സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്


മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (എന്‍.എ.പി.എസ്.ആര്‍.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്മെന്റ് സംബന്ധിച്ച് ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കാലാവധി പരമാവധി മൂന്ന് വര്‍ഷം വരെ ദീര്‍ഘിപ്പിച്ചു നല്‍കും.

യോഗ്യത:
  • സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ക്ക് അപേക്ഷിക്കാം.
  • ജറന്റോളജിയില്‍ പി.ജി. ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി:
  • 21-35 വയസ്സ്,

പ്രതിമാസ വേതനം:
  • 27,550 രൂപ,

അപേക്ഷിക്കേണ്ടാ വിധം?
നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നവംബര്‍ പത്തിന് വൈകിട്ട് അഞ്ചിന് മുന്‍പായി ഡയറക്ടര്‍ സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവന്‍ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുളളില്‍ sjdgsection@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാക്കണം. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of project Assistant, NAPSRC, Department of social Justice എന്നും രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ല്‍ ലഭിക്കും.

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.