തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്കുർട്ട്മെൻറ് 2022: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ് (Data Entry Operators-Daily Wages – Virtual-Q-TDB): കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് , വെർച്വൽ – ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര്: തിരുവിതാംകൂർ ദേവസ്വം ബോർഡ്
- തസ്തികയുടെ പേര്: ഡാറ്റ എൻട്രി ഓപ്പറേറ്റർ
- ജോലി തരം: കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: താത്കാലിക റിക്രൂട്ട്മെന്റ്
- ഒഴിവുകൾ: വിവിധ
- ജോലി സ്ഥലം: കേരളം
- ശമ്പളം : 755 /- രൂപ (ദിവസ വേതനം )
- തിരഞ്ഞെടുപ്പ് രീതി: അഭിമുഖം
- അഭിമുഖ തീയതി: 11.10.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ :
- അറീപ്പ് തിയ്യതി :30 സെപ്തംബർ 2022
- അഭിമുഖ തീയതി: 11 ഒക്ടോബർ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ :
- ഡാറ്റ എൻട്രി ഓപ്പറേറ്റർ : വിവിധ
ശമ്പള വിശദാംശങ്ങൾ :
- ഡാറ്റ എൻട്രി ഓപ്പറേറ്റർ : 755 /- രൂപ (ദിവസ വേതനം)
പ്രായപരിധി:
- 18-60 വയസ്സ്
യോഗ്യത വിശദാംശങ്ങൾ :
ഡാറ്റ എൻട്രി ഓപ്പറേറ്റർ
- പ്ലസ് ടു വും , അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS ( NCVT ) / DCA / തത്തുല്യ യോഗ്യതയുള്ളവരും
അപേക്ഷ സമർപ്പിക്കേണ്ട വിധം:
അപേക്ഷകർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും (താഴെ നേരിട്ട് ലിങ്ക് വഴി ഡൌണ്‍ലോഡ് ചെയ്യാം) പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ് വിദ്യാഭ്യാസ യോഗ്യത , കമ്പ്യൂട്ടർ പരിജ്ഞാനം , മതം , പൂർണമായ മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ , ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ , ആറ് മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുള സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിന വേതനം 755/– രൂപ ലഭിക്കുന്നതാണ്.
സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ
- ശ്രീകണ്ഠേശ്വരം ദേവസ്വം , തിരുവനന്തപുരം
- കൊട്ടാരക്കര ദേവസ്വം
- നിലയ്ക്കൽ ദേവസ്വം
- പന്തളം വലിയകോയിക്കൽ ദേവസ്വം
- എരുമേലി ദേവസ്വം
- ഏറ്റുമാനൂർ ദേവസ്വം
- വൈക്കം ദേവസ്വം
- പെരുമ്പാവൂർ ദേവസ്വം
- കീഴില്ലം ദേവസ്വം , പെരുമ്പാവൂർ
- കുമളി , ഇടുക്കി
- മൂഴിക്കൽ ( മുക്കുഴി ) , ഇടുക്കി
- ചെങ്ങന്നൂർ
Important Links |
|
Official Notification |
|
Application form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |