Plus Two, VHSE Result 2022 : പ്ലസ് ടു പരീക്ഷ ഫലം : ഫലം പരിശോധിക്കേണ്ടത് എങ്ങനെ?


സംസ്ഥാന ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം ഇന്ന്, ജൂൺ 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.

  • Board Name : Plus Two / VHSE
  • Exam name : 12th Board Exam
  • State : Kerala
  • Result mode : Online
  • Result release date : 21 June 2021, 11.00 PM


താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.

 https://result.kite.kerala.gov.in

 www.dhsekerala.gov.in

 www.prd.kerala.gov.in

 www.results.kite.kerala.gov.in

 www.kerala.gov.in

ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയും ഫലം ലഭിക്കും.



പ്ലസ് ടു പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

1) www.keralaresults.nic.in അല്ലെങ്കിൽ ഫലം ലഭ്യമാകുന്ന മറ്റേതെങ്കിലും വെബ്സൈറ്റുകൾ സന്ദർശിക്കുക

2) വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യണം.

3) നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും, ജനന തീയതിയും നൽകി ലോഗിൻ ചെയ്യണം

4) നിങ്ങളുടെ പരീക്ഷ ഫലം സ്‌ക്രീനിൽ കാണാൻ കഴിയും

5) പിന്നീടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.