വിനോദസഞ്ചാര വകുപ്പിന് കീഴിൽ അവസരം
Kerala Tourism Department Recruitment 2022 : Walk-In-Interview

വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലേക്ക് വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.ഹൗസ് കീപ്പിങ് വിഭാഗം,റസ്റ്റോറന്റ് സർവീസ്,കുക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികം ആയിരിക്കും നിയമനം. കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിശ്ചിത കോഴ്സ് പാസായവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും നിയമനം.


ഹൈലൈറ്റുകൾ

 • ഓർഗനൈസേഷൻ : കേരളാ ടൂറിസം വകുപ്പ്
 • തസ്തികകൾ: ഹൗസ് കീപ്പിങ് വിഭാഗം,റസ്റ്റോറന്റ് സർവീസ്,കുക്ക്
 • ജോലിയുടെ തരം : കേരള സർക്കാർ
 • ഒഴിവുകളുടെ എണ്ണം: 05
 • ശമ്പളം: ദിവസവേതനാടിസ്ഥാനത്തിൽ
 • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
 • ജോലി സ്ഥലം: എറണാകുളം-കേരളം
 • അപേക്ഷിക്കുന്ന രീതി : നേരിട്ടുള്ള അഭിമുഖം
 • വിജ്ഞാപന തീയതി : 11.02.2022
 • അഭിമുഖ തീയതി : 22.02.2022 - 23.02.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ: 
 • വിജ്ഞാപന തീയതി : 11 ഫെബ്രുവരി 2022
 • അഭിമുഖ തീയതി : 22 ഫെബ്രുവരി 2022 (ഹൗസ് കീപ്പിംഗ്, റസ്റ്റോറന്റ് സർവീസ്) 23 ഫെബ്രുവരി 2022 (കുക്ക്)

ഒഴിവുകളുടെ വിശദാംശങ്ങൾ:
 • ഹൗസ് കീപ്പിങ് വിഭാഗം
 • റസ്റ്റോറന്റ് സർവീസ്
 • കുക്ക്


ഒഴിവുകളുടെ എണ്ണം :
 •  ഹൗസ് കീപ്പിംഗ് :03
 • റസ്റ്റോറന്റ് സർവീസ്: 01
 • കുക്ക്: 01

പ്രായപരിധി : 
 • 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥിക്ക് 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.


ശമ്പളം വിശദാംശങ്ങൾ : 
 • ദിവസവേതനാടിസ്ഥാനത്തിൽ

യോഗ്യത വിശദാംശങ്ങൾ :

01- ഹൗസ് കീപ്പിംഗ്
 • ഗവൺമെന്റ് അംഗീകൃത ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
02- റസ്റ്റോറന്റ് സർവീസ്
 • കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് ആന്റ് ബിവറേജ് സർവീസിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
03-കുക്ക്
 • കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം


തിരഞ്ഞെടുക്കൽ പ്രക്രിയ: 
 • പ്രമാണ പരിശോധന
 • വ്യക്തിഗത അഭിമുഖം

അപേക്ഷിക്കേണ്ട വിധം: 
 • ഹൗസ് കീപ്പിംഗ്, റസ്റ്റോറന്റ് സർവീസിലെ ഒഴിവുകളിലേക്ക് നിയമത്തിനു വേണ്ടി അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ 2022 ഫെബ്രുവരി 22 രാവിലെ 11 നും, കുക്ക് തസ്തികയിലെ ഒഴിവിലേക്ക് 2022 ഫെബ്രുവരി 23ന് രാവിലെ 11നും അഭിമുഖത്തിന് എറണാകുളം ഗവൺമെന്റ് ഹൗസിൽ ഹാജരാകേണ്ടതാണ്
 • അസ്സൽ സർട്ടിഫിക്കറ്റുകളും, 2 പകർപ്പ് ബയോഡാറ്റ എന്നിവയുമായി എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്
 • ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
 • താൽക്കാലികാടിസ്ഥാനത്തിൽ നിയമിതരാകുന്നവർക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ വിനോദസഞ്ചാര വകുപ്പിൽ സ്ഥിരപ്പെടുത്തുന്നതിനുള്ള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല.
അഭിമുഖത്തിന് എത്തിച്ചേരേണ്ട വിലാസം:

ഗവ ഗസ്റ്റ് ഹൗസ്,എറണാകുളം 682011,ടൂറിസം വകുപ്പ്

ഫോൺ: 0484-2360502


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.