കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡ്രൈവർ, ഇലക്ട്രീഷ്യ, ക്ലീനിംഗ് സ്റ്റാഫ്, നഴ്സ്, അഡീഷണല്‍ ഓവര്‍സിയര്‍‍, മറ്റു നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:


1. ജനറൽ ആശുപത്രിയിൽ കരാർ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ  തുടങ്ങി നിരവധി നിരവധി ഒഴിവുകൾ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ, ഇരിങ്ങാലക്കുട

അവസാന തിയതി

ജൂണ്‍ 27

ബന്ധപ്പെടേണ്ട നമ്പർ

8281999058


ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ (നൈറ്റ് ഡ്യൂട്ടി) എന്നീ തസ്തികൾക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ഒഴികെയുളള തസ്തികളിൽ സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് അഡ്മിനിസ്‌ട്രേറ്ററുടെ യോഗ്യത. നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കേസ് വർക്കറുടെ യോഗ്യത. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കൗൺസിലറുടെ യോഗ്യത. ഐടി / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് ഐടി സ്റ്റാഫിന്റെ യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമാണ് സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത. മിലിട്ടറി സർവീസിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ മുൻഗണന. അപേക്ഷ ജൂൺ 27 വൈകീട്ട് അഞ്ച് മണിക്കകം വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, റൂം നമ്പർ 47, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. അപേക്ഷഫോറം വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 8281999058.

2. ഡെപ്യൂട്ടി കമ്മീഷ്ണറുടെ (ഇന്റലിജൻസ്) കാര്യാലയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡ്രൈവർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ

അവസാന തിയതി

ജൂണ്‍ 16

ബന്ധപ്പെടേണ്ട നമ്പർ

0487 2380695


തൃശൂര്‍ ജില്ലയില്‍ ചരക്ക്സേവന നികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ (ഇന്റലിജൻസ്) കാര്യാലയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരുടെ പാനൽ രൂപീകരിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഡ്രൈവർമാർ ജൂൺ 16ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷ്ണർ (ഇന്റലിജൻസ്) കാര്യാലയത്തിൽ കൂടികാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവൃത്തി പരിചയ രേഖകൾ എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തേണ്ടതാണ്. ഫോൺ: 0487 2380695.

3. കിലയിൽ ഡ്രൈവർ ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡ്രൈവർ

തൊഴിൽ തരം

ഗവൺമെന്റ്

അവസാന തിയതി

ജൂണ്‍‍‍ 24

ബന്ധപ്പെടേണ്ട നമ്പർ

 0487 2207000


മുളങ്കുന്നത്തുകാവ് കിലയിൽ ഡ്രൈവർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kila.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. ഫോൺ: 0487 2207000.

4. പാലക്കാട്‌ ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഇലക്ട്രീഷ്യന്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അവസാന തിയതി

ജൂണ്‍‍ 30

ബന്ധപ്പെടേണ്ട നമ്പർ

0491-2505204


പാലക്കാട് ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.ടി.ബി വിഭാഗത്തിനായി സംവരണം ചെയ്ത ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. പത്താം തരം/തത്തുല്യം, ഡിപ്ലൊമ ഇന്‍ ഇലക്ട്രോണിക്ക് എന്‍ജിനീയറിങ് യോഗ്യത ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തില്‍ ഐ.ടി.ഐ.യില്‍ നിന്നും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 18 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി അപ്രന്റിഷിപ്പ് പൂര്‍ത്തിയായവരെയും പരിഗണിക്കും. കൂടാതെ ഫിലിം സ്റ്റുഡിയോയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 18-41 വയസ്. പ്രതിമാസ ശമ്പളം 19000-43600. യോഗ്യരായവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂണ്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.

5. അഡീഷണല്‍ ഓവര്‍സിയര്‍ തസ്തികയിലേയ്ക്ക് നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

അഡീഷണല്‍ ഓവര്‍സിയര്‍

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പാലക്കാട്

അവസാന തിയതി

ജൂണ്‍ 16


പാലക്കാട്‌ ജില്ലയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഡീഷണല്‍ ഓവര്‍സിയര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ/ ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ സഹിതം ജൂണ്‍ 16ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

6. പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ക്ലീനിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ക്ലീനിംഗ് സ്റ്റാഫ്

തൊഴിൽ തരം

ഗവൺമെന്റ്

അവസാന തിയതി

ജൂണ്‍ 17

ബന്ധപ്പെടേണ്ട നമ്പർ

0474-2772388


ശക്തികുളങ്ങര പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 10.30 ന് നടക്കും. ശക്തികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രം ഏഴാം ഡിവിഷന്‍ പരിധിയിലുള്ളവരെ മാത്രം പരിഗണിക്കും. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2772388 നമ്പരിലും ലഭിക്കും.

7. ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഫാം മാനേജർ 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

 വയനാട്

അവസാന തിയതി

ജൂണ്‍‍ 25

ബന്ധപ്പെടേണ്ട നമ്പർ

0471 2322410


ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) വയനാട് ബാണാസുരസാഗർ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരു വർഷത്തെയ്ക്ക് ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിലുളള ബി.എഫ്.എസ്.സി ബിരുദം, മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉളള ബിരുദാനന്തര ബിരുദം (എം എസ്‌സി. സുവോളജി, അക്വാടിക് ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി) യോഗ്യതയുളളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന അപേക്ഷകൾ aquaculturekerala @yahoo.co.in എന്ന ഇമെയിൽ മുഖേനയും അയയ്ക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പടുക. ഫോൺ: 0471 2322410.

8. കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

കോണ്ഫിഡന്ഷ്യല്അസിസ്റ്റന്റ് ഗ്രേഡ് II

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

 കോഴിക്കോട്

അവസാന തിയതി

ജൂണ്‍‍ 18

ബന്ധപ്പെടേണ്ട നമ്പർ

0495 2373179


കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ടൈപ്പ് റൈറ്റിങ്ങ് ഇംഗ്ലീഷ്,. മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2020 ജനുവരി ഒന്നിന് 18നും 41നുമിടയില്‍. അനുവദനീയ വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 18 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2373179

9. യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

നഴ്സ് (പുരുഷൻ)

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

യു..

അവസാന തിയതി

ജൂണ്‍‍ 17

ബന്ധപ്പെടേണ്ട നമ്പർ

 0471-2329440/41/42/43.


കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ gcc @odepc.in ലേക്ക് 17നകം രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here

 

 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.