Milma Recruitment 2024 - Walk in For Marketing Promoters Posts | Free Job Alert


Milma Recruitment 2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ആകര്‍ഷകമായ ഇന്‍സെന്റീവ്‌ വ്യവസ്ഥയില്‍ മില്‍മ കാലിത്തീറ്റ Target പ്രകാരം വിപണനം നടത്തുന്നതിന്‌ മാര്‍ക്കറ്റിംഗില്‍ പരിചയവും പ്രാവീണ്യവുമുള്ളവരെ ആവശ്യമുണ്ട്‌.


Milma Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : മില്‍മ
  • തസ്തികയുടെ പേര് : മാർക്കറ്റിംഗ് പ്രൊമോട്ടർ
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : CFP/MKTG/MP-01/2024/
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ
  • ശമ്പളം : Rs.20,000 (Per Month)
  • തിരഞ്ഞെടുപ്പ് മോഡ് : ഇന്റർവ്യൂ
  • അറിയിപ്പ് തീയതി : 09.10.2024
  • വാക്ക് ഇൻ ഇന്റർവ്യൂ : 22 & 23.10.2024

ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Milma Recruitment 2024
  • അറിയിപ്പ് തീയതി : 09 ഒക്ടോബർ 2024
  • വാക്ക് ഇൻ ഇന്റർവ്യൂ (തിരുവനന്തപുരം, കൊല്ലം) : 22 ഒക്ടോബർ 2024
  • വാക്ക് ഇൻ ഇന്റർവ്യൂ (കോട്ടയം, ആലപ്പുഴ) : 23 ഒക്ടോബർ 2024

ഒഴിവുകൾ : Milma Recruitment 2024
  • മാർക്കറ്റിംഗ് പ്രൊമോട്ടർ : Various


ശമ്പള വിശദാംശങ്ങൾ : Milma Recruitment 2024
  • മാർക്കറ്റിംഗ് പ്രൊമോട്ടർ : Rs.20,000/- രൂപ വരെ

പ്രായപരിധി : Milma Recruitment 2024
  • മാർക്കറ്റിംഗ് പ്രൊമോട്ടർ : 45 വയസ്സിന്‌ താഴെയുള്ള പുരുഷന്മാർ


യോഗ്യത : Milma Recruitment 2024
  • ഏതെങ്കിലും വിഷയത്തില്‍ ബിരുദം
  • കാലിത്തീറ്റ വിപണനത്തിലോ, മില്‍മയുമായുള്ള അനുബന്ധ മേഖലകളിലോ പ്രവൃത്തി പരിചയമുള്ളവര്‍. അഭികാമ്യം
  • കുറഞ്ഞത്‌ 7 വര്‍ഷം ഏതെങ്കിലും കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌/സെയില്‍സ്‌ വിഭാഗത്തില്‍ ഫീല്‍ഡ്‌ വര്‍ക്ക്‌ ചെയ്തുള്ള പരിചയം
  • Two Wheeler/ Four Wheeler ഓടിക്കുന്നതിനുള്ള ലൈസന്‍സ്‌
  • അതാത്‌ ജില്ലയില്‍പെട്ടവര്‍ക്ക്‌ മുന്‍ഗണന

അപേക്ഷാ ഫീസ് : Milma Recruitment 2024
  • മില്‍മ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

വ്യവസ്ഥകള്‍ : Milma Recruitment 2024
  1. പട്ടണക്കാട്‌ കാലിത്തീറ്റ ഫാക്ടറിയുടെ പരിധിയില്‍ വരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മില്‍മ കാലിത്തീറ്റ ഓര്‍ഡറുകള്‍ Target പ്രകാരം എടുത്ത്‌ സമയബന്ധിതമായി: ഫാക്ടറിക്ക്‌ ഇന്‍ഡന്റ്‌ നല്‍കുവാന്‍ പ്രൊമോട്ടര്‍ പ്രാപ്തരായിരിക്കണം.
  2. തെരെഞ്ഞെടുക്കുന്ന പ്രൊമോട്ടര്‍മാര്‍ നിര്‍ദ്ദിഷ്ട ജില്ലയിലെ ക്ഷീര സംഘങ്ങള്‍, ഫാം, ഗവ:/ പ്രൈവറ്റ്‌ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതാണ്‌.
  3. ഓരോ മാസവും ഓര്‍ഡര്‍ നല്‍കുന്ന കാലിത്തീറ്റ ബാഗുകളുടെ എണ്ണം കണക്കാക്കി Slab -ല്‍ വ്യവസ്ഥ ചെയ്യുന്ന പ്രകാരം പ്രൊമോട്ടര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതാണ്‌.
  4. പ്രൊമോട്ടര്‍ നേരിട്ട്‌ സമാഹരിക്കുന്ന ഓര്‍ഡറുകള്‍ ബില്ല്‌ ആകുന്ന പ്രകാരമേ ഇന്‍സെന്റീവിനായി പരിഗണിക്കൂ.
  5. പ്രൊമോട്ടര്‍മാരുടെ നിയമന കാലാവധി 1 വര്‍ഷത്തേക്കായിരിക്കും. ഇതില്‍ ആദ്യത്തെ മൂന്നു മാസം പരീക്ഷണാടിസ്ഥാനത്തിലും പ്രവൃത്തി വിജയകരമെന്ന്‌ കണ്ടാല്‍ കാലാവധി നീട്ടിനല്‍കുന്നത്‌ പരിഗണിക്കുന്നതുമായിരിക്കും.
  6. പ്രൊമോട്ടര്‍ ആയി തെരെഞ്ഞെടുക്കപ്പെടുന്നപക്ഷം 500/- രുപയുടെ മുദ്രപത്രത്തില്‍ കേരള കോ-ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ അനുശാസിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത്‌ സംബന്ധിച്ചുള്ള എഗ്രിമെന്റ്‌ നല്‍കേണ്ടതാണ്‌.
  7. പ്രൊമോട്ടറുടെ കഴിവും, പ്രവൃത്തിയുടെ വിശകലനവും കമ്പനി സമയാസമയങ്ങളില്‍ നടത്തുന്നതാണ്‌.
  8. പ്രൊമോട്ടര്‍മാര്‍ സമാഹരിക്കുന്ന ഇന്‍ഡെന്റുകള്‍ ബിള്ല്‌ ആകുന്ന മുറയ്ക്ക്‌ ബാഗുകളുടെ എണ്ണം കണക്കാക്കി നിശ്ചിത സ്ലാബ്‌ പ്രകാരമുള്ള പ്രതിഫലം തൊട്ടടുത്ത മാസം അക്കൌണ്ടില്‍ ലഭിക്കുന്നതാണ്‌.


തിരഞ്ഞെടുക്കൽ പ്രക്രിയ : Milma Recruitment 2024
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം

അപേക്ഷിക്കേണ്ട വിധം : Milma Recruitment 2024

Walk in Interview -ന്‌ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം പേര്‌, ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌, ഡ്രൈവിംഗ്‌ ലൈസന്‍സിന്റെ പകര്‍പ്പ്‌ എന്നിവ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ഇന്റര്‍വ്യൂ സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌.

Walk in Interview താഴെ പറയും തീയതികളില്‍ മില്‍മയുടെ പട്ടണക്കാട്‌ കാലിത്തീറ്റ ഫാക്ടറിയില്‍ വെച്ച്‌ നടത്തുന്നതാണ്‌. (ചേര്‍ത്തല - എറണാകുളം റൂട്ടില്‍ തുറവുരിനും ഫൊന്നാം വെളിക്കും ഇടക്ക്‌ NH66 -ലാണ്‌ കാലിത്തീറ്റ ഫാക്ടറി സ്ഥിതി ചെയുന്നത്‌).

Walk in Interview - തീയതി

തിരുവനന്തപുരം, കൊല്ലം ജില്ല : 22.10.2024 (ചൊവ്വ)
കോട്ടയം, ആലപ്പുഴ ജില്ല : 23.10.2024 (ബുധന്‍)
(സമയം 10.00 AM - 4.00 PM വരെ)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9847068809 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.