Kudumbashree Recruitment 2023 – Apply For Accountant, Marketing Executive Posts | Free Job Alert


Kudumbashree Recruitment 2023: കുടുംബശ്രീയിൽ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് തസ്തികകൾ കേരളത്തിലാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 05.01.2024 മുതൽ 15 & 12.01.2024 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിയമനം

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും മാര്‍ക്കറ്റിംഗ് രംഗത്തെ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും / എം ബി എ (മാര്‍ക്കറ്റിംഗ്). 

ഉയര്‍ന്ന പ്രായപരിധി 2024 ജനുവരി ഒന്നിന് 30 വയസ്. 

പ്രതിമാസ ശമ്പളം : Rs.20,000 രൂപ. 

അപേക്ഷ ഫോമുകള്‍ www.keralachicken.org.in യിലും ഔട്ട്‌ലൈറ്റ് ഹെഡിലും ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ 9061107656.



അക്കൗണ്ടന്റ് താത്ക്കാലിക ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്റെ പരിധിയിലുള്ള പറപ്പൂക്കര സിഡിഎസ് അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. അപേക്ഷകര്‍ സിഡിഎസ് ഉള്‍പ്പെടുന്ന ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. 

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബികോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. 

പ്രായപരിധി 2023 ഡിസംബര്‍ 31ന് 20ന് 35 നും മധ്യേ. ഈ യോഗ്യതകളുടെ അഭാവത്തില്‍ മാത്രം 

ലഭ്യമായ അപേക്ഷകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയെ പരിഗണിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ ജനുവരി 12ന് വൈകിട്ട് 5 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ ലഭ്യമാക്കണം. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0487 2362517.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.