കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 05.03 2022




കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു


ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), റിക്കാർഡ് കീപ്പർ (23,700-52600) തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.


വാക്-ഇൻ-ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മാർച്ച് ഏഴിന് രാവിലെ 9ന് ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്. സ്‌കൂൾ, കോമ്പൗണ്ട്, തിരുവനന്തപുരം) വാക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2455590, 2455591.


അധ്യാപക നിയമനം
ജില്ലയില്‍ സമഗ്രശിക്ഷാ കേരള വിവിധ ബി.ആര്‍.സികളില്‍ കായികം, പ്രവൃത്തിപരിചയം, സംഗീതം, ചിത്രകല അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് എട്ടിന് രാവിലെ 10 ന് പറളി ബി.ആര്‍.സിയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 04912 505995.


ക്ലര്‍ക്ക് ഒഴിവ്
വടശേരിക്കര
ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് എട്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മുതല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04735-252029.


എക്‌സ് റേ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായം 40 വയസിന് താഴെ. വേതനം 14700 രൂപ.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.


ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട
ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഫിറ്റിംഗ്, ടര്‍ണിംഗ് എന്നീ വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് എഴിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത.


ഓവര്‍സീയര്‍ ഒഴിവ്
റാന്നി
പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച്  എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്സൈറ്റ് മുഖേനയോ അറിയാം. ഫോണ്‍ : 04735-240230.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.