ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനീയർ


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം,ഇടുക്കി എന്നീ ജില്ലകളിൽ ഓരോ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.



ഹൈലൈറ്റുകൾ


  • ഓർഗനൈസേഷൻ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
  • തസ്തികയുടെ പേര്: എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ
  • ജോലി തരം : കേന്ദ്ര സർക്കാർ
  • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
  • ഒഴിവുകൾ: 02
  • ജോലി സ്ഥലം: മലപ്പുറം,ഇടുക്കി -കേരളം
  • ഓണറ്റേറിയം: 44020/-രൂപ (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി: ഓഫ് ലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്: 07.03.2022
  • അവസാന തീയതി : 22.03.2022



ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 07 മാർച്ച്2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 22 മാർച്ച് 2022


ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ


ഒഴിവുകളുടെ എണ്ണം : 
  • മലപ്പുറം : 01
  • ഇടുക്കി : 01
ഓണറ്റേറിയം : 
  • 44020/- രൂപ പ്രതിമാസം

യോഗ്യത വിശദാംശങ്ങൾ 
  • അഗ്രികൾച്ചർ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം 
  • ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം,കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നിവയുള്ള വരെയും പരിഗണിക്കും


അപേക്ഷിക്കേണ്ട വിധം :
അപേക്ഷയോടൊപ്പം ബയോഡാറ്റ,യോഗ്യത, പ്രവൃത്തിപരിചയം,വയസ്സ്,മേൽ വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 22 മാർച്ച് 2022ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കുക

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here



അപേക്ഷ അയക്കേണ്ട മേൽവിലാസം
മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്,മൂന്നാം നില വികാസ്ഭവൻ,പി.ഒ.തിരുവനന്തപുരം പിൻ 69503
ഫോൺ: 0471 - 2313385


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.