Kerala Govt Temporary Jobs 2023 - Apply For Hostel Manager, Clerical Assistant, Medical Officer, Lab Technician & Other Posts

Kerala Govt Temporary Jobs 2023: കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക


ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍, നിയമനം

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ മിഷന്‍ വാത്സല്യയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ക്ക് എല്‍.എല്‍.ബി.യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സ്ത്രീകളെയും കുട്ടികളെയും കുറിച്ച് നല്ല ധാരണയും സംരക്ഷണ പ്രശ്‌നങ്ങളും അറിഞ്ഞിരിക്കണം. ഹോണറേറിയം 28,100 രൂപ.
പ്രായപരിധി നവംബര്‍ 30-ന് 40 വയസ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ബയോഡേറ്റ, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വന്റ് സ്‌ക്വയര്‍, ആലപ്പുഴ – ഒന്ന് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

മുമ്പ് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. ആലപ്പുഴ ജില്ല നിവാസികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷകള്‍ ഡിസംബര്‍ 21 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 0477 2241644, www.wcd.kerala.gov.in.



താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ബി എസ് സി ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്. ഡിസംബര്‍ 14 രാവിലെ 10 30 ന് കോളജില്‍ അഭിമുഖം നടത്തും. ഫോണ്‍ 0476 2623597, 8547005083, 9447488348.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ ( എ സി ഡി) എംപ്ലോബിലിറ്റി സ്‌കില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിവോക് എന്‍ജിനീയറിങ് ബിരുദവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. അസ്സല്‍ രേഖകള്‍ സഹിതം നാളെ (ഡിസംബര്‍ 15) രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2712781.


തമിഴ് അപ്രന്റീസ് ട്രെയിനി

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. എസ്.എസ്.എൽ.സിയും സിഎൽഐഎസ്‌സിയോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിഗ്രിയോ വേണം. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആധാർ എന്നീ രേഖകൾ സഹിതം 20ന് രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം

പ്രോജക്ട് ഫെലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജനുവരി 3 ന് രാവിലെ 10 ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.kfri.res.in


നഴ്‌സ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള നഴ്‌സ്/ പാലിയേറ്റിവ് നഴ്സ് തസ്തികകളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു.
നഴ്‌സ് യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം./ ബി.എസ്സി. നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്. പാലിയേറ്റിന് നഴ്സ്: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജി.എന്‍.എം./ ബി.എസ്സി. നഴ്സിംഗ്, പാലിയേറ്റീവ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി: 18-50 വയസ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 22ന് രാവിലെ 10.30ന് അസ്സല്‍ രേഖകളുമായി ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് 0477 2262609.

മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം

പട്ടുവം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ബോയ്സ്) സെക്കണ്ടറി വിഭാഗത്തിലേക്ക് 2023-24 വര്‍ഷത്തേക്ക് മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലെ ഐടിഡിപി ഓഫീസില്‍ ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും (പി ജി അഭികാമ്യം) 22 നും 41 നും ഇടയില്‍ പ്രായമുള്ള കണ്ണൂര്‍ ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക.


അപ്രന്റിസ് ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട്, കേരളാധീശ്വപുരം, പാതായ്ക്കര, പൊന്നാനി ഗവ. ഐ.ടി.ഐകളിലേക്ക് ഓരോ അപ്രന്റിസ് ക്ലാർക്കുമാരെ താൽക്കാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദധാരികളും ഡി.സി.എ/ സി.ഒ.പി.പി.എ യോഗ്യതയും മലയാളം ടൈപ്പിങ് അറിയുന്നവരുമായ 35 വയസിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 16ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി തവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലേക്ക് എന്‍ജിനീയറിങ്, ഹോര്‍ട്ടികള്‍ച്ചര്‍ യങ്ങ് പ്രൊഫഷണല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്/ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് എന്‍ജിനീയറിങ്), എം എസ് സി (ഹോര്‍ട്ടികള്‍ച്ചര്‍). വിശദവിജ്ഞാപനം www.kau.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് രാവിലെ 10 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളുമായി പങ്കെടുക്കണം. ഫോണ്‍: 0494 2686214.


ഓവര്‍സിയര്‍ നിയമനം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2 നെ നിയമിക്കുന്നു. യോഗ്യത – ഐടിഐ /ഐടിസി/ തത്തുല്യം (സിവില്‍ എഞ്ചിനീയറിങ് രണ്ടുവര്‍ഷത്തെ കോഴ്‌സ്). പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഡിസംബര്‍ 15 വൈകിട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 0487 2262473.

ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016.


താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന് മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, ‘സി’ സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.


പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉള്ളവര്‍ക്കാണ് അവസരം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സും പാസായിരിക്കണം. ഒരുവര്‍ഷത്തേക്കാണ് നിയമനം. പതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും.

താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, സാധുവായ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ ഡിസംബര്‍ 23നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കും.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി എ എം.എസ്, ബിരുദാനന്തര ബിരുദം, പ്രായപരിധി 18 നും 50 നും മദ്ധ്യേ.കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ.എസ്.പി. ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203 906.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.