ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | Free Job Alert

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.



പ്രതിമാസ വേതനം.: 21,175 രൂപ എസ്.എസ്.എൽ.സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം.



അപേക്ഷകർ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 6 രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നേരിൽ ഹാജരാകേണ്ടതും, അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കേണ്ടതുമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.