കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( കെ.എസ്.ആർ.ടി.സി ) ഉപസ്ഥാപനമായ കെ.എസ്.ആർ.ടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതം ഉള്ള .കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
- തസ്തികയുടെ പേര്: ഡ്രൈവർ കം കണ്ടക്ടർ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ജോലി സ്ഥലം : കേരളത്തിൽ ഉടനീളം
- ശമ്പളം : 20,000 – 30,000/- (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 24.01.2022
- അവസാന തീയതി : 08.02.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷ ആരംഭിക്കുന്നത് : 24 ജനുവരി 2022
- അപേക്ഷിക്കേണ്ട അവസാന തീയതി : 08 ഫെബ്രുവരി 2022
ഒഴിവുകളുടെ എണ്ണം:
- ഡ്രൈവർ കം കണ്ടക്ടർ : കണക്കാക്കപ്പെട്ടിട്ടില്ല
ശമ്പള വിശദാംശങ്ങൾ :
- ഡ്രൈവർ കം കണ്ടക്ടർ : 20,000 – 30,000/- (പ്രതിമാസം)
- ഡ്രൈവർ കം കണ്ടക്ടർ : 45 വയസ്സ്
യോഗ്യത വിവരങ്ങൾ:
- പത്താംക്ലാസ് പാസായിരിക്കണം
- mv act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസും മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
- മലയാളവും,ഇംഗ്ലീഷും എഴുതാനും വായിക്കാനും ഒരു കണ്ടക്ടർ ആവശ്യമായ കണക്കു കൂട്ടാനും അറിയണം
- വാഹനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള അറിവുകൾ വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും വേണം
- തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യാനാവശ്യമായ ആരോഗ്യവും കാഴ്ചശക്തിയും വേണം
തിരഞ്ഞെടുക്കൽ പ്രക്രിയ:
- ഷോർട്ട്‌ലിസ്റ്റിംഗ്
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 08 ഫെബ്രുവരി 2022 തിയ്യതിക്ക് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കുക.
|
Important Links |
|
|
Official Notification |
|
|
Apply Now |
|
|
Official Website |
|
|
For Latest Jobs |
|
|
Join Job
News-Telegram Group |
|