എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഓണ്‍ലൈന്‍ സേവനം - പുതുക്കൽ,സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ഓൺലൈനായി മാത്രം

തൊഴില്‍ അന്വേഷകര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എംപ്ലോയ്മെന്റ് എക്സചേഞ്ചുകളില്‍ എത്തുന്നത് കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പരിമിതപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നു നല്‍കുന്നരജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ശരണ്യ / കൈവല്യ സ്വയംതൊഴിൽ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം കിട്ടിയവരുടെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ബന്ധപ്പെട്ട എക്സ്ചേഞ്ചുകൾ വഴി നേരിട്ട് ലഭ്യമാക്കുന്നതാണ്.

പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ ഓൺലൈനായി നിർവഹിക്കണം.

അസ്സൽ സർട്ടിഫിക്കറ്റുകൾ 2020 ഒക്ടോബർ മാസം മുതൽ 2020 ഡിസംബർ 31നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാക്കിയാൽ മതിയാകും.

2019 ഡിസംബർ 20ന് ശേഷം ജോലിയിൽ നിന്നും നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 31 വരെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകുന്നതാണ്.

2020 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ഡിസംബർ 31വരെ രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കുന്നതാണ്.

2019 മാർച്ചിനോ അതിനുശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ട പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും ഈ ആനുകൂല്യം 2020 ഡിസംബർ 31 വരെ ലഭിക്കും.

ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾ ഫോൺ/ ഇമെയിൽ മുഖേന അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ പുതുക്കണം.
ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടുക.

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഓഗസ്റ്റ് വരെ അവസരം ലഭിക്കും. എസ്എസ്എല്‍സി ഫലം ലഭ്യമായ സാഹചര്യത്തില്‍ രജിസ്ട്രേഷന് ഓണ്‍ലൈന്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Helpline telephone no.s (10:00 AM to 5:00 PM)

 • Trivandrum : +91 8086363600
 • Kollam : +91 9447588187
 • Pathanamthitta : +91 7025714308
 • Alappuzha :  +91 9744291778
 • Kottayam : +91 9947799797
 • Idukki : +91 9605860819
 • Ernakulam : +91 9400239551
 • Thrissur : +91 8301040684
 • Malappuram : +91 9895735152
 • Palakkad : +91 8304859398
 • Kozhikode : +91 9048331127
 • Wayanad : +91 8113939950
 • Kannur : +91 9497606298
 • Kasargod : +91 9747280634
 • Employment Directorate : +91 4712301249

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.