ഔഷധസസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഒഴിവുകൾ

സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാല്‍ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15വരെ ദീര്‍ഘിപ്പിച്ചു. 

യോഗ്യത:
  • ഫസ്റ്റ് ക്ലാസോടെ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബോട്ടണിയില്‍ ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആയുര്‍വേദ മെഡിക്കല്‍ സയന്‍സ് ബിരുദം  
  • ചെടികള്‍/കൃഷി/വനവത്കരണ മേഖലകളില്‍ 10 വര്‍ഷത്തെ ഗവേഷണ പരിചയം വേണം. 
  • ഔഷധ സസ്യങ്ങളുടെ സര്‍വേ, തിരിച്ചറിയല്‍, ഡോക്യുമെന്റേഷന്‍, കണ്‍സര്‍വേഷന്‍ എന്നിവയില്‍ പരിചയം അഭികാമ്യം. 

ശമ്പള സ്‌കെയില്‍:
  • 40500-85000 ആണ് ശമ്പള സ്‌കെയില്‍.

അപേക്ഷിക്കേണ്ട വിധം:
സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സയന്റിഫിക് റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലോ നിന്നുള്ള യോഗ്യരായ അപേക്ഷകര്‍ ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 30ആഗസ്റ്റ് 15ന്  മുമ്പ് സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ക്ക് www.smpbkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.