സ്‌പെഷ്യല്‍ ഡിഫന്‍സ് ഫോറത്തില്‍ 500-ലധികം ഒഴിവുകള്‍ - പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ ഡിഫന്‍സ് പേഴ്‌സണല്‍ ഫോറത്തില്‍ 500 ലധികം ഒഴിവുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്ന എംപ്ലോയിമെന്റ് ന്യൂസിലാണ് ഇത്തരമൊരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നുവെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും മന്ത്രാലയത്തിന് കീഴില്‍ അത്തരമൊരു സ്ഥാപനമില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇത്തരമൊരു പിഴവ് സംഭവിച്ചതിൽ 'എംപ്ലോയിമെന്റ് ന്യൂസും' ഖേദം പ്രകടിപ്പിച്ചു. അടുത്ത ലക്കത്തിൽ ഇത് സംബന്ധിക്കുന്ന തിരുത്ത് പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു. എംപ്ലോയ്മെന്റ് ന്യൂസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലയാളത്തിലെ തൊഴിൽ പ്രസിദ്ധീകരണങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇല്ലാത്ത കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജപരസ്യം; പ്രസിദ്ധീകരിച്ചത്  എംപ്ലോയ്മെന്റ് ന്യൂസിൽ | No such organisation exists under the Ministry.  The ...

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.