കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ :


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.



കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 05.04.2022


മെഡിക്കൽ ഓഫീസർ
കോഴിക്കോട്:
സംസ്ഥാന സർക്കാരിന്റെ ജില്ലാ മാനസികാരോഗ്യ/വിമുക്തി മിഷൻ പദ്ധതികൾക്ക് കീഴിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുകളുണ്ട്. അഭിമുഖം ഏപ്രിൽ എട്ടിന് രാവിലെ 10 30 ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ ( ആരോഗ്യം) ഫോൺ : 04 952370494



ലൈഫ് ഗാർഡ്
കോഴിക്കോട്
ഡിടിപിസി ക്ക് കീഴിൽ അരിപ്പാറ വെള്ളച്ചാട്ടം ടൂറിസം കേന്ദ്രത്തിൽ ലൈഫ് ഗാർഡിൻറെ  ഒരു ഒഴിവുണ്ട് താൽക്കാലിക നിയമനം ആണ് പ്രദേശവാസികൾക്ക് മുൻഗണന. യോഗ്യത എസ് എസ് എൽ സി, സമാന മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം പ്രായപരിധി 50വയസ്സ് അപേക്ഷ സെക്രട്ടറി ഡിടിപിസി മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തിൽ അയക്കണം ഫോൺ 04952720012 അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 16



പുതുച്ചേരിയിൽ 42 ജൂനിയർ എൻജിനീയർ
പുതുച്ചേരി
യിലെ ഇലക്ട്രിക്കൽ വകുപ്പിൽ 42 ജൂനിയർ എൻജിനീയറിംഗ് ( ഇലക്ട്രിക്കൽ) തസ്തികയിൽ 42 ഒഴിവുകളുണ്ട് താൽക്കാലിക നിയമനം ആയിരിക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെ താമസക്കാർക്ക് അപേക്ഷിക്കാം
ഒഴിവുകൾ: ജനറൽ 17, ഇ ഡബ്ല്യു എസ് 4, ഒബിസി 14, എസ് സി 7
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം / എം ഐ ഇ അല്ലെങ്കിൽ ഈ വിഷയങ്ങളിലെ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വിശദവിവരങ്ങൾക്ക് https://recuirtment.py.giv.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് ഓൺലൈനായി അപേക്ഷിച്ച് അതിനുശേഷം കോപ്പി തപാലിൽ അയക്കണം ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 18



ഇൻസ്ട്രക്ടർ
ഏറ്റുമാനൂർ
ഗവ ഐ ടി ഐ യിൽ സർവ്വേയർ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട് മണിക്കൂർ വേതന അടിസ്ഥാനത്തിലാണ് നിയമനം യോഗ്യത : സർവ്വേ / സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പരിചയവും അല്ലെങ്കിൽ സർവ്വേയിൽ ട്രെഡിൽ എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അഭിമുഖം ഏപ്രിൽ ഏഴിന് രാവിലെ 10 30 ന് ഫോൺ 04815535562



ഫാർമസിസ്റ്റ്
ആലപ്പുഴ ജില്ലാ മെഡിബാങ്കിൽ രണ്ടു ഫാർമസിസ്റ്റ് ഒഴിവുണ്ട് യോഗ്യത : ബി ഫാo
അപേക്ഷയും സർട്ടിഫിക്കറ്റ് പകർപ്പും ആലപ്പുഴ സിവിൽ സ്റ്റേഷൻ ഉള്ള മെഡി ബാങ്ക് സെക്രട്ടറി ആൻഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ( ജനറൽ ) ഓഫീസിൽ ലഭിക്കണം ഫോൺ 0472252920, 0472261763 രക്ഷാ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10



സീനിയർ റെസിഡന്റ്
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റ്ത സ്തികകൾ ഒഴിവുണ്ട്
ഒരു വർഷമാണ് കരാർ കാലാവധി യോഗ്യത:അതത് വിഭാഗത്തിലെ ബിരുദാനന്തരബിരുദവും ടി സി എം സി രെജിസ്‌ട്രേഷനും ശമ്പളം : 70,000/-രൂപ ജനറൽ സർജറിയിൽ അഭിമുഖം ഏപ്രിൽ 07ന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചക്ക് 2 മണിക്ക് അനസ്തേഷ്യോളജിയിൽ ഏപ്രിൽ 11ന് രാവിലെ 11നും ഡെർമറ്റോളജി ആൻഡ് വൈറോളജി യിൽ ഏപ്രിൽ 12ന് രാവിലെ 11നും ഓർത്തോപ്പീടിക്സ് വിഭാഗത്തിൽ ഏപ്രിൽ 12 ന് ഉച്ചക്ക് രണ്ടിനും നടക്കും



കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 02.04.2022

കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് ( എം ടെക് ) യോഗ്യത. നെറ്റ്പി, എച്ച് ഡി അധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും എം.ടെക് ബിരുദ സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഏപ്രിൽ ആറിന് മുമ്പായി csdir@cusat.ac.in എന്ന് മെയിലിലേക്ക് ഈ-മെയിൽ അയയ്ക്കുകയോ നേരിട്ട് കമ്പ്യൂട്ടർ സയൻസ് മേധാവിക്ക് സമർപ്പിക്കുകയോ ചെയ്യണം വിശദവിവരങ്ങൾക്ക് ഫോൺ 0484-2862301



യോഗ ഡെമോൺസ്ട്രേറ്റർ നിയമനം
ഭാരതീയ ചികിത്സ വകുപ്പിൽ ഇടുക്കി ജില്ലയിലെ ആയുസ്സ് വെല്നെസ്റ്റ് സെന്റർ പദ്ധതിയിൽ ഒഴിവുള്ള (1) യോഗ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഏപ്രിൽ 6 ബുധനാഴ്ച 11 മണിക്ക് കൂടിക്കാഴ്ച നടത്തും
യോഗ്യത : സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ യോഗ ഡിപ്ലോമ കോഴ്സ് ബി എസ് സി,എം എസ് സി യോഗ, ബി എൻ വൈ എസ് എന്നിവരെയും പരിഗണിക്കും ഇന്റർവ്യൂവിന് വിദ്യാഭ്യാസയോഗ്യത പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം ഫോൺ 04862232318



ലിഫ്റ്റ് ഇറക്ടർ നിയമനം
കുഴൽമന്ദം
ഗവ ഐടിഐയിൽ ഐ എം സി യുടെ കീഴിൽ ആരംഭിക്കുന്ന മൂന്നുമാസം ദൈർഘ്യമുള്ള ലിഫ്റ്റ് ഇറക്ടർ കോഴ്സ് നിയമനം നടത്തുന്നു എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം ഫോൺ 04922295888 - 9995424809



നഴ്സ് ഒഴിവ്
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ ഒരു നഴ്സ് തസ്തികയിലേക്ക് ഒരുവർഷത്തെ കോൺട്രാക്ട് വ്യവസ്ഥയിൽ ഏപ്രിൽ അഞ്ചിന് രാവിലെ 11ന് അഭിമുഖത്തിന് അടിസ്ഥാനത്തിൽ നിയമിക്കുന്നു യോഗ്യത ആരോഗ്യവകുപ്പിനെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം കൂടാതെ ആരോഗ്യവകുപ്പിനെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്നുമാസത്തെ ബേസിക് ഇൻ പാലിയേറ്റീവ് ആക്സിലറി നഴ്സിംഗ് കോഴ്സ് അല്ലെങ്കിൽ ആരോഗ്യവകുപ്പിനെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സിങ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് / ബി എസ് സി നഴ്സിംഗ് പാസായിരിക്കണം കൂടാതെ ആരോഗ്യവകുപ്പിനെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിംഗ് പാസായിരിക്കണം



മേട്രൺ തസ്തികയിൽ താൽക്കാലിക ഒഴിവ്
ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലെ മേട്രൺ ( ഫീമെയിൽ) തസ്തികയിലേക്ക് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഏപ്രിൽ 19ന് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം പ്രായപരിധി 18- 41 നിയമാനുസൃത വയസ്സിളവ് അനുവദനീയം ( പുരുഷന്മാരും ഭിന്നശേഷിക്കാരും അർഹരല്ല) വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഉള്ള ഡിഗ്രിയും ഹോസ്റ്റൽ അഡ്മിനിസ്ട്രേഷനിൽ ഉള്ള ആറു മാസത്തെ പരിചയവും



വാക്ക് ഇൻ ഇന്റർവ്യൂ
മുല്ലപ്പള്ളി
താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ഏപ്രിൽ 11ന് ഇന്റർവ്യൂ നടത്തും യോഗ്യരായവർ അന്നേദിവസം ഉച്ചയ്ക്ക് 1:30 ന് മുമ്പായി മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഹാജരാക്കണം ഉയർന്ന പ്രായപരിധി 2022 ഏപ്രിൽ ഒന്നിന് 40 വയസ്സ് യോഗ്യത :ഡി എം എൽ ടി / ബി എസ് സി എം എൽ ഡി പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം



വാക്ക് ഇൻ ഇന്റർവ്യൂ
പന്തളം
ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കൻഡറി പാലിയേറ്റീവ് കെയർ പ്രോഗ്രാമിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു
യോഗ്യത ഹെവി വെഹിക്കിൾ ലൈസൻസ് ആൻഡ് ബാഡ്ജ് ഉണ്ടായിരിക്കണം ആംബുലൻസ് ഡ്രൈവർ കോൺട്രാക്ട് വെഹിക്കിൾ എന്നിവ ഓടിക്കുന്നതിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന പ്രായപരിധി 23 - 35 ഒ ബി സി വിഭാഗം പ്രായം 38 എസ് സി എസ് ടി പ്രായപരിധി 40 ആറന്മുള മെഴുവേലി കുളനട പഞ്ചായത്ത് കാർ മാത്രം അപേക്ഷിച്ചാൽ മതി )
അഭിമുഖം ഏപ്രിൽ ഏഴിന് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ രാവിലെ 11ന് നടത്തും ബയോഡാറ്റ യോടൊപ്പം സർട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കണം



എസ് സി പ്രൊമോട്ടർ നിയമനം എഴുത്തുപരീക്ഷ ഏപ്രിൽ മൂന്നിന്
പട്ടികജാതി വികസന വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ 2022 - 23 വർഷത്തെ എസ്ഡി പ്രൊമോട്ടർമാരുടെ നിയമനത്തിനുള്ള എഴുത്തുപരീക്ഷ ഏപ്രിൽ മൂന്നിന് പകൽ 11 മുതൽ 12 വരെ മെമ്മോറിയൽ എൻ എസ്എസ്കോ ളേജിൽ നടക്കും പരീക്ഷക്ക് അപേക്ഷിച്ചവർ തപാൽമാർഗം ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിൽ 45 മിനിറ്റ് മുമ്പായി അഡ്മിഷൻ ടിക്കറ്റ് തിരിച്ചറിയൽരേഖ എന്നിവ സഹിതം എത്തിച്ചേരണം ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവർ ജില്ലാ പട്ടികജാതി വികസന ഓഫീസ് മായി ബന്ധപ്പെടണം ഫോൺ 04682322712



വാക്ക് ഇൻ ഇന്റർവ്യൂ
മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രിൽ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും യോഗ്യരായവർ അന്നേദിവസം രാവിലെ 10ന് മുമ്പായി മുല്ലപ്പള്ളി താലൂക്കാശുപത്രിയിൽ ഹാജരാകണം ഉയർന്ന പ്രായപരിധി 2022 ഏപ്രിൽ 1 ന് 40 വയസ്സ് യോഗ്യത ജി എൻ എം / ബി എസ് സി നേഴ്സിങ് ,നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 01.04.2022


എസ് സി പ്രമോട്ടർ എഴുത്തുപരീക്ഷ ഏപ്രിൽ 3 ന്
പട്ടികജാതി വികസന വകുപ്പിൽ ഇടുക്കി ജില്ലയിലേക്ക് 2022-2023 വർഷത്തെ എസ് സി എസ് ടി പ്രമോട്ടർമാരെ നിയമനത്തിനുള്ള എഴുത്തുപരീക്ഷ ഏപ്രിൽ മൂന്നിന് പകൽ 11 മുതൽ 12 വരെ ഗവ എൻജിനീയറിങ് കോളേജിൽ കൊച്ചിയിൽ വെച്ച് നടക്കും പരീക്ഷയ്ക്ക് അപേക്ഷിച്ചത് യോഗ്യത ഉള്ളവർ തപാൽമാർഗം ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചു പരീക്ഷാകേന്ദ്രത്തിൽ 45 മിനിറ്റ് മുമ്പായി അഡ്മിഷൻ ടിക്കറ്റ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരണം ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു
ഫോൺ 0486220697



എസ് സി പ്രമോട്ടർ പരീക്ഷ
പാലക്കാട്
ജില്ലയിലെ ബ്ലോക്ക്- മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുടെ കീഴിൽ പട്ടികജാതി പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഏപ്രിൽ മൂന്നിന് നടക്കും ഏപ്രിൽ ഒന്നിനു ശേഷം ഹാൾടിക്കറ്റ് ലഭ്യമാകാത്ത അവർ ജില്ലാ പട്ടികജാതി വികസന ഓഫീസ് മായി ബന്ധപ്പെടണം
ഫോൺ 04912505005



നേത്ര മെഡിക്കൽ ഓഫീസർ(ആയുർവേദം ) തസ്തികയിലേക്ക് താൽക്കാലിക നിയമനം
ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിൽ ഒഴിവുള്ള നേത്ര മെഡിക്കൽ ഓഫീസർ( ആയുർവേദം ) തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നില്ല കൂടിക്കാഴ്ച ഏപ്രിൽ 6 ബുധനാഴ്ച രാവിലെ 10 30 ന് ഇടുക്കി കുയിലി മലയിൽ പ്രവർത്തിക്കുന്ന ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് നടത്തും യോഗ്യത ബി എ എം എസ്, എംഎസ് ശാലക്യതന്ത്ര സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ആധാർകാർഡും സഹിതം അന്നേദിവസം യഥാ സമയം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862232318



ഡെപ്യൂട്ടി രജിസ്ട്രാർ
കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു സർക്കാർ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ / വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്സിംഗ് ട്യൂട്ടർ തസ്തികയിൽ സേവനമനുഷ്ഠിച്ച വർക്ക് അപേക്ഷിക്കാം ബയോഡാറ്റ റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് മാതൃ വകുപ്പിൽനിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13 ന് വൈകുന്നേരം അഞ്ചിന് മുമ്പ് രജിസ്ട്രാർ കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ റെഡ് ക്രോസ് റോഡ് തിരുവനന്തപുരം 695035 വിലാസത്തിൽ ലഭ്യമാകണം


നാടൻ കലാ പരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു
കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഫോർ ഫ്ലോർ വില്ലേജിൽ ആരംഭിക്കുന്ന നാടൻകലാ പരിശീലന പദ്ധതി അപേക്ഷ ക്ഷണിച്ചു സെന്റർ കോർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാലാ ബിരുദം / ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് പ്രാവീണ്യം വേണം സ്വീപ്പർ തസ്തികയിലേക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അറിവുണ്ടായിരിക്കണം കാരുണ്യ മരം തുടി പാട്ട് എന്നിവയിൽ ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കൾ നാട്ടാശാന്മാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപകതസ്തിക മുൻഗണന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാകണം പടയണി അധ്യാപക തസ്തികയിൽ പടയണി ( തപ്പ് കോലം പാട്ട് ) എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ നാട്ടാശാന്മാർ എന്നിവർക്ക് മുൻഗണന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം ട്രൈബൽ ക്രാഫ്റ്റ് അധ്യാപക തസ്തികയിൽ മുള ഈറ പനമ്പ് തുടങ്ങിയ വംശീയ കരകൗശല മാധ്യമങ്ങളിൽ കരകൗശലവസ്തുക്കൾ നിർമ്മിച്ച വൈദ്യഗ്ദ്യം ഉള്ളവരും ഫോക്‌ലോർ അക്കാദമി അവാർഡ് നൽകിയ വ്യക്തികൾ ട്രൈബൽ ക്രാഫ്റ്റ് ആർട്ടിസാൻ അതത് ട്രൈബൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ ആശാന്മാർ എന്നിവർക്ക് അപേക്ഷിക്കാം ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ എന്നിവ ഏപ്രിൽ അഞ്ചിനകം സെക്രട്ടറി കേരള ഫോക്ലോർ അക്കാദമി ചിറക്കൽ കണ്ണൂർ 11 എന്ന വിലാസത്തിൽ സമർപ്പിക്കണം keralafokloreacadamy@gmail.com ലും അപേക്ഷിക്കാം



അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇന്റർവ്യൂ നടത്തും സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി യിൽ എം സി എച്ച്/ ഡി എൻ ബി യോഗ്യത വേണം ടി സി എം സി രജിസ്ട്രേഷൻ ഉണ്ടാവണം 70,000 രൂപ പ്രതിമാസ വേതനം ഏപ്രിൽ ആറിന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും വിദ്യാഭ്യാസയോഗ്യത മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തണം


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 29.03.2022


മെഗാ തൊഴിൽ മേള ഏപ്രിൽ 24
ആലപ്പുഴ : കേരള അക്കാദമി ഫോർ സ്കിൽ എക്‌സലെന്റിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും എസ് എസ് എൽ സി മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഹ്രസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
തൊഴിൽദാതാക്കൾ ക്കും തൊഴിലന്വേഷകർ ക്കും www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക ഫോൺ 7992810659 ഇ -മെയിൽ lekshmi.kaseaply@gmail.com



ആംബുലൻസ് ഡ്രൈവർ നിയമനം
പ്രമാടം
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് എച്ച് എം സി നിയമനം നടത്തുന്നതായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു താല്പര്യമുള്ളവർ ഏപ്രിൽ അഞ്ചിന് മുമ്പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസിൽ എത്തിക്കണം നിയമനം താത്കാലികം ആയിരിക്കും അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം വെഹിക്കിൾ ലൈസൻസ് ബാഡ്ജ് ഫസ്റ്റ് എയ്ഡ് നോളഡ്ജ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം രണ്ടു വർഷ പ്രവൃത്തിപരിചയം അഭികാമ്യം പ്രമാടം പഞ്ചായത്തിൽ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും ഫോൺ 0468-2306524



താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ആറന്മുള
ഗ്രാമപഞ്ചായത്തിലെ പ്രൈമറി പാലിയേറ്റീവ് കെയർ പ്രോഗ്രാമിലേക്ക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമതലയിൽ പെട്ട ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു ഒരു ഒഴിവുണ്ട് യോഗ്യത ഹെവി വെഹിക്കിൾ ലൈസൻസ് ആൻഡ് ബാഡ്ജ് ഉണ്ടായിരിക്കണം ആംബുലൻസ് ഡ്രൈവർ കോൺട്രാക്ട് വെഹിക്കിൾ എന്നിവ ഓടിക്കുന്നതിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന പ്രായം 23 -35(ഒ ബി സി വിഭാഗം പ്രായപരിധി 38 എസ് സി /എസ് ടി ഭാഗം താഴെ പരിധി 40 ) ആറന്മുള ഗ്രാമപഞ്ചായത്ത് സ്ഥിരം താമസക്കാർ മാത്രം അപേക്ഷിച്ചാൽ മതിയാകും അപേക്ഷ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കുന്നതായിരിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31ന് വൈകുന്നേരം നാലുമണിവരെ ബയോഡാറ്റ യോടൊപ്പം സർട്ടിഫിക്കറ്റ് കോപ്പി സമർപ്പിക്കണം അഭിമുഖം ഏപ്രിൽ രണ്ടിന് രാവിലെ 11ന് പങ്കെടുക്കുന്നവർ ഒർജിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവരണം



സീനിയർ റസിഡന്റ് വാക്ക് ഇന്റർവ്യൂ
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സീനിയർ റസിഡന്റ്ത സ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമത്തിന് വാക്ക് ഇന്റർവ്യൂ നടത്തും ജനറൽ സർജറിയിൽ ഏപ്രിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചക്ക് രണ്ടിനുംഅനസ്തേശ്യോളജിയിൽ ഏപ്രിൽ എട്ടിന് 11 മണിക്കും റേഡിയോഡയഗ്നോസിസ്ൽ 11 ന് രാവിലെ 11നും ഡെർമടോളജി ആൻഡ് വെനറോളജിയിൽ 12ന് 11 മണിക്കും ഓർത്തോപീഡിക്സ് വിഭാഗത്തിൽ 12 ന് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടത്തും അതാത് വിഭാഗത്തിലുള്ള പിജിയും റ്റി സിഎംസി രജിസ്ട്രേഷനും വേണം പ്രതിമാസ വേദനം 70,000/- രൂപ ഒരു വർഷമാണ് കരാർ കാലാവധി ജനനത്തീയതി വിദ്യാഭ്യാസ യോഗ്യത മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാവണം


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 28.03.2022

നിഷിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം :
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ( നിഷ് ) സെക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്കൾക്കും അപേക്ഷിക്കാം സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ ധനസഹായത്തോടെയുള്ള ഹജ്ജ് അതിലേക്കാണ് നിയമനം അപേക്ഷിക്കേണ്ട അവസാന തീയതി 31 മാർച്ച് 2022
യോഗ്യതാ മാനദണ്ഡം പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങൾക്ക്
http://nish.ac.in/other/career എന്ന വെബ്സൈറ്റിൽ ലഭ്യമാണ്


കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് (എം ടെക് ) യോഗ്യത നെറ്റ് പിഎച്ച്ഡി അധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും എംടെക് ബിരുദ സർട്ടിഫിക്കറ്റ് കോപ്പിയും സഹിതം മാർച്ച് 30 ന് മുമ്പായി csdir@cusat.ac.in എന്ന് മെയിലിലേക്ക് ഈ-മെയിൽ അയയ്ക്കുകയോ നേരിട്ട് കമ്പ്യൂട്ടർ സയൻസ് മേധാവിക്ക് സമർപ്പിക്കുകയോ ചെയ്യണം വിശദവിവരങ്ങൾക്ക് ഫോൺ 04842862301



അസിസ്റ്റന്റ് സൂപ്രണ്ട് താൽക്കാലിക നിയമനം
ജില്ലാ ആശുപത്രി പരിസരത്തും താലൂക്ക് ആശുപത്രി കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്ന മെഡികേയേർസ് സ്ഥാപനത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികയിൽ താൽക്കാലിക നിയമനം സർക്കാർ വകുപ്പിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ കുറയാതെ ജോലി ചെയ്തവർക്കും 62 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം റവന്യൂ വകുപ്പിൽ നിന്നും വിരമിച്ചവർ പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന താല്പര്യമുള്ളവർ ബയോഡാറ്റ സർവീസ് രേഖകളുമായി 31 മാർച്ച് 2022 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട് മെഡികെയേർസ് കാര്യാലയം ജില്ലാ ആശുപത്രി കോമ്പൗണ്ട് പാലക്കാട് വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ നൽകണം
ഫോൺ 0491-2537024



വർക്കർമാരെ താൽക്കാലികമായി നിയമിക്കുന്നു
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇന്ത്യ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ / ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു പൂൾ പ്ലാന്റ് ഓപ്പറേഷനിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതയോ സിമ്മിംഗ് പൂൾ ക്ലോറിനേഷൻ പ്രവർത്തനങ്ങളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ എട്ടിന് വൈകുന്നേരം 5 മണിക്ക് മുമ്പായി സെക്രട്ടറി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം 1 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം



നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിനകം സംസ്ഥാന കോ-ഓർഡിനേറ്റർ നിർഭയ സെൽ ചെമ്പക നഗർ ഹൗസ് നമ്പർ 40 ബേക്കറി ജംഗ്ഷൻ തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം
സൈക്കോളജി, സൈക്യാട്രി സോഷ്യൽ വർക്ക്, ചൈൽഡ് സൈക്കോളജി, എജുക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം ആരോഗ്യം,ചൈൽഡ് ഡെവലപ്മെന്റ് കറക്ഷണൽ സർവീസ് നിയമം എന്നിവയിൽ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം nirbhayacell@gmail.com ലേക്കും അപേക്ഷ രേഖകൾ സഹിതം അയക്കാം



അനലിസ്റ്റ്നെ നിയമിക്കുന്നു
ക്ഷീരവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു ഒരു ഒഴിവുണ്ട് അപേക്ഷകൾ ഏപ്രിൽ 11 നകം നൽകണം ബിടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദവും കുറഞ്ഞത് ആറുമാസം എങ്കിലും എൻ എ ബി എൽ അക്രെഡിറ്റഡ് ലാബിലെ പ്രവൃത്തി പരിചയവും വേണം ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോകെമിസ്ട്രി ലോ ബിരുദാനന്തരബിരുദം ഉള്ളവരെയും പരിഗണിക്കും 18നും 40നും മധ്യേ ആയിരിക്കണം പ്രായം മുപ്പതിനായിരം രൂപ ( കൺസോളിഡേറ്റഡ് ) പ്രതിമാസ വേതനം അഭിമുഖത്തിന് അടിസ്ഥാനത്തിലാണ് നിയമനം യോഗ്യത വയസ്സ് പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ സ്റ്റേറ്റ് ഡയറി ലബോറട്ടറി ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം തിരുവനന്തപുരം 6 9 5 0 0 4 എന്ന വിലാസത്തിൽ അപേക്ഷിക്കണം വെബ്സൈറ്റ് www.dairydevolepment.keralagov.in,
ഫോൺ 0 4 7 1 - 244 0 0 74


അസിസ്റ്റന്റ് പ്രൊഫസർ (മെക്കാനിക്കൽ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (മെക്കാനിക്കൽ തസ്തികയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തിൽ ഒഴിവുകളുണ്ട് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 30 രാവിലെ 11ന് കോളേജ് ഓഫീസിൽ ഹാജരാകണം
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും ( ഏജ് എങ്കിലും ഒന്നിൽ ഫസ്റ്റ്ക്ലാസ് നിർബന്ധമാണ് ) വിശദവിവരങ്ങൾക്ക് കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക http://www.cea.ac.in ഫോൺ 04734-231995


വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ( മെക്കാനിക്കൽ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിങ് കോളേജിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ( മെക്കാനിക്കൽ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുകളുണ്ട് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 31 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ ഹാജരാകണം
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഫസ്റ്റ്ക്ലാസ് കൂടിയ ത്രിവത്സര ഡിപ്ലോമ ( കാട് സോഫ്റ്റ്‌വെയറുകളുടെ പരിജ്ഞാനം അഭികാമ്യം ) വിശദവിവരങ്ങൾക്ക് കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക www.cea.ac.in ഫോൺ 04734-231995



ലാബ് ടെക്നീഷ്യൻ കരാർ നിയമനം
തിരുവനന്തപുരം
സർക്കാർ മെഡിക്കൽ കോളേജിലെ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദം അല്ലെങ്കിൽ കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ / അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, മെഡിക്കൽ ലബോറട്ടറി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സയൻസ് ബിരുദ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത
ഒരു വർഷത്തെ കാര്യം നിയമനം താല്പര്യമുള്ളവർ ജനനത്തീയതി വിദ്യാഭ്യാസ യോഗ്യത മുൻപരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31ന് വൈകീട്ട് 3 ന് മുമ്പായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ കാര്യാലയത്തിൽ തപാൽ വഴിയോ ഇമെയിൽ വഴിയോ നേരിട്ടു അപേക്ഷിക്കണം നിശ്ചിതസമയം കഴിഞ്ഞു കിട്ടുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും ഇന്ത്യൻ യുവിന് യോഗ്യരായ വർക്ക് മെമ്മോ അയക്കും അപേക്ഷിക്കുന്ന തസ്തികയുടെ പേര് അപേക്ഷകന്റെ /യുടെ മേൽവിലാസം ഇ-മെയിൽ വിലാസം മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായ രേഖപ്പെടുത്തണം


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 25.03.2022

റീജിയണൽ കാൻസർ സെന്റർ റിസപ്ഷനിസ്റ്റ് അപ്രെന്റിസ്ട്രെ യിനിങ്
തിരുവനന്തപുരം റീജ്യണൽ കാൻസർ സെൻട്രൽ റിസപ്ഷൻ റിസപ്ഷൻ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in



താൽക്കാലിക ക്ലീനർ നിയമനം
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കീഴിൽ മൂന്നാർ പ്രവർത്തിക്കുന്ന ഹൈ ആൾ റ്റിട്യൂഡ് ട്രെയിനിങ് സെന്റർ ഇലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ക്ലീനർ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 31 ന് രാവിലെ 11 മണിക്ക് പൈനാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കും താല്പര്യമുള്ളവർ ജനനത്തീയതി,വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ ,ആധാർ കാർഡ് എന്നിവ സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം കൂടുതൽ വിവരങ്ങൾക്ക് 04862 - 232499, 9447243224


താൽക്കാലിക ഒഴിവ്
ലൈഫ് മിഷൻ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം-ടാസ്ക് പേഴ്സൺ ത്വരയിൽ താൽക്കാലിക ഒഴിവ് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദം, ഡി സി എ തത്തുല്യം, എം.എസ് ഓഫീസ് ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് പ്രാവീണ്യം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന അപേക്ഷകർ യോഗ്യത,പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ബയോഡാറ്റയും ആയി മാർച്ച് 30 ന് വൈകിട്ട് നാലിന് കം ജില്ലാ ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ദാരിദ്ര ലഘൂകരണ വിഭാഗം, സിവിൽ സ്റ്റേഷൻ പാലക്കാട്-678001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം കവറിനു മുകളിൽ ലൈഫ് മിഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം - മൾട്ടി റാസ് പേഴ്സൺ എന്ന് എഴുതണമെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.


എസ്.ടി പ്രൊമോട്ടർ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ എസ് ടി പ്രമോട്ട് നിയമത്തിന് ഓൺലൈനായി അപേക്ഷ നൽകിയവരും അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ പ്രവർത്തനമേഖല ആയി തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഉള്ള എഴുത്തുപരീക്ഷ മാർച്ച് 27 ന് രാവിലെ 11 ന് ജി എച്ച് എസിൽ നടക്കും ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഇ- മെയിൽ,തപാൽ മുഖേന നൽകിയിട്ടുണ്ട്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ മാർച്ച് 26 നകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നേരിട്ട് ഹാൾടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു


ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് കയ്യിൽ താൽക്കാലികമായി പ്രതിദിനം വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു ഏപ്രിൽ ആറിന് രാവിലെ 11 നാണ് ഇന്റർവ്യൂ രജിസ്ട്രേഷൻ 10 മണിക്ക് ആരംഭിക്കും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചിരിക്കണം


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 24.03.2022


ഗവേഷണ പദ്ധതിയിൽ ഒഴിവ്
പാലോട്
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രൊജക്റ്റ് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഒരു ഒഴിവുണ്ട് ബോട്ടണിയിൽ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദവും ഹാബിറ്റാറ്റ് ഡിസ്ട്രിബ്യൂഷൻ മോഡലിംഗ് / സസ്യ പര്യവേഷണം / പ്ലാന്റ് ടിഷ്യൂകൾച്ചർ / ജറം പ്ലാസം മെയിന്റനൻസ് എന്നിവയിൽ പ്രവർത്തിപരിചയം ഉണ്ടാവണം പ്രായപരിധി 36 വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽ ഉള്ളവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും ഫെലോഷിപ്പ് പ്രതിമാസം 20,000/- രൂപ വിശദമായ ബയോഡേറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം വിശദവിവരങ്ങൾക്ക് www.jntbgri.res.in.



തൊഴിലുറപ്പ് പദ്ധതി കരാർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും വയനാട് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഓഫീസിലും സുൽത്താൻബത്തേരി പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷക്ഷണിച്ചു
ക്ലസ്റ്റർ ഫസലി റ്റേഷൻ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ എൻ ആർ എം സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ലൈവ്‌ലിഹുഡ് വയനാട് ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് ജീ ഐ എസ് എക്സ്പെർട്ട്, സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്സ്പെർട്ട്, പനമരം ബ്ലോക്ക് ഓഫീസിൽ(വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോഡിനേറ്റർ, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്സ്പോർട്ട് എന്നീ തസ്തികകളിലാണ് നിയമനം വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in ൽ ലഭിക്കും ഫോൺ 0471 - 2313385, 2314385



വാക്ക് ഇൻ ഇന്റർവ്യൂ 
ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ 2022 2023 അധ്യയനവർഷത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 30,31 തീയതികളിൽ വിദ്യാലയത്തിൽ വെച്ച് നടത്തും ഇന്റർവ്യൂ വിന്റെ സമയം യോഗ്യത വേതനം തുടങ്ങിയ വിശദവിവരങ്ങൾ വിദ്യാലയ വെബ്സൈറ്റായ http://painavu.Kvs.ac.in നിന്ന് ലഭിക്കും


ആംബുലൻസ് ഡ്രൈവർ നിയമനം
പ്രമാടം
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് എച്ച് എം സി നിയമനം നടത്തുന്നതിനായി യോഗ്യരായവരെ നിന്നും അപേക്ഷ ക്ഷണിച്ചു താല്പര്യമുള്ളവർ ഏപ്രിൽ അഞ്ചിന് മുമ്പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ എത്തിക്കണം താൽക്കാലിക നിയമനം ആയിരിക്കും അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം ഹെവി വെഹിക്കിൾ ലൈസൻസ് ബാഡ്ജ് ഫസ്റ്റ് എയ്ഡ് നോളജ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ് പഞ്ചായത്തിൽ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും ഫോൺ 0468 - 2306524


പ്രമോട്ടർ പരീക്ഷ ഞായറാഴ്ച ( മാർച്ച് 27 ന് )
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള എഴുത്തുപരീക്ഷ മാർച്ച് 27 രാവിലെ 11ന് നടക്കും ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ വെച്ചാണ് പരീക്ഷ നടത്തുന്നത് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസും ആയോ വിതുര, കുറ്റിച്ചൽ, നന്ദിയോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുമായി ബന്ധപ്പെടണം എന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 - 2812557


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 23.03.2022


മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ
: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറെ താത്കാലികമായി നിയമിക്കുന്നു.
യോഗ്യത: റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എന്‍.ബി ബിരുദം. ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായം 25നും 40നും മധ്യേ. യോഗ്യരായവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകൾ സഹിതം മാര്‍ച്ച് 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ ‍അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477 2282367, 2282368, 2282369.



എസ്.ടി. പ്രൊമോട്ടർ പരീക്ഷ 27ന്
പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകളിൽ മാർച്ച് 27ന് രാവിലെ 11.30ന് എഴുത്ത് പരീക്ഷ നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളുടെ ലിസ്റ്റും ഹാൾടിക്കറ്റും www.stdd.kerala.gov.in, www.cmdkerala.net എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. തപാൽ മുഖേന ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയോ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസ്/ ട്രൈബർ ഡവലപ്പ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്നും ശേഖരിക്കുകയോ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.


വനിതകൾക്കു സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് എറണാകുളം റീജിയണൽ ഐ.എച്ച്.ആർ.ഡി കേന്ദ്രവുമായി സഹകരിച്ച് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിലും അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്ററുമായി(എ.ടി.ഡി.സി.) സഹകരിച്ച് എ.ടി.ഡി.സിയുടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ സെന്ററുകളിലും വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ സംഘടിപ്പിക്കുന്നു.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ്സി / എസ്.ടി / ഒബിസി, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്ക് മുൻഗണനയുണ്ട്.
ഐ.എച്ച്.ആർ.ഡി. കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 9497804276, 8547020881, 9447488348, 9446255872 എന്നീ നമ്പറുകളിലും എ.ടി.ഡി.സി. കോഴ്സുകൾക്ക് 0471 2706922, 9746271004, 9746853405, 9947610149(തിരുവനന്തപുരം), 0474 2747922 /7034358798(കൊല്ലം), 0484 2544199/9947682345(കൊച്ചി), 0460 2226110/9961803757(കണ്ണൂർ) എന്നീ നമ്പറുകളിലും ബന്ധപ്പെടണം.


തൊഴില്‍ മേള മാര്‍ച്ച് 25 ന്
പാലക്കാട്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് മാര്‍ച്ച് 25ന് തൊഴില്‍ മേള നടത്തുന്നു. എച്ച്.എസ്.എസ്.ടി ഫിസിക്സ് ഫാക്കല്‍റ്റി (എം.എസ്.സി/ ബി.ടെക്), എച്ച്.എസ്.എസ്.ടി കെമിസ്ട്രി ഫാക്കല്‍റ്റി (എം.എസ്.സി), എച്ച്.എസ്.എസ്.ടി ബയോളജി ഫാക്കല്‍റ്റി(എം.എസ്.സി ബോട്ടണി/ സൂവോളജി ), എച്ച്.എസ് ഫിസിക്സ് ഫാക്കല്‍റ്റി (ബി.എസ്.സി), എച്ച്.എസ് ഹിന്ദി ഫാക്കല്‍റ്റി (ബി.എ), ഷോറൂം സെയില്‍ എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, പ്ലബര്‍ (ഡിഗ്രീ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. മാര്‍ച്ച് 24, 25 തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 – 2505204


അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ താത്കാലിക നിയമനം . യോഗ്യത ബി.ടെക് സിവില്‍ /അഗ്രികള്‍ച്ചര്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് രാവിലെ 11ന് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


എസ്.ടി പ്രൊമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ 27 ന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരും അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഗളി ജി.എച്ച്.എസില്‍ നടക്കും. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ മുഖേനയും തപാല്‍ മുഖേനയും നല്‍കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാത്തവര്‍ മാര്‍ച്ച് 26 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ടെത്തി ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.


ജീവനക്കാരെ ആവശ്യമുണ്ട്
യുണീക്ക് ഡിസബിലിറ്റി ഐഡി പ്രോഗ്രാമിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയിലേക്ക് മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: എംബിബിഎസ്, ടിസിഎംസി, രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഡിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതത് തീയതിയില്‍ എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു.


വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് മാര്‍ച്ച് 26ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം ( ഫോണ്‍: 0468 2322762).


അതിജീവനം 2022 തൊഴിൽ മേള 24ന്
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി “അതിജീവനം 2022” എന്ന പേരിൽ മാർച്ച്‌ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ബി.പി.ഒ, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ മേളയിലൂടെ സാധിക്കും. ബധിര-മൂക, അസ്ഥി വൈകല്യം വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കും ഫോൺ: 9633733133, 7034400444, 0484-2421633


വാക്ക്-ഇൻ-ഇന്റർവ്യൂ 31ന്
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) (എം.ബി.എ. കോളേജ്) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആന്റ് ഡയറക്ടറെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ മാനദണ്ഡമനുസരിച്ചുള്ള വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം ഉണ്ടാവണം. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ മാർച്ച്‌ 31ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ – സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2320420, 9446702612.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും മാർച്ച്‌ 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur @gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 22.03.2022

ലാബ് ടെക്‌നീഷ്യന്‍ നിയമനം
ആലപ്പുഴ: ജില്ലാ ടി.ബി കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത ലാബ് ടെകനീഷ്യന്‍ കോഴ്സാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രതിമാസ ശമ്പളം 14,000 രൂപ.
അപേക്ഷകള്‍ മാര്‍ച്ച് 25ന് വൈകുന്നേരം അഞ്ചുവരെ ജില്ലാ ടി.ബി. കേന്ദ്രം ഓഫീസില്‍ നല്‍കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം ഇന്റര്‍വ്യൂ തീയതി അറിയിക്കും. ഫോണ്‍: 0477 2252861



എസ്.ടി. പ്രൊമോട്ടര്‍ പരീക്ഷ 27ന്
ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി. പ്രൊമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള എഴുത്തു പരിക്ഷ മാര്‍ച്ച് 27ന് രാവിലെ 11 മുതല്‍ പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ 0475- 2222353, 9496070348 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.



യു.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 25ന്
ആലപ്പുഴ:
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍- 517/2019 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം (ഒന്നാം ഘട്ടം – 30 പേര്‍) ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച് 25ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. രേഖകളുടെ അസ്സല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം.



വാക് ഇൻ ഇന്റർവ്യൂ
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 21.03.2022

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനായി അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാർച്ച് 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.


യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 60 ഉദ്യോഗാര്‍ഥികള്‍ക്കായി മാർച്ച് 24 നും 25 നും പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യേണ്ടതും ഇതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ : 0468 2222665.


ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), റിക്കാർഡ് കീപ്പർ (23,700-52600) തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 19.03.2022

അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : കരാര്‍ നിയമനം
പ്രധാന്‍ മന്ത്രി കൃഷി സിഞ്ചയീ യോജന നീര്‍ത്തട ഘടകം പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം. ബി.കോം, ടാലി, എം.എസ് ഓഫീസ് ആപ്ലിക്കേഷനില്‍ കമ്പ്യൂട്ടര്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് വൈകിട്ട് നാലിനകം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി പ്രോജക്ട് മാനേജര്‍, വാട്ടര്‍ ഷെഡ് കം ഡാറ്റ സെന്റര്‍, ദാരിദ്ര ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍,പാലക്കാട് -678001 വിലാസത്തില്‍ നല്‍കണം. അപേക്ഷ കവറിന് മുകളില്‍ പി.എം.കെ.എസ്.വൈ-ഡബ്യു.ഡി.സി- അപ്ലിക്കേഷന്‍ ഫോര്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി എന്ന് രേഖപ്പെടുത്തണം .ഫോണ്‍ :0491-2505485


കുക്ക് തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി മുന്‍ഗണനാ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗത്തിലുമായി കുക്ക് (ഫീമെയില്‍ ) തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് പാസായതും പാചകമേഖലയില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ശ്രീ ചിത്രാഹോമിലെ അന്തേവാസികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 18നും 41നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ശ്രീ ചിത്രാഹോമിലെ അന്തേവാസികളുടെ അഭാവത്തില്‍ മറ്റ് ഉദ്യോഗാര്‍ത്ഥികളേയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 11ന് മുന്‍പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.


ഗാര്‍ഡനര്‍ തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം
ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാര്‍ഡനര്‍ തസ്തികയില്‍ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാര്‍ഡനിംഗ് മേഖലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28ന് മുന്‍പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.


സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. അപേക്ഷ മാർച്ച് 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ : 17.03.2022

.കുസാറ്റ് ബജറ്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: ഏപ്രില്‍ 18 വരെ അപേക്ഷിക്കാം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക്കരാറടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫോം, വിദ്യാഭ്യാസ യോഗ്യത, ആപ്ലിക്കേഷന്‍ ഫീസ് തുടങ്ങിയ വിവരങ്ങള്‍ www.recruit.cusat.ac.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 11 ആണ്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പകര്‍പ്പിനോടൊപ്പം യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ഫീസ് അടച്ച വിവരങ്ങളും സഹിതം രജിസ്ട്രാര്‍, കൊച്ചി സര്‍വകലാശാല, കുസാറ്റ് പി.ഒ കൊച്ചി-682 022 എന്ന വിലാസത്തില്‍ ഏപ്രില്‍ 18-നകം ലഭിച്ചിരിക്കണം.


സിവില്‍ എന്‍ജിനീയര്‍: വാക്-ഇന്‍- ഇന്റര്‍വ്യൂ 30 ന്
പാലക്കാട്
സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന് കീഴില്‍ പാലക്കുഴി 1 മെഗാവാട്ട് മിനി ജലവൈദ്യുത താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 30 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഓഫീസില്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.


പമ്പ് ഓപ്പറേറ്റര്‍ : താത്ക്കാലിക നിയമനം
ശ്രീകൃഷ്ണപുരം
ഗവ. എന്‍ജിനീയറിങ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത-.പമ്പ് ഓപ്പറേറ്റീവ് ട്രെയിനിങ് ട്രെഡില്‍ ടി.ഏച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ,അല്ലെങ്കില്‍ എസ്.എസ്.എഏല്‍.സി.യും കെ .ജി.ടി.ഇ/എന്‍.ടി.സി/ഐടിഐ (ഇലക്ടിക്കല്‍/എം.എം.വി) അല്ലെങ്കില്‍ തത്തുല്യം . മുന്‍ പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഓഫീസില്‍ എത്തണം . ഫോണ്‍ :- 0466-2260350


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വര്‍ത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 23ന് രാവിലെ 10 ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി. ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495-2461898



ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
തിരുവനന്തപുരം
സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ 07  രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും, വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കു പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.


ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി
ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസ കാലയളവിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച 22 ന് (ചൊവ്വാഴ്ച) രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232318


വാക്ക്-ഇൻ-ഇന്റർവ്യൂ
ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിവരുന്ന പി.എം.കെ.എസ്.വൈ 2 പദ്ധതിയിലെ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ പരിഗണിക്കും. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18 രാവിലെ 11ന് യോഗ്യതാ രേഖകളുടെ അസൽ സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2360137


ഗസ്റ്റ് ഇന്‍സ്റ്റക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര
ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ ഒരു ഒഴിവ് ഉണ്ട്. എം.ബി.എ/ബി.ബി.എ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാർച്ച് 18ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710


അപേക്ഷ ക്ഷണിച്ചു
കണ്ണൂർ
ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ന് MBBS, MD/MS (Obstetrics & Gynaecology) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്. പീഡിയാട്രിഷന് MBBS, MD (Paediatrics) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്. ആർ.എം.ഒ (അലോപ്പതി)യ്ക്ക് MBBS ആണ് അടിസ്ഥാന യോഗ്യത. Diploma(Obstetrics&Gynaecology) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.
അപേക്ഷകൾ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.


ലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രി തൊടുപുഴയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ 90 ദിവസ കാലയളവിലേയ്ക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത എം എല്‍ റ്റി/ഡി എം എല്‍ റ്റി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച 22 (ചൊവ്വാഴ്ച) രാവിലെ 10.30 ന് കുയിലിമലയില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232318


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.