പട്ടികവർഗ്ഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർ ഒഴിവുകൾ


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകൾ /ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടർ / ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1182 ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാരിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാർ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, പട്ടികവർഗ്ഗ ഗുണഭോക്താക്കളെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനും ആയി സേവന സന്നദ്ധതയുള്ളവരും, പത്താംക്ലാസ് വിദ്യാഭ്യാസമുള്ളതുമായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യതയും മതിയാകും. ഹെൽത്ത് പ്രമോട്ടർ മാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സ്,പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും,ആയുർവേദം,പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയ വർക്കും മുൻഗണന ലഭിക്കുന്നതാണ്. എഴുത്തുപരീക്ഷയുടെയും, നേരിട്ടുള്ള അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും ഒരു വർഷത്തേക്കുള്ള നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്ഹൈലൈറ്റുകൾ

 • ഓർഗനൈസേഷൻ : സെന്റെർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
 • തസ്തികകൾ: പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ
 • ജോലിയുടെ തരം : കേരള സർക്കാർ
 • ഒഴിവുകളുടെ എണ്ണം: 1182
 • ശമ്പളം: 13500/- രൂപ + ഡി.എ (പ്രതിമാസം)
 • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
 • ജോലി സ്ഥലം: കേരളത്തിൽ ഉടനീളം
 • അപേക്ഷിക്കുന്ന രീതി : ഓൺ ലൈൻ
 • അപേക്ഷ ആരംഭിക്കുന്നത് : 07.02.2022
 • അവസാന തീയതി : 28.02.2022


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ: 
 • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 07 ഫെബ്രുവരി 2022
 • അപേക്ഷിക്കേണ്ട അവസാന തീയതി : 28 ഫെബ്രുവരി 2022

ഒഴിവുകളുടെ വിശദാംശങ്ങൾ: 
 • പട്ടികവർഗ്ഗ പ്രമോട്ടർ
 • ഹെൽത്ത് പ്രമോട്ടർ

ഒഴിവുകളുടെഎണ്ണം : 
 • പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ : 1182


പ്രായപരിധി : 
 • പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ : 20 - 35 വയസ്സ്

ശമ്പളം വിശദാംശങ്ങൾ : 
 • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഡി.എ ഉൾപ്പെടെ 13500/- രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്

യോഗ്യത വിശദാംശങ്ങൾ :

പട്ടികവർഗ്ഗ പ്രമോട്ടർ,ഹെൽത്ത് പ്രമോട്ടർ 
 • പത്താംക്ലാസ്
 • പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ്


തിരഞ്ഞെടുക്കൽ പ്രക്രിയ: 
 • പ്രമാണ പരിശോധന
 • വ്യക്തിഗത അഭിമുഖം

അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.28 ഫെബ്രുവരി 2022 തിയ്യതിക്ക് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കുക.അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകളുടെ താമസ പരിധിയിൽപെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ തെരഞ്ഞെടുക്കുന്നതാണ് അത് സെറ്റിൽമെന്റ് നിന്നുള്ളവർക്ക് നിയമത്തിൽ മുൻഗണന നൽകുന്നതായിരിക്കും ഒരാൾക്ക് ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല കൂടുതൽ വിവരങ്ങൾക്ക് അതാത് പ്രോജക്ട് ഓഫീസിൽ ഓഫ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പട്ടികവർഗ്ഗ വികസന ഡയറക്ടർ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്

ഫോൺ : 0471-2304594


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.