കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം:

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കൊല്ലം

അവസാന തിയ്യതി

ജൂലൈ 10 


കൊല്ലം ജില്ലയില്‍ അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ കൊല്ലം കോര്‍പ്പറേഷനിലെ തൃക്കടവൂര്‍ സോണലില്‍(ഏഴു മുതല്‍ 11 വരെ വാര്‍ഡുകള്‍) അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷിക്കാം. തൃക്കടവൂര്‍ സോണലിലെ സ്ഥിരതാമസക്കാരായിരിക്കണം.

വര്‍ക്കര്‍ തസ്തികയക്ക് എസ് എസ് എല്‍ സി യോ തത്തുല്യമോ ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ക്ക് എഴുത്തും വായനവും അറിയണം. കായിക ക്ഷമത വേണം. എസ് എസ് എല്‍ സി ജയിച്ചവരാകരുത്. താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ പ്രൈമറി ട്രെയിനിങ്/നഴ്‌സറി ട്രെയിനിങ്, വിധവ, ബി പി എല്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പ്രായം 2020 18 നും 46 നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 നകം അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.

ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം:

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

പ്രോജക്ട് എന്‍ജിനീയര്‍

തൊഴിൽ തരം

ഗവൺമെന്റ്

അവസാന തിയ്യതി 

ജൂലൈ 06

വെബ് സൈറ്റ് 

www.erckerala.org


കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (കോർട്ട് പ്രൊസീഡിംഗ്‌സ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 10. വിശദവിവരങ്ങൾക്ക്: www.erckerala.org.

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനം:

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അവസാന തിയ്യതി 

ജൂലൈ 06

ബന്ധപ്പെടേണ്ട നമ്പർ

0491-2555971, 2552387


പാലക്കാട്‌ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായ പരിധി 45 വയസ്സ്. താത്പര്യമുളളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ ആറിനകം എക്സിക്യൂട്ടിവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, മുട്ടികുളങ്ങര പി.ഒ, പാലക്കാട് – 678594 വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0491-2555971, 2552387.

പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്:

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

പ്രോജക്ട് എന്‍ജിനീയര്‍

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അവസാന തിയ്യതി 

ജൂലൈ 10


കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍)-മൂന്ന്, പ്രോജക്ട് എന്‍ജിനീയര്‍ (ഐ.ടി)-ഒന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരം www.kila.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

മലപ്പുറം ജില്ലയില്‍ അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

അങ്കണവാടി വര്ക്കര്‍/ഹെല്പ്പര്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

മലപ്പുറം

അവസാന തിയ്യതി

ജൂണ്‍‍ 30


മലപ്പുറം ജില്ലയില്‍ കാളികാവ് അഡീഷണൽ പ്രൊജക്ടിലെ കരുവാരക്കുണ്ട്, എടപ്പറ്റ, തുവ്വൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് നിയമിക്കുന്നതിന് സേവനസന്നദ്ധരും ശാരീരികശേഷിയുളളവരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-46 പ്രായപരിധിയിൽ ഉളളവരും അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസമുളളവരുമായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 30ന് വൈകിട്ട് അഞ്ചു വരെ കരുവാരക്കുണ്ട് പഞ്ചായത്തിനു സമീപമുളള ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് ഓഫീസിൽ ബന്ധപ്പെടുക. മാർച്ച് മാസത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

കോവിഡ് കെയർ സെന്ററുകളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നു:

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ക്ളീനിംഗ് സ്റ്റാഫ് 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

ആലപ്പുഴ

അവസാന തിയ്യതി

ജൂണ്‍‍ 30

ബന്ധപ്പെടേണ്ട നമ്പർ

0477 2253020, 9995877158.

ആലപ്പുഴ: ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത 60 വയസ്സിൽ താഴെയുളള ജീവനക്കാരെ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലെ ക്ളീനിംഗ് ജോലികൾക്കായി തെരഞ്ഞെടുക്കുന്നു. താത്പര്യമുളളവർ ജില്ല ശുചിത്വമിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ല ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0477 2253020, 9995877158.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

അങ്കണവാടി വര്ക്കര്‍/ഹെല്പ്പര്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

മലപ്പുറം

അവസാന തിയ്യതി

ജൂണ്‍‍ 30

ഫോണ്‍

0493 2757275


മലപ്പുറം ജില്ലയില്‍ കാവനൂര്‍, പുല്‍പ്പറ്റ, ചീക്കോട്, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാവാത്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അരീക്കോട് അഡീഷനല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0493: 2757275.

നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

 ഫിനാൻസ് ഓഫീസർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

ആലപ്പുഴ

അവസാന തിയ്യതി

ജൂൺ‍ 30


ആലപ്പുഴ: നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് വിരമിച്ച സർക്കാർ ജീവനക്കാരിൽ നിന്ന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: അക്കൗണ്ടൻസിയിൽ ബിരുദം,, ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിൽ അഞ്ചു വർഷത്തിൽ കുറയാത്ത സേവനം , ഫിനാൻസ് ഓഫീസർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പരിചയം. പ്രായം: 2020 ജനുവരി ഒന്നിന് 60 വയസിൽ അധികരിക്കാൻ പാടില്ല. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 30നകം സെക്രട്ടറി ആൻഡ് റവന്യൂ ഡിവിഷണൽ ഓഫീസർ, നിർമ്മിതി കേന്ദ്രം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കമ്മ്യൂണിറ്റി ഓർഗനൈസർ ഒഴിവ്
ഹോംഗാര്‍ഡുമാരുടെ ഒഴിവ്
കുടുംബശ്രീയില്‍ ബ്ലോക്ക് കോർഡിനേറ്റർ ക്ലസ്റ്റർ ലെവൽ കോ-ഓർഡിനേറ്റർ ഒഴിവുകള്‍
ബസ് ഡ്രൈവർ കം സെക്യൂരിറ്റി - കരാർ നിയമനം
ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം
ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
പ്രിൻസിപ്പൽ & അധ്യാപക നിയമനം
സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ നിരവധി തസ്തികകളില്‍ നിയമനം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.