Kerala Govt Temporary Jobs 2024 - Apply For Data Entry Operator, Lab Assistant, Accredited Overseer & Other Posts


Kerala Govt Temporary Jobs 2024: കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക


അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്

താല്‍ക്കാലിക നിയമനം

ആലപ്പുഴ: ഗവ.ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ( 2ഒഴിവ് ) ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇന്ത്യന്‍ മിലിറ്ററി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ) റാങ്കില്‍ വിരമിച്ച, നല്ല ശാരീരിക ക്ഷമത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 30 – 50. ഇവരുടെ അഭാവത്തില്‍ 55 വയസ്സ് ഉള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 20 വൈകുന്നേരം 5ന് മുന്‍പായി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ അപേക്ഷ നല്‍കുക. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.



പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളണ്ടിയറെ നിയമിക്കുന്നു. പത്താംതരം പാസായ സേവന സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ ലഭിക്കും. സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോടതി സമുച്ചയം, കല്‍പ്പറ്റ നോര്‍ത്ത് പോസ്റ്റ് എന്ന വിലാസത്തില്‍ മാര്‍ച്ച് 16 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 207800.

അപേക്ഷ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ താത്കാലിക ഒഴിവിലേക്ക് പ്ലമര്‍ കം ഇലക്ട്രിഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍അംഗീകൃത ഇലക്ട്രിഷ്യന്‍-പ്ലമര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. മാര്‍ച്ച് 15 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യാരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍, ഓയൂര്‍ പി ഒ – 691510 വിലാസത്തില്‍ അപേക്ഷിക്കാം.ഫോണ്‍ -0474 2467167.
തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രിയില്‍



വാക്-ഇ൯-ഇ൯്റർവ്യൂ

തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രി ലാബിൽ ഡിഎംഎൽടി കോഴ്സ് പാസായ ഉദ്യോഗാർഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രൻറീസ് ആയി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു .
യോഗ്യത : പ്രായം 35 വയസ്സിൽ താഴെ ആയിരിക്കണം, ഡിഎംഎൽടി ( സർക്കാർ അംഗീകൃത കോഴ്സ് ). താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 20 ബുധനാഴ്‌ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ, ആശുപതി ഓഫീസിൽ നിന്നും നേരിട്ടോ അറിയുവാൻ സാധിക്കുന്നതാണ്

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പിഎംഎംവിവൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാര്‍ നിയമം നടത്തുന്നു. യോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി- 18 – 40 വയസ്. ഡാറ്റാ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിങ് തുടങ്ങിയവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 18ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361500.



ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം

ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ – 3, സംഗീതം – 1, ചിത്രകല – 1), അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ഫു – ഓരോ ഒഴിവുകള്‍ വീതം), ഹെല്‍പ്പര്‍ (ക്രാഫ്റ്റ്, ചിത്രകല, വയലിന്‍ – ഓരോ ഒഴിവുകള്‍ വീതം) എന്നിങ്ങനെയാണ് നിയമനം. യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487- 2332909.

ജവഹര്‍ ബാലഭവനില്‍ അഭിമുഖം

ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി സ്വീപ്പര്‍ (4), ആയ (4), ഗേറ്റ് കീപ്പര്‍ (1- മുന്‍ഗണന എക്‌സ് സര്‍വീസ് / റിട്ട. പൊലീസ്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0487- 2332909.



ലാബ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷിക്കാർക്കായി ( കാഴ്ച പരിമിതർ) സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യവും അഗീകൃത കെമിക്കൽ / ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 നു മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.