തൃശൂർ സുവോളജിക്കൽ പാർക്ക് റിക്രൂട്ട്മെന്റ് 2022:മൃഗശാല സൂപ്പർവൈസർ, അനിമൽ കീപ്പർ ട്രെയിനികൾ തസ്തികകളിലേക്ക് അപേക്ഷിക്കാം

തൃശൂർ സുവോളജിക്കൽ പാർക്ക് റിക്രൂട്ട്മെന്റ് 2022: കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം 16 സെപ്റ്റംബർ 2022 മുതൽ 10 ഒക്ടോബർ 2022 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്



ഹൈലൈറ്റുകൾ

  • സംഘടനയുടെ പേര് : കേരള വനം വന്യജീവി വകുപ്പ് 
  • ജോലി തരം : കേരളസർക്കാർ 
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലിക റിക്രൂട്ട്മെന്റ് 
  • അഡ്വ. നമ്പർ : 3 (1) /2022 
  • തസ്തികയുടെ പേര്: മൃഗശാല സൂപ്പർവൈസർ, അനിമൽ കീപ്പർ ട്രെയിനികൾ 
  • ആകെ ഒഴിവ്: 16 
  • ജോലി സ്ഥലം: കേരളത്തിലുടനീളം 
  • ശമ്പളം : 9,000 - 20,000 രൂപ(പ്രതിമാസം) 
  • അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ(ഇ മെയിൽ)
  • അപേക്ഷ ആരംഭിക്കുന്നതിയ്യതി:16.09.2022 
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :10.10.2022



ജോലിയുടെ വിശദാംശങ്ങൾ

പ്രധാന തീയതികൾ : 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16 സെപ്റ്റംബർ 2022
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 10 ഒക്ടോബർ 2022

ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • അനിമൽ കീപ്പർ ട്രെയിനികൾ : 15
  • മൃഗശാല സൂപ്പർവൈസർ : 01

ജോബ് റോൾ :

അനിമൽ കീപ്പർ ട്രെയിനികൾ 
  • പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ , ഭക്ഷണരീതി ,രോഗങ്ങൾ , പ്രജനന രീതി . മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക് ഷ്യം . ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക . പൊതുജന സമ്പർക്ക പരിപാടികളിൽപങ്കെടുക്കുക എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക . രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക . മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിൽ പരിശീലന സമയത്തു അവഗാഹം നേടണം . ഈ വിഷയത്തിൽ വെറ്റിനറി ഓഫീസർ , ക്യൂറേറ്റർ , സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും .
മൃഗശാല സൂപ്പർവൈസർ 
  • പാർക്കിൽ മൃഗങ്ങളെ കൊണ്ടുവരുന്നതിന് അന്തിമമായി ചെയ്യേണ്ട തയാറെടുപ്പുകളും കീപ്പർ ട്രെയിനി മാരുടെ പരിശീലനവുമാണ് പ്രധാന ഉത്തരവാദിത്വങ്ങൾ .


പ്രായപരിധി: 

അനിമൽ കീപ്പർ ട്രെയിനികൾ 
  • അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം . പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും
മൃഗശാല സൂപ്പർവൈസർ 
  • അപേക്ഷകർ 2022 ജനുവരി 1 നു 60 വയസ്സ് കഴിയാത്തവരായിരിക്കണം . പ്രായത്തിൽ ഇളവുകൾ അനുവദനീയമല്ല

യോഗ്യത വിശദാംശങ്ങൾ :

അനിമൽ കീപ്പർ ട്രെയിനികൾ 
  • ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല ..
  • ശാരീരിക യോഗ്യതകൾ : പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം .
  • മെഡിക്കൽ സ്റ്റാൻഡേർഡ്സ് : തഴെ കൊടുത്ത Notification നോക്കുക
മൃഗശാല സൂപ്പർവൈസർ
  • ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .
  • ജോലി പരിചയം : കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗ ശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വര്ഷം സർവീസ് ഉണ്ടായിരിക്കണം . ഇതിൽ കുറഞ്ഞത് 5 വർഷ മെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരുന്നിരിക്കണം . ഇത് സംബന്ധിച്ചു അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിയിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം ..
  • കായിക ക്ഷമതഃ കായിക ക്ഷമത സംബന്ധിച്ചു ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്തു ഹാജരാക്കണം .


അപേക്ഷാ ഫീസ്: 
  • തൃശൂർ സുവോളജിക്കൽ പാർക്ക് റിക്രൂട്ട്മെന്റ്ന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുപ്പ് പ്രക്രിയ:

അനിമൽ കീപ്പർ ട്രെയിനികൾ
  • അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും . ഇവരിൽ നിന്നും ശാരീരിക യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തുവും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും .
മൃഗശാല സൂപ്പർവൈസർ 
  • അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും . ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തുവും . ലിസ്റ്റിൽ നിന്നും നിയമനം നടത്തും .

അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക്16 സെപ്റ്റംബർ 2022 മുതൽ 10 ഒക്ടോബർ 2022 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം .

അപേക്ഷകൾ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് . 

ഡയറക്ടർ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി . ഓ കുരിശുമൂലക്കു സമീപം തൃശ്ശൂർ -680014 കേരളം


തൃശൂർ സുവോളജിക്കൽ പാർക്ക് റിക്രൂട്ട്മെന്റ് 2022 ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനുള്ള അവശ്യ നിർദ്ദേശങ്ങൾ 
  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്നി
  • ങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക


Important Links

Animal Keeper Notification

Click Here

Animal Keeper Application Form

Click Here

Supervisor Notification

Click Here

Supervisor Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.