ആലപ്പുഴ പോസ്റ്റൽ ഡിവിഷനിൽ അവസരം


ആലപ്പുഴ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാർക്കായി അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. 65 വയസിനു താഴെയുള്ള വിരമിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും തിരഞ്ഞെടുക്കുന്നുണ്ട്.

യോഗ്യത:
  • പത്താം ക്ലാസ് പാസ്സായിരിക്കണം.
ഇൻഷുറൻസ് കമ്പനികളിൽ പ്രവൃത്തി പരിചയമുള്ളവർക്കും വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്,കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്കും മുൻഗണന.

പ്രായപരിധി:
  • 18-50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷിക്കാനായി 9846447020 / 9746197020 ഈ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. അതിനു ശേഷം നിർദിഷ്ട അപേക്ഷയും ബയോഡേറ്റയും അനുബന്ധ രേഖകളും spalpdn.keralapost@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക.
  • ഫോൺ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി : ഒക്ടോബർ 15
  • അപേക്ഷ മെയിലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.