Kudumbashree Recruitment 2024 - Apply For Accountant (NRLM) Posts | Free Job Alert


Kudumbashree Recruitment 2024: കുടുംബശ്രി വിവിധ ജില്ലാ മിഷനുകളില്‍ ഒഴിവുള്ള എന്‍.ആര്‍.എല്‍.എം അക്കാണ്ടന്‍റ്‌ തസ്തികയിലേയ്ക്ക്‌ ചുവടെ ചേര്‍ക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം വാര്‍ഷിക കരാര്‍ വ്യവസ്ഥയിലായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29.07.2024 മുതൽ 16.08.2024 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.



Kudumbashree Recruitment 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര് : കുടുംബശ്രി
  • തസ്തികയുടെ പേര് : അക്കാണ്ടന്‍റ്‌
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : Contract Basis
  • പരസ്യ നമ്പർ : NRLM AC
  • ഒഴിവുകൾ : Various
  • ജോലി സ്ഥലം : കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌
  • ശമ്പളം : Rs.30,000 രൂപ (പ്രതിമാസം)
  • അപേക്ഷയുടെ രീതി : Online
  • അപേക്ഷ ആരംഭിക്കുന്നത് : 29.07.2024
  • അവസാന തീയതി : 16.08.2024


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Kudumbashree Recruitment 2024
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 29 ജൂലൈ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 16 ഓഗസ്റ്റ് 2024

ഒഴിവുകൾ : Kudumbashree Recruitment 2024
  • അക്കാണ്ടന്‍റ്‌  : 03 (കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌)


ശമ്പള വിശദാംശങ്ങൾ : Kudumbashree Recruitment 2024
  • അക്കാണ്ടന്‍റ്‌ : Rs.30,000 രൂപ (പ്രതിമാസം)

പ്രായപരിധി : Kudumbashree Recruitment 2024
  • അക്കാണ്ടന്‍റ്‌ : 30/06/2024 ന്‌ 40 വയസ്സില്‍ കൂടാന്‍ പാടില്ല


യോഗ്യത : Kudumbashree Recruitment 2024
  • ബി.കോം, ഡി.സി.എ, റ്റാലി
  • പ്രവൃത്തിപരിചയം : സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ്‌ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ പ്രോജക്ടുകള്‍, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റ്ന്‍യി 2 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
ജോലിയുടെ സ്വഭാവം: കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്ടരത പദ്ധതിയായ എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന,ജില്ലാ തലത്തിലുള്ള വരവുചെലവു കണക്കുകള്‍ കൈകാര്യം

അപേക്ഷാ ഫീസ് : Kudumbashree Recruitment 2024
  • ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്‌.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക.



തിരഞ്ഞെടുക്കൽ പ്രക്രിയ : Kudumbashree Recruitment 2024
  • സമര്‍പ്പിക്കപ്പെട്ട ബയോഡാറ്റുകള്‍ വിശദമായി പരിശോധിച്ച്‌, സ്ത്രീനിംഗ്‌ നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന്‌ പൂര്‍ണ്ണ അധികാരം സി.എം.ഡി.ക്കായിരിക്കും.

മറ്റു നിബന്ധനകള്‍ : Kudumbashree Recruitment 2024
  1. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ, ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീകരിച്ച യോഗ്യതകള്‍ ഇല്ലാത്തതതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.
  2. പരീക്ഷാ ഫീസ്‌ അപേക്ഷയോടൊപ്പം ഓൺലൈനായി അടക്കാവുന്നതാണ്.
  3. റാങ്ക്‌ ലിസ്റ്റില്‍ നിന്നും നിയമന ശുപാര്‍ശ ലഭിക്കുന്ന ഉദ്യോഗാര്‍ഥി യഥാസമയം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്‌.
  4. റാങ്ക്‌ ലിസ്റ്റിന്‍റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതല്‍ 1 വര്‍ഷമായിരിക്കും.
  5. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം,
  6. ടി തസ്തികയിലേയ്ക്ക്‌ ആവശ്യപ്പെട്ടിരിക്കുന്ന പ്രവൃത്തിപരിചയം അപേക്ഷ പരിഗണിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്‌. പുതിയ തസ്തികയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പ്രസ്തൂത പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വര്‍ദ്ധനവിനോ മറ്റ്‌ ആനുകൂല്യങ്ങള്‍ക്കോ പരിഗണിക്കുന്നതല്ല.



അപേക്ഷിക്കേണ്ട വിധം : Kudumbashree Recruitment 2024

അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്‌. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ അക്കാണ്ടന്‍റ്‌ യോഗ്യനാണെങ്കിൽ. ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അനുയോജ്യമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾക്ക് 29 ജൂലൈ 2024 മുതൽ 16 ഓഗസ്റ്റ് 2024 വരെ ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക
  • ഔദ്യോഗിക വെബ്സൈറ്റ് www.kudumbashree.org തുറക്കുക
  • "റിക്രൂട്ട്‌മെന്റ് / കരിയർ / പരസ്യ മെനു" എന്നതിൽ ആക്റ്റ് അക്കാണ്ടന്‍റ്‌ ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
  • അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
  • അറിയിപ്പ് പൂർണ്ണമായി വായിക്കുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക.
  • താഴെയുള്ള ഓൺലൈൻ ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക.
  • ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക.
  • അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക.
  • അടുത്തതായി, കുടുംബശ്രി അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണമടയ്ക്കുക. അല്ലെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകുക.
  • അതിന്റെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.