Guruvayur Devaswom Board Recruitment 2023 - Apply For 18 Security Officer Posts | Free Job Alert


Guruvayur Devaswom Board Recruitment 2023: ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ ഒന്നു മുതൽ താഴെ ക്കാണിച്ചിരിക്കുന്ന തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 14.07.2023 മുതൽ 08.08.2023 വരെ അപേക്ഷിക്കാം.



Guruvayur Devaswom Board Recruitment 2023 - ഹൈലൈറ്റുകൾ


  • സ്ഥാപനത്തിന്റെ പേര് : ഗുരുവായൂർ ദേവസ്വം ബോഡ്
  • തസ്തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ, കോയ്മ
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : RJ-4870/2023
  • ഒഴിവുകൾ : 18
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.22,000 - Rs.27,300 (പ്രതി മാസം)
  • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ (പോസ്റ്റ്)
  • അപേക്ഷ ആരംഭിക്കുന്നത് : 14.07.2023
  • അവസാന തീയതി : 08.08.2023


ജോലിയുടെ വിശദാംശങ്ങൾ


പ്രധാന തീയതികൾ : Guruvayur Devaswom Board Recruitment 2023
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 14 ജൂലൈ 2023
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 08 ഓഗസ്റ്റ് 2023

ഒഴിവുകൾ : Guruvayur Devaswom Board Recruitment 2023

ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ : 06
  • ചീഫ് സെക്യൂരിറ്റി ഓഫീസർ : 01
  • അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ : 01
  • സെക്യൂരിറ്റി ഓഫീസർ : 01
  • അഡീഷണൽ സെക്യൂരിറ്റി ഓഫീസർ : 03
കോയ്മ : 12



ശമ്പള വിശദാംശങ്ങൾ : Guruvayur Devaswom Board Recruitment 2023
  • ചീഫ് സെക്യൂരിറ്റി ഓഫീസർ : മാസം 27,300/-
  • അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ : മാസം 24,000/-
  • സെക്യൂരിറ്റി ഓഫീസർ : മാസം 23,000/-
  • അഡീഷണൽ സെക്യൂരിറ്റി ഓഫീസർ : മാസം 22,000/-

പ്രായപരിധി: Guruvayur Devaswom Board Recruitment 2023
  • ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ : 40 - 60
  • കോയ്മ : 40 - 55


യോഗ്യത: Guruvayur Devaswom Board Recruitment 2023

1. ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ
  • ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ജൂനിയർ കമ്മീഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിലോ വിരമിച്ചവർ ആയിരിക്കണം.
  • സെക്യൂരിറ്റി ഓഫീസർ, അഡിഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ ആയിരിക്കണം. സൈനിക സേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഒരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
2. കോയ്മ
  • കോയ്മ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ബ്രാഹ്മണരായ പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവും ഉള്ളവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ആരോഗ്യമുള്ളവരും അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ച ശക്തി ഉള്ളവരും ആയിരിക്കണം. . നിലവിലുള്ള കോയിമ്മമാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.


അപേക്ഷാ ഫീസ് : Guruvayur Devaswom Board Recruitment 2023
  • ഗുരുവായൂർ ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Guruvayur Devaswom Board Recruitment 2023
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ
  • പേർസണൽ ഇന്റർവ്യൂ


അപേക്ഷിക്കേണ്ട വിധം : Guruvayur Devaswom Board Recruitment 2023

അപേക്ഷാഫോം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപ നിരക്കിൽ 18.7.2023 മുതൽ 5.8.2023 കൂടി 03 മണിവരെ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പ് വെക്കുന്ന ഡോക്ടറുടെ യോഗ്യത രജിസ്റ്റർ നമ്പർ സർട്ടിഫിക്കറ്റ് ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും. ക്രമനമ്പർ 01 വിഭാഗത്തിലെ അപേക്ഷകരായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയക്കുന്നതല്ല. വയസ്സ് യോഗ്യതകൾ ജാതി മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ 680101 എന്ന മേൽവിലാസത്തിൽ തപാലിലോ 08.08.2023 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ്.

ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദിഷ്ട ഫോറത്തിൽ അല്ലാത്തതും മതിയായ രേഖകൾ ഇല്ലാത്തതും അപൂർണ്ണവും അവ്യക്തവുമായതും നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നത് ആയിരിക്കും ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നൽകുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487 2556335 ഇന്ന് നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.



Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.