കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ :06.03.2022


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം
കളമശേരി
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ടമെന്റ് സ്ഥാപനത്തില്‍ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മെഷീന്‍ ടൂള്‍ മെയിന്റനന്‍സില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ മൂന്ന് വര്‍ഷം/ഡിഗ്രി രണ്ട് വര്‍ഷവും പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് എഞ്ചിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് എ വി ടി എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏഴിന്
ആലപ്പുഴ:
ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, മെഷിനിസ്റ്റ് ട്രേഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, ഡിപ്ലോമ, എന്‍ജിനീയറിംഗ് ബിരുദം, എം.ബി.എ ബിരുദം, പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഐ.ടി.ഐ.യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0479 2452210.


സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപക ഒഴിവുകള്‍
ആലപ്പുഴ:
ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളിലെ അധ്യാപക ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്സ് എജ്യുക്കേഷന്‍ (മ്യൂസിക് ആന്റ് ഡ്രോയിംഗ്), വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയില്‍ വൈദഗ്ധ്യവും നിശ്ചിത യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. വിവരങ്ങള്‍ http://ssaalappuzha.blogspot.in ല്‍ ലഭിക്കും ഫോണ്‍: 0477 2239655.


യോഗ ഇന്‍സ്ട്രക്ടര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 7 ന്
മരിയാപുരം
ഗ്രാമപഞ്ചായത്തിലെ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി ഉപ്പുതോട് ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററിലേക്ക് 2021-22 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍കലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ്/എം എസ് സി (യോഗ)/ ബിഎഎംഎസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ / അംഗീകാരം ഉള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമ ഇന്‍ യോഗ കോഴ്സ് / യോഗ പി.ജി ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പൂര്‍ത്തീകരിച്ചവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഒഴിവ് – 1, പ്രായം 40 വയസില്‍ താഴെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 6282545794


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ:
പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിരുദ/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ എംപ്ലോയബിലിറ്റി സ്‌കില്‍ പ്രവൃത്തിപരിചയവും.
പ്ലസ് ടു/ ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണം. യോഗ്യതയുള്ളവര്‍ പ്രായം, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് ഒമ്പതിനു രാവിലെ 10ന് പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2298118.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.