്‍ക്ക്, ഫാര്‍മസിസ്റ്റ്, ട്യൂട്ടര്‍, വാര്‍ഡന്‍, കുക്ക്, ആയ,വാച്ച്മാന് മറ്റു നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

പ്രീ-മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ട്യൂട്ടര്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അവസാന തിയതി

 ജൂണ് 05


പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മങ്കര (ആണ്‍കുട്ടികള്‍), മുണ്ടൂര്‍ (പെണ്‍കുട്ടികള്‍) എന്നീ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരുടെ ഒഴിവ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കും യു.പി വിഭാഗത്തില്‍ മൂന്ന് ഒഴിവുകളുമാണുള്ളത്. അധ്യയന വര്‍ഷം അവസാനിക്കുന്നതു വരെയാണ് നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രതിമാസം പരമാവധി 4000 രൂപയും യു.പി വിഭാഗത്തിന് പ്രതിമാസം 3000 രൂപയും ഓണറേറിയം ലഭിക്കും. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ ജൂണ്‍ അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ക്ലാര്‍ക്ക് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ക്ലാര്‍ക്ക്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കോഴിക്കോട്

അവസാന തിയതി

ജൂണ്‍ 08

ബന്ധപ്പെടേണ്ട നമ്പർ

04952366404


കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ് /അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ, അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതു വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.അപേക്ഷകര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ എട്ട് വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04952366404.

വാര്‍ഡന്‍, കുക്ക്, ആയ,വാച്ച്മാന് അപേക്ഷ ക്ഷണിച്ചു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

വാര്ഡന്കുക്ക്ആയ,വാച്ച്മാന്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

ആലപ്പുഴ

അവസാന തിയതി

 മെയ്-30

ബന്ധപ്പെടേണ്ട നമ്പർ

9496 070348


ആലപ്പുഴ: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പെണ്‍കുട്ടികള്‍ക്കായുള്ള മായിത്തറ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ വാര്‍ഡന്‍, കുക്ക്, ആയ,വാച്ച്മാന്‍, എന്നീ തസ്തികകളിലേക്ക് 25-നും 45നും ഇടയില്‍ പ്രായമുള്ള ,പരിചയ സമ്പത്തും മതിയായ യോഗ്യതകളുമുള്ള പട്ടിക വര്‍ഗ്ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ്-30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496 070348 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് സന്നദ്ധതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വാര്‍ഡന് 740 രൂപയാണ് ദിവസ വേതനം. എസ്.എസ്.എല്‍.സി ,ബിരുദം, ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വാച്ച് മാന് പ്രതിദിന വേതനം 660 രൂപ. ഏഴാം ക്ലാസ് പാസായിരിക്കണം. ആയ, കുക്ക് തസ്തികകള്‍ക്ക് പ്രതിദിനം 660 രൂപ. ഏഴാം ക്സാസ് പാസായതുകൂടാതെ മുന്‍പരിചയമുള്ളവര്‍ക്ക് മുഖ്യ മുന്‍ഗണന.

ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഫാര്മസിസ്റ്റ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

വയനാട്

അവസാന തിയതി

 മെയ് 25

-മെയില്

healthwayanad@gmail.com


വയനാട് ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (സയന്‍സ്), ഡിഫാം/ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം healthwayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 25 ന് രാവിലെ 11 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തത്കാലിക നിയമനം: 

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ജൂനിയര്പബ്ലിക് ഹെല്ത്ത് നഴ്സ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കൊല്ലം 

അവസാന തിയതി

മെയ് 26 

ബന്ധപ്പെടേണ്ട നമ്പർ

 0474-2795017, 9447557475


കൊല്ലം ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ ടി ബി സെന്ററില്‍ നടക്കും. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എ എന്‍ എം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ ജില്ലയിലെ നിലവിലുള്ള എന്‍ എച്ച് എം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
എന്‍ എച്ച് എം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി മെയ് 26 ന് തന്നെ ഹാജരാകണം. അന്നേ ദിവസം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. വിശദ വിവരങ്ങള്‍ 0474-2795017, 9447557475 എന്നീ നമ്പരുകളില്‍ ലഭിക്കും.

കെയര്‍ ടേക്കര്‍ ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

കെയര്ടേക്കര് 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കൊല്ലം

അവസാന തിയതി

 ജൂണ്22


കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍ ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്. യോഗ്യത – എസ് എസ് എല്‍ സി/തത്തുല്യം. സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡനായുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. വയസ് – 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – 22,500 രൂപ. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 22 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.


കടല്‍ രക്ഷാഗാര്‍ഡുമാരുടെ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

കടല്രക്ഷാഗാര്ഡുമാർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കോഴിക്കോട്

അവസാന തിയതി

മെയ് 26 

ബന്ധപ്പെടേണ്ട നമ്പർ

 0495 2414074


2020 വര്‍ഷത്തിലെ ട്രോളിംഗ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ മെയ് 26 ന് വൈകീട്ട് 4 മണിയ്ക്കകം ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2414074.

കമ്പ്യൂട്ടർ ജോലികൾക്കായി താത്കാലിക ജീവനക്കാരെ നിയമിക്കുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

കമ്പ്യൂട്ടർ ജോലി

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ

അവസാന തിയതി

മെയ് 27

ബന്ധപ്പെടേണ്ട നമ്പർ

0487-2360150.


തൃശൂർ ഗവ ലോ കോളേജ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ ചെയ്യുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മെയ് 27ന് 12 മണിക്ക് കോളേജിൽ വെച്ച് നടത്തും. പ്ലസ് ടുവാണ് മിനിമം യോഗ്യത. കൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്ന കോഴ്സ് പാസ്സാവുകയും ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അറിയുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 0487-2360150.

പാരാമെഡിക്കൽ തസ്തികൾക്ക് അപേക്ഷിക്കാം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

പാരാമെഡിക്കൽ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ

അവസാന തിയതി

മെയ് 23

-മെയില്

arogyakeralamthrissur@gmail.com


കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് എസ്സ് ഡി ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ജെ പി എച്ച് എൻ ഒഴിവിലേക്കുള്ള യോഗ്യത സർക്കാർ അംഗീകൃത സ്ഥാപങ്ങളിൽ നിന്നുള്ള ജെപി എച്ച് എൻ കോഴ്സ് ബിരുദമാണ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും വേണം. ഡയാലിസിസ് ടെക്നിഷ്യൻ പോസ്റ്റിലേക്ക് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഓട്ടോ ക്ലേവ് ടെക്നിഷ്യൻ കോഴ്സ് പാസായവർക്ക് സി എസ്സ് എസ്സ് ഡി ടെക്നിഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മൂന്ന് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവർക്ക് പ്രായപരിധി മെയ് ഒന്നിന് 55 വയസ്സ് കവിയരുത്. ദിവസ ശമ്പളം 450 രൂപയായിരിക്കും.
മേൽ തസ്തികകളുടെ നിയമന കാലാവധി 2020 ജൂൺ 30 വരെയാണ്. തസ്തികകളുടെ ഒഴിവ് അനുസരിച്ച് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതാണ്. ഉദ്യോഗാർഥികൾ അപേക്ഷ, ജനന തിയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം arogyakeralamthrissur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ ഓഫീസിൽ മെയ് 23 ന് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.


തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.