കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ :02.03.2022



കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു


ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനംഎറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംഎസ്ഡബ്ല്യു ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നി യോഗ്യതകള്‍ ഉള്ളവരായിരിക്കണം. പ്രായപരിധി 18-34 വയസ്. പ്രതിമാസം 23000 രൂപ വേതനത്തില്‍ 179 ദിവസത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം.
അപേക്ഷകള്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം രജിസ്‌ട്രേഡ് തപാല്‍ മുഖേനെയോ നേരിട്ടോ കലൂരിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2344223


കുസാറ്റ് ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക്്് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും www.faculty.cusat.ac.in എന്ന സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21 . അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റ, ഫീസ് അടച്ച രേഖ എന്നിവ സഹിതം ‘രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022’ എന്ന വിലാസത്തില്‍ 2022 മാര്‍ച്ച് 28 നുളളില്‍ ലഭിക്കണം


അസിസ്റ്റന്റ് എഞ്ചിനീയര്‍ കരാര്‍ നിയമനം: വാക്ക്- ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 17 ന്
ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഹെഡ് ഓഫീസ് കുയിലിമലയില്‍ നിലവിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നു. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബി-ടെക് സിവിലും 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ, അല്ലെങ്കില്‍ ഡിപ്ലോമ സിവിലും 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ ആയിരിക്കണം. ഓട്ടോ-കാഡ് സോഫ്റ്റ് വെയറില്‍ പ്ലാന്‍ പ്രിപ്പറേഷന്‍, സെക്ഷന്‍, എലിവേഷന്‍ ചെയ്യാന്‍ കഴിവുളളവരും, എം.ബുക്ക് പ്രിപ്പറേഷന്‍, പ്രൈസ് സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് ചെയ്യുന്നതില്‍ പ്രാവീണ്യം ഉളളവരും, നിര്‍മ്മാണ പ്രവര്‍ത്തികളുടെ മേല്‍നോട്ടം വഹിച്ച് എക്‌സ്പീരിയന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകര്‍ ഇടുക്കി ജില്ലക്കാര്‍ ആയിരിക്കണം, പ്രായം 40 വയസില്‍ താഴെ.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ 2 അറ്റസ്റ്റഡ് കോപ്പി, തിരിച്ചറിയല്‍ രേഖ, 2-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം മാര്‍ച്ച് 17 ന് രാവിലെ 9.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. ശുപാര്‍ശകള്‍ അംഗീകരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:പ്രൊജക്റ്റ് എഞ്ചിനീയര്‍/ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജില്ലാ നിര്‍മ്മിതി കേന്ദ്രം, പൈനാവ് പി .ഓ, കുയിലിമല. ഫോണ്‍ : 04862 232252 , 9495932252 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.


കരാര്‍ നിയമനം
കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (1 ഒഴിവ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 23-60 വയസ്സ്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 50,000/ രൂപ (കണ്‍സോളിഡേറ്റഡ്). യോഗ്യത – സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഇടുക്കി, എക്‌സൈസ് ഡിവിഷന്‍ ആഫീസ്, എക്‌സൈസ് കോംപ്ലക്‌സ്, വെയര്‍ഹൗസ് റോഡ്, തൊടുപുഴ, പിന്‍-685585 എന്ന വിലാസത്തില്‍ മാര്‍ച്ച് 10 മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862-222493.


പി എസ് സി ഫാര്‍മസിസ്റ്റ് ഗ്രേഡ്- 2 അഭിമുഖം മാര്‍ച്ച് 18ന്
ഇടുക്കി
ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രമായുള്ള പ്രത്യേക തെരഞ്ഞെടുപ്പ് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 115/2020) അഭിമുഖം മാര്‍ച്ച് മാസം 18 ന് നടത്തുന്നതിന് പി എസ് സി തീരുമാനിച്ചു. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് മൊബൈല്‍ എസ് എം എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ നല്‍കിയിട്ടുണ്ട്. പ്രൊഫൈല്‍ സന്ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റ, എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം റീജണല്‍ ഓഫീസില്‍ നിശ്ചിത തീയതിയിലും സമയത്തിലും ഹാജരാകേണ്ടതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ കര്‍ശനമായി പാലിക്കണം. മൊബൈല്‍ എസ് എം എസ്, പ്രൊഫൈല്‍ സന്ദേശം അല്ലാതെയുള്ള വ്യക്തിഗത അറിയിപ്പുകള്‍ നല്‍കുന്നതല്ലെന്ന് കെ.പി എസ് സി ഇടുക്കി ജില്ലാ ഓഫീസര്‍ അറിയിച്ചു.


വാക്ക്-ഇൻ ഇന്റർവ്യൂ
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 9ന് രാവിലെ 11ന് തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.


കുസാറ്റ്: ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
കൊച്ചി
: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി, മൈക്രോ ബയോളജി, ബയോ ടെക്‌നോളജി വകുപ്പില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ സഹായത്തേടെ ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാതലത്തില്‍ കിഴക്കന്‍ അറബിക്കടലിലെ ക്ലോറോഫില്‍-എ ഡൈനാമിക്‌സിന്റെ മോഡലിങ്’ എന്ന വിഷയത്തില്‍ നടത്തുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മറൈന്‍ ബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ അക്വാട്ടിക് ബയോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ്സോടെ എംഎസ്‌സി ബിരുദവും നെറ്റ്/ഗേറ്റ് മറ്റ് ദേശീയ തലത്തിലുള്ള പരീക്ഷകളായ ഡിഎസ്ടി, ഡിബിടി, ഡിഎഇ, ഡിഒഎസ്, ഡിആര്‍ഡിഒ, എംഎച്ച്ആര്‍ഡി, ഐസിഎആര്‍, ഐഐടി, ഐഐഎസ്‌സി, ഐഐഎസ്ഇആര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 31000/- രൂപയും 16% വീട്ടുവാടക ബത്തയുമാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തപാല്‍/ ഇമെയില്‍ മുഖേന പ്രൊഫ. എ എ മുഹമ്മദ് ഹാത്ത, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗോറ്റര്‍, ഐഎസ്ആര്‍ഒ റെസ്‌പോണ്ട് പ്രോജക്ട്, സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാല, ലേക്ക് സൈഡ് ക്യാംപസ്, കൊച്ചി -682016 എന്ന വിലാസത്തില്‍ മാര്‍ച്ച് 5 ന് മുന്‍പ് ലഭിക്കത്തക്ക വിധം അയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ ഓണ്‍ലൈന്‍ വഴി അഭിമുഖം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് പ്രൊഫ. എ എ മുഹമ്മദ് ഹാത്ത ഫോണ്‍: 9446866050, ഇമെയില്‍: mohamedhatha@gmail.com



അദ്ധ്യാപക – വാക് ഇന്‍ ഇന്റര്‍വ്യൂ
കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കേരളപഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അദ്ധ്യാപക തസ്തിക ഒഴിവുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 7 (തിങ്കളാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യതയുടെ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)



പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 10 വരെ അപേക്ഷിക്കാം
മലമ്പുഴ
ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനായി് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.പി /പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തിപരിചയ രേഖ എന്നിവ സഹിതമുള്ള അപേക്ഷകള്‍ സെക്രട്ടറി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് പി. ഒ, പാലക്കാട്, 678702 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :04912572014



ട്രസ്റ്റി നിയമനം
ചിറ്റൂര്‍
താലൂക്കിലെ കൊല്ലങ്കോട് അരുവന്നൂര്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ലഭിക്കും. ഫോണ്‍ 0491 2505777.


റൂസയിൽ താത്കാലിക ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.



അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
ആലപ്പുഴ:
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കും ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. മാര്‍ച്ച് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0478 2862445.


വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (കരാർ നിയമനം)ഒരു ഒഴിവ്
യോഗ്യത സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദം. അഭികാമ്യം ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 23-60 വയസ് ശമ്പളം 50,000 രൂപ (കൺസോളിഡേറ്റ് പേ) അപേക്ഷകർ ബയോഡാറ്റ മൊബൈൽ ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ,എക്സൈസ് ഡിവിഷൻ ഓഫീസ്, എക്സൈസ് സോണൽ കോംപ്ളെക്സ്, കച്ചേരിപ്പടി, എറണാകുളം-682 018


യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ യോഗയില്‍ നേടിയ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നേടിയ ബി.എ.എം.എസ്/ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ, എം.ഫില്‍ യോഗ യോഗ്യതകള്‍ ഉള്ളവരെ അധികയോഗ്യതയാക്കി പരിഗണിക്കും. പ്രതിമാസം 8000 രൂപ വേതനം ലഭിക്കും. 40 വയസിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നാലിന് രാവിലെ 10.30 ന് സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ട്രസ്റ്റി നിയമനം
ഒറ്റപ്പാലം
താലൂക്കിലെ ഷൊര്‍ണ്ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി തൃക്കാരമണ്ണ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍: 0491- 2505777


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.