ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ എന്നിവയുടെ അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് 15 മുൻപ് പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ജൂലായ് 26 നാണ് നീറ്റ് പരീക്ഷ നടക്കുക. പുതിയ അറിയിപ്പ് അനുസരിച്ച് ജൂലായ് രണ്ടാംവാരം ഇതിനുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചേക്കും.

ജൂലായ് 18 മുതൽ 23 വരെ രണ്ടു ഷിഫ്റ്റുകളിലായാണ് ജെഇഇ മെയിൻ പരീക്ഷ നടത്തുന്നത്. രാവിലെ 9 മണിക്കും ഉച്ചതിരിഞ്ഞ് 3 മണി മുതലുമാണ് ഷിഫ്റ്റുകൾ. ജൂലായ് ആദ്യവാരംതന്നെ അഡ്മിറ്റ് കാർഡ് പ്രതീക്ഷിക്കാം.

16 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷയ്ക്കായി രാജ്യവ്യാപകമായി 6000 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 9 ലക്ഷത്തിലെറെ വിദ്യാർഥികളാണ് ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

For Latest Jobs

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here