കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:


‘സഹായികേന്ദ്ര’ : ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ‘സഹായികേന്ദ്ര’ യിലേയ്ക്ക് ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പ്ലസ്ടു പാസ്സായവരും ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ പരിജ്ഞാനവുമുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗം യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. അന്നുതന്നെ സ്‌കില്‍ ടെസ്റ്റും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ഓണറേറിയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുമായോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. യോഗ്യരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഇല്ലാത്തപക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. യാത്രബത്ത നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് 0495 2376364, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് 9496070370, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് 9746845652.


കൊമേഴ്ഷ്യല്‍ അപ്രന്റീസ് നിയമനം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക് – ഇന്‍- ഇന്റര്‍വ്യു നടത്തുന്നു. 19 നും 26നും ഇടയില്‍ പ്രായമുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ് ഓഫീസ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 9000 രൂപ സ്റ്റൈപ്പന്റോടെ ഒരു വര്‍ഷമാണ് പരിശീലന കാലാവധി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ മുട്ടേങ്ങാടന്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഓഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് മുമ്പ് ഹാജരാകേണ്ടതാണ്. അപ്രന്റീസ്ഷിപ്പ് സ്ഥിര നിയമനത്തിന് സാധുതയുണ്ടായിരിക്കുന്നതല്ല. മുന്‍ കാലങ്ങളില്‍ ബോര്‍ഡില്‍ കൊമേഷ്യല്‍ അപ്രന്റീസായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങള്‍ക്ക് 0483 2733211


സൗകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

പാലക്കാട്‌ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സൗകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് 18 ഉച്ചയ്ക്ക് മൂന്നിനകം മുന്‍പ് നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2505435.

സ്ഥാപനങ്ങളിലെ ഒഴിവുകള്‍, യോഗ്യതഎന്നിവ ക്രമത്തില്‍-

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, സോഫ്റ്റ് വെയര്‍ ഫാക്കല്‍റ്റികള്‍ (ബി.ഇ/ ബി.ടെക്/ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം) കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ് (ഡിഗ്രി/ മൂന്നു വര്‍ഷ ഡിപ്ലോമ) അസിസ്റ്റന്റ് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു), സ്റ്റുഡന്റ് അഡ്മിഷന്‍ കൗണ്‍സിലര്‍ (ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) അഡ്മിഷന്‍ കൗണ്‍സിലര്‍ ട്രെയിനി (ഡിഗ്രി) സ്റ്റോര്‍ കീപ്പര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, സെയില്‍സ് ഹെഡ്, സെയില്‍സ് മാന്‍, സെയില്‍സ്മാ നേജര്‍ (ഡിഗ്രി, പ്രവൃത്തിപരിചയം) റിസപ്ഷനിസ്റ്റ് (എസ്.എസ്.എല്‍.സി) അക്കൗണ്ട്‌സ് അസിസ്റ്റന്റ് (ബി.കോം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം) സ്റ്റോര്‍ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് (പ്ല സ് ടു)


കുടുംബശ്രീയിൽ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം

കോഴിക്കോട് ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കരാര്‍ കാലാവധി 18 മാസം. ടൂവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നീ ക്രമത്തില്‍ :
ടീം ലീഡര്‍ (2 ഒഴിവ്)- എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജി – ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തില്‍ കുറയാതെയുളള പ്രവര്‍ത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉളള ജോലി പരിചയം.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ (4) – ബി.ടെക്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജോലി പരിചയം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ (4) – ഏതെങ്കിലും വിഷയത്തില്‍ ബിരുദം.- ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതി എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.


ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 25 ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവ്

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍, സാനിട്ടേഷന്‍ വര്‍ക്കര്‍ എന്നി ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 

ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെപ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയൂവേദാ ശുപത്രിയില്‍ ആഗസ്റ്റ് 13ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ ആയുര്‍വേദാശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍ - 04735-231900


കൺസൾട്ടന്റ് കരാർ നിയമനം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്(ഫിനാൻസ്), ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കൺസൾട്ടന്റ് (ഫിനാൻസ്) അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) ഒഴിവിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.

വനിതാ ഹോംഗാര്‍ഡ് നിയമനം

മലപ്പുറം ജില്ലയില്‍ വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ധസൈനീക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ച വര്‍ക്കോ 10 വര്‍ഷത്തില്‍ കുറയാതെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ അപേക്ഷിക്കാം.

അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാകണം. എസ്.എസ്.എല്‍.സി (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും). അപേക്ഷകര്‍ ജില്ലയില്‍ നിന്നുള്ളവരാകണം. പ്രതിദിനം 780 രൂപയാണ് വേതനം. അപേക്ഷകര്‍ക്ക് കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും. കായികക്ഷമതാ പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളിലും മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിറ്റുനുള്ളിലും പൂര്‍ത്തിയാക്കണം.

അപേക്ഷാ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0483 2734788, 9497920216.ആയുർവേദ കോളേജിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, രസശാസ്ത്ര-ഭൈഷജ്യകൽപന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.ഇ.ഇ.ജി. ടെക്‌നീഷ്യന്‍: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജിലെ ന്യുറോളജി വിഭാഗത്തില്‍ ഒഴിവുള്ള ഇ.ഇ.ജി. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പ്ലസ്ടു, ന്യുറോ ടെക്‌നോളജിയില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഇ.ഇ.ജി. ടെക്‌നീഷ്യനായി ജോലി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.അസിസ്റ്റൻറ് മാനേജർ, ഫോർമാൻ ഒഴിവുകൾ

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷൻറെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും, 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

സഞ്ചിത വേതനം: പ്രതിമാസം 20,000 രൂപ.

ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും, യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും mrstckshpwc@gmail.com എന്ന മെയിലിൽ സ്‌കാൻ ചെയ്ത് ആഗസ്റ്റ് 13 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയക്കണം. വിശദവിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.

⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫


ഹോസ്റ്റലിൽ തൊഴിലവസരങ്ങൾ

പട്ടികജാതി വികസന വകുപ്പിനു കീഴിൽ കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തസ്തികകളും യോഗ്യതയും:

സ്റ്റുവാർഡ്
  • യോഗ്യത: എസ്എസ്എൽസി + കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻറ് ആൻഡ് കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത. ഒഴിവ് -1
വാച്ച് വുമൺ:
  • യോഗ്യത ഏഴാം ക്ലാസ്. ഒഴിവ് – 1
കുക്ക്:
  • എസ്എസ്എൽസി + ഗവൺമെൻറ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. ഒഴിവ് – 1
പാർടൈം സ്വീപ്പർ:
  • യോഗ്യത നാലാം ക്ലാസ്. ഒഴിവ് – 1
പാർടൈം സ്കാവഞ്ചർ:
  • നാലാം ക്ലാസ് പാർടൈം യോഗ്യത: നാലാം ക്ലാസ്. ഒഴിവ് – 1
പാർട്ട് ടൈം മെസ് ഗേൾ:
  • യോഗ്യത : നാലാം ക്ലാസ്. ഒഴിവ് – 2
പ്രായപരിധി:  2021 ജനുവരി ഒന്നിന് 50 വയസ്സിൽ അധികമാകരുത്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 9 നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് ബന്ധപ്പെടുക. ഫോൺ നമ്പർ: 04842422256


ആരോഗ്യ കേരളത്തില്‍ ഒഴിവ്

ആരോഗ്യ കേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഇ-ഹെല്‍ത്ത് പ്രൊജക്റ്റില്‍ ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്- തസ്തികയിലേക്ക് ആറുമാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത:
  • 1. ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ബി.ടെക്/എം.സി.എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി).
  • 2. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
  • 3. ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി- 2021 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഓഗസ്റ്റ് 6 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 04862 232221, 8075748476നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ നിയമനം

ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.

യോഗ്യത: പ്രോജക്ട് മാനേജര്‍- സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍/ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ (രണ്ടും കൂടി) ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 65 വയസിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജര്‍ (സിവില്‍) തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള യോഗ്യത. സര്‍ക്കാര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള 40 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 12ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0477 2252401, 0477 2962401.


കെയർടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻ്റിൻ്റ നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിലേക്ക് ഫുൾ ടൈം കെയർടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് അപേക്ഷിക്കാം.

യോഗ്യത പ്ലസ് ടു .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 9. അപേക്ഷ അയക്കേണ്ട വിലാസം ഹോളി ക്രോസ് വിമൻ ആൻറ് ചിൽഡ്രൻസ് ഹോം , ഹോളിക്രോസ് കോൺവെൻ്റ് , സെൻ്റ് ബനഡിക്ട് റോഡ് , എറണാകുളം 682018. കൂടുതൽ വിവരങ്ങൾക്ക് 9447155677, 0484 2391820.


മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യതകള്‍ : ബിരുദം –ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമ യോ അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം
സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം

വേതനം: പ്രതിമാസം 20,000 (ഇരുപതിനായിരം) രൂപ

അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0484 2422275.


കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ അംഗമോ അംഗത്വമുള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം.

യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യം. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും അവതരണങ്ങള്‍, ഡോക്യുമെന്റേഷന്‍ ക്ലാസുകള്‍ എന്നിവ നടത്താനുളള ശേഷിയും സംഘടനാ പാടവവും ഉണ്ടായിരിക്കണം. 

പ്രായപരിധി:  18 നും 50നുമിടയില്‍.

യോഗ്യരായ അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ എത്തിക്കണം. മാതൃകാ അപേക്ഷാ ഫോം സിഡിഎസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0495 2373678.


ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഹരിപ്പാട്: ചെറുതന ഗ്രാമപ്പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവനം-ആനിമൽ ഡേകെയർ സെന്റർ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പട്ട് ഡോറ്റാ എൻട്രി ഓപ്പറേറ്ററെ താത്‌കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസും കംപ്യൂട്ടർ പരിജ്ഞാനവും. കൂടുതൽ വിവരങ്ങൾ ആയാപറമ്പ് മൃഗാശുപത്രിയിൽനിന്നു ലഭിക്കും. ജൂലായ് മുപ്പതിനകം അപേക്ഷ സമർപ്പിക്കണം.

ഗുരുവായൂർ: എൽ.എഫ്. കോളേജിൽ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എ.എച്ച്.ആർ.എം. വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.ഓഗസ്റ്റ്‌ പത്തിന് രാവിലെ പത്തിനാണ് കൂടിക്കാഴ്ച. ബി.എസ്‌സി.യ്ക്ക് രാവിലെ പത്തിനും ബി.എ.യ്ക്ക് 11-നും ആണ് ഇന്റർവ്യൂ.


സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു

കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും രേഖകള്‍ ശേഖരിക്കുന്നതിനുമുള്ള സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിശ്ചിത പേയ്‌മെന്റ് വ്യവസ്ഥയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ആയതിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ബയോഡേറ്റയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തന മേഖല എന്നിവ കാണിച്ചുകൊണ്ടുള്ള അപേക്ഷ 04/08/2021 നകം വകുപ്പില്‍ ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അറിയിക്കുന്നു. വിലാസം- ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014,

ഫോണ്‍ - 0471-2330096, email - director.ins@kerala.gov.in


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.