കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ


കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം:
വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.

വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

കാസർകോട് ജില്ലയിലെ വൺസ്റ്റോപ്പ് സെന്ററിൽ
സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐ ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്.

നിയമ ബിരുദമോ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ തസ്തികകളിലേക്കും സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് തസ്തികയിലേക്കും ബിരുദവും കമ്പ്യൂട്ടർ ഐ ടി വിഷയങ്ങളിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഐ ടി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.

മൂന്നു വർഷം പ്യൂൺ, സഹായി തസ്തികയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കും മൂന്നു വർഷത്തിൽ കുറയാതെ സെക്യൂരിറ്റി തസ്തികയിൽ തൊഴിൽ പരിയമുള്ളവർക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.

25 മുതൽ 40 വയസുവരെയുള്ള സ്ത്രീകളായിരിക്കണം അപേക്ഷകർ.

സെന്റർ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സംസ്ഥാന ജില്ലാതലത്തിലുള്ള മെന്റൽ ഹെൽത്ത് സ്ഥാപനം/ ക്ലിനിക്കുകളിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് വൈകീട്ട് അഞ്ചിനകം കാസർകോട് സിവിൽ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04994 256266, 9446270127


കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ
വാടാനപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് ജാഗ്രത സമിതി, ജെൻഡർ റിസോഴ്സ് സെൻറർ എന്നീ പദ്ധതികളിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ (സി.ഡബ്ല്യു.എഫ്. ) നിയമിക്കുന്നു. ജൂലായ് ഒമ്പതിന് വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
യോഗ്യത: എം.എസ്‌.ഡബ്ല്യു. / ഹ്യൂമൻ സൈക്കോളജി , സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11-ന്‌ എത്തിച്ചേരണം. വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഫോൺ: 9946167626

സീനിയര്‍ അനലിസ്റ്റ്

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന് കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ അനലിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14. 21.01.2021 ലെ വിജ്ഞാപനം പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com വെബ്‌സൈറ്റില്‍ ലഭിക്കും.


വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ ടു വിമന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ഗ്രൂപ്പില്‍ അഞ്ച് അംഗങ്ങള്‍ വരെ ഉള്‍പ്പെടാം. അപേക്ഷകള്‍ അതത് മത്സ്യഭവനുകളില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ മത്സ്യഭവനുകളിലോ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജൂലൈ ഒന്‍പതിനകം നല്‍കണം. ഫോണ്‍: 9947440298, 9745921853.

ഇൻഫർമേഷൻ ഓഫീസർ
ആലപ്പുഴ: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര-ദൃശ്യ മാധ്യമങ്ങളുടെയോ വാർത്താ ഏജൻസിയുടെയോ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 20-40. ഫോൺ: 0471-2518586.


അക്രെഡിറ്റഡ് എൻജിനീയർ
കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനീയറുടെ (എസ്.സി. സംവരണം) ഒരൊഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. സിവിൽ/അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദമുള്ള, 25-നും 40-നുമിടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം bdokzmtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലായ്‌ ഒമ്പത് വൈകീട്ട് അഞ്ചിനുമുമ്പ് കിട്ടണം


സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
നെടുപുഴ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിലെ സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9961300668.


സീനിയർ അനലിസ്റ്റിനെ നിയമിക്കുന്നു
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന് (സി.എഫ്.ആർ.ഡി) കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കൽ വിഭാഗത്തിലേക്ക് സീനിയർ അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം 25000 രൂപ. യോഗ്യത 50 ശതമാനം മാർക്കിൽ കുറയാതെ കെമിസ്ട്രി അല്ലെങ്കിൽ ബയോ കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും (എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ഉള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം ) . അപക്ഷേ സ്വീകരിക്കുന്ന അവസാന തീയതി 14. 7. 2021. ( 21. 1. 2021 ലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല) വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.supplycokerala.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.


ദിവസ വേതനക്കാരെ ആവശ്യമുണ്ട്
പീച്ചി ആക്ഷന്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയില്‍ മത്സ്യ കുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്‍റനന്‍സിനുമായി 4 പുരുഷന്മാരെയും 2 സ്ത്രീകളെയുമാണ് നിയമിക്കുന്നത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ജീവനക്കാര്‍ ഹാച്ചറിയുടെ 5 കി.മീ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം. കുറഞ്ഞത് 7 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം,

വീശു വല ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം, നീന്തല്‍ അറിഞ്ഞിരിക്കണം, നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ തയ്യാറായിരിക്കണം. പ്രായപരിധി 20 നും 50 നും മധ്യേ ആയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 9 വെകുന്നേരം 4 മണി. (അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പറും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്) ഫോണ്‍ : 0487 2421090


അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ താത്കാലിക നിയമനം
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎ/ബിഎസ്സി/ബികോം ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ഈ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ജോലിക്ക് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷൻ ബിരുദമുള്ളവരേയും പരിഗണിക്കും.

പ്രായപരിധി 20നും 40നും മധ്യേ.
വിശദമായ ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമുള്ള അപേക്ഷകൾ ജൂലൈ 10ന് വൈകിട്ട് അഞ്ചിനു മുൻപ് aioprd2021@gmail.com എന്ന ഇമെയിലിലോ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് (എ) വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലോ ലഭിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്ക്: 0471 2518586.


ക്ഷീരസംഘത്തിൽ ഒഴിവ്
കുറുമ്പയം: ക്ഷീരോത്‌പാദക സഹകരണസംഘത്തിൽ പ്രെക്യുർമെന്റ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി. പാസ്, പ്രായം 18-35.

താത്‌പര്യമുള്ള ഉദ്യോഗാർഥികൾ കുറുമ്പയം ക്ഷീരോത്‌പാദക സഹകരണ സംഘത്തിന്റെ കുറ്റിമൂട്ടിലുള്ള ഹെഡ് ഓഫീസിൽ ജൂലായ് 12-ന് 4.30-നു മുൻപ് അപേക്ഷ സമർപ്പിക്കണം


കുടുംബശ്രീ ജില്ലാ മിഷന്‍ 37 ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ ക്ഷണിച്ചു.
തൃശൂര്‍: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലേക്കും ടാപ്പുകളിലൂടെ ശുദ്ധജല വിതരണം ചെയ്യുന്നതിനായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയായ ജലനിധിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്‍റെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.

ടീം ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍) – 18 ഒഴിവുകളുണ്ട്.
  • എംഎസ്ഡബ്ള്യൂ/എംഎ സോഷ്യോളജി ബിരുദാനന്തര ബിരുദം.
  • ഗ്രാമ വികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
  • ടൂ വീലര്‍ ലൈസന്‍സ്,
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – 37 ഒഴിവുകള്‍.
  • ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്. ഗ്രാമ വികസന പദ്ധതി /സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
  • ടൂ വീലര്‍ ലൈസന്‍സ്,
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – 37 ഒഴിവുകള്‍.
  • ഡിഗ്രി. ഗ്രാമ വികസന പദ്ധതി / സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.
അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ജൂലൈ 12 തിങ്കളാഴ്ച്ച വൈകീട്ട് 5 മണി വരെ. അപേക്ഷകള്‍ ബയോഡാറ്റ സഹിതം jjmkudumbasrheethrissur@gmail.com എന്ന മെയിലിലേക്കോ, അല്ലെങ്കില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍, തൃശൂര്‍ – 680 003 എന്ന വിലാസത്തിലോ അയയ്ക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.


കുടുംബശ്രീ ജലജീവന്‍ മിഷനില്‍ നിയമനം
കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും.

കുടുംബശ്രീ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി വിവിധ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
  • ആനക്കയം,
  • ഒതുക്കുങ്ങല്‍,
  • പൊന്മള,
  • ആലിപ്പറമ്പ്,
  • അങ്ങാടിപ്പുറം,
  • ഏലംകുളം,
  • കീഴാറ്റൂര്‍,
  • മേലാറ്റൂര്‍,
  • താഴേക്കോട്,
  • വെട്ടത്തൂര്‍,
  • പുലാമന്തോള്‍,
  • കരുളായി,
  • കരുവാരക്കുണ്ട്,
  • തുവ്വുര്‍,
  • നിറമരുതുര്‍,
  • ഒഴുര്‍,
  • പെരുമണ്ണ ക്ലാരി,
  • തിരുനാവായ,
  • വെട്ടം,
  • ആതവനാട്,
  • തെന്നല,
  • പറപ്പുര്‍

എന്നീ പഞ്ചായത്തുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.

ടീം ലീഡര്‍:- (രണ്ട് പഞ്ചായത്തുകളില്‍ ഒരാള്‍ വീതം). യോഗ്യത – എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- എട്ട്. പഞ്ചായത്ത് പ്രവര്‍ത്തന പരിധി – ഒന്ന്.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍:- ഡിപ്ലോമ/ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്). റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം – 16.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍:- ബിരുദം. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം – 16.

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയ്യതി ജൂണ് 25. ബയോഡാറ്റ സഹിതം memalappuram@gmail.com എന്ന മെയിലേയ്‌ക്കോ അല്ലെങ്കില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ അപേക്ഷകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.


എൻജിനീയർ നിയമനം
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. സിവിൽ/അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ബിരുദം ആവശ്യം. അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചിന് മുൻപായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04862-222464


ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം
ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്.
ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം.
ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികയിൽ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം. പ്രായം 25നും 35 നും മധ്യേ. ശമ്പളം 12000 രൂപ പ്രതിമാസം.

പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം പ്രോഗ്രാം കോർഡിനേറ്റർ, എൻ.എസ്.എസ് സെൽ, ഹയർ സെക്കണ്ടറി വിഭാഗം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർ സെക്കണ്ടറി പോർട്ടലിൽ (www.dhsekerala.gov.in) എൻ.എസ്.എസ് എന്ന ലിങ്കിൽ ലഭ്യമാണ്.


ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്
സാമൂഹ്യ സുരക്ഷാ മിഷന്റെ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/പബ്ലിക് ഹെല്‍ത്ത് വിഷയങ്ങളില്‍ നേടിയ ബിരുദാനന്തര ബിരുദവും ഡിസബിലിറ്റി/ആരോഗ്യ മേഖലകളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. www.socialsecuritymission.gov.in വെബ്‌സൈറ്റ് വഴി ജൂലൈ 14 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04712348135, 2341200.

കണ്ണൂർ: കേരള സാമൂഹിക സുരക്ഷാ മിഷൻ എല്ലാ ജില്ലകളിലേക്കും ജില്ലാ കോ ഓർഡിനേറ്റർമാരെ നിയമിക്കും. ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ വർക്ക്/സോഷ്യോളജി/പബ്ലിക്‌ ഹെൽത്തിൽ ബിരുദാനന്തരബിരുദവും ഭിന്നശേഷി/ആരോഗ്യമേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 2021 മാർച്ച് 31-ന് 40 വയസ്സ് കവിയരുത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.socialsecuritymission.gov.in വെബ്‌സൈറ്റിലൂടെ ജൂലായ് 14-നകം ഓൺലൈനായി അപേക്ഷിക്കണം.


അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഇലകമൺ: പഞ്ചായത്ത് ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ അക്കൗണ്ടന്റ്‌ കം ഐ.ടി. തസ്തികയിൽ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യൂ ജൂലായ് ഒന്നിന് 11-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ: 0470 2667611.


സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനം
കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരുടെ 12 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മാസ്റ്റര്‍ ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/പബ്ലിക് ഹെല്‍ത്ത്. ഡിസബിലിറ്റി/ഹെല്‍ത്ത് സംബന്ധമായ പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. അപേക്ഷകള്‍ www.socialsecuritymission.gov.in എന്ന വെബ്‌സൈറ്റില്‍ ജൂലൈ 14നകം ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. ഫോണ്‍: 0471 2348135,2341200.


താപാൽ വകുപ്പിൽ നിയമനം

അമ്പലപ്പുഴ: ആലപ്പുഴ പോസ്റ്റൽഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്കായി ഏജന്റുമാരെ തിരഞ്ഞെടുക്കുന്നു. 18-നും അൻപതിനുമിടയിൽ പ്രായമുള്ള പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. വിരമിച്ച സർക്കാർ ജീവനക്കാർക്ക് പ്രായപരിധി 65 വയസ്സാണ്‌.

ഇൻഷുറൻസ് മേഖലയിൽ മുൻപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന. അരൂർമുതൽ തോട്ടപ്പള്ളിവരെയുള്ള തപാൽ ഡിവിഷനിലെ താമസക്കാരായിരിക്കണം. താത്‌പര്യമുള്ളവർ പത്താംതീയതിക്കു മുൻപായി 9846447020, 9746197020 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

ബയോഡേറ്റ, വയസ്സ്, പ്രവൃത്തിപരിചയം, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം spalpdn.keralapost@gmail.com എന്ന ഇ-മെയിലിൽ 12-നകം അയക്കണം.

ആലുവ: ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് തുടങ്ങിയ തപാൽ വകുപ്പ് പദ്ധതികളിലേക്ക് ഏജന്റുമാരെ നിയമിക്കുന്നു. 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീ യുവാക്കൾ എന്നിവർക്ക് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി. ഏജന്റുമാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. ജൂലായ് 9 നകം ആലുവ പോസ്റ്റൽ ഡിവിഷനിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9446420626. 04842624408.

തിരുവല്ല: പോസ്റ്റൽ ഡിവിഷനിൽ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റ്മാർ, ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നു. 18-നും 65-നും മധ്യേ പ്രായമുള്ളവർ ജൂലായ് 10-ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0469 2602591.

ഒറ്റപ്പാലം: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിനായി ഏജന്റുമാരെ നിയമിക്കുന്നു. 18-നും 50-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.

തൊഴിൽരഹിതരോ, സ്വയംതൊഴിലുള്ളവരോ ആയ യുവതീയുവാക്കൾ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനികളിൽ മുൻ പ്രവൃത്തിപരിചയമുള്ളവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. വിരമിച്ച സർക്കാർജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും. അപേക്ഷകർ മൊബൈൽനമ്പർ, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് പകർപ്പ്, മറ്റ്‌ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികൾസഹിതം രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോസഹിതം വെള്ളക്കടലാസിൽ അപേക്ഷയും ബയോഡാറ്റയും തയ്യാറാക്കി അപേക്ഷ നൽകണം. വിലാസം: പോസ്റ്റൽ സൂപ്രണ്ട്, ഒറ്റപ്പാലം ഡിവിഷൻ, ഷൊർണൂർ 679121. ഫോൺ: 9633516779, 7907776278.

കൊല്ലം: കൊല്ലം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഇൻഷുറൻസ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. 18 മുതൽ 50 വരെ പ്രായമുള്ള പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ള തൊഴിൽ രഹിതരെയും സ്വയംതൊഴിൽ ചെയ്യുന്നവരെയുമാണ് ഡയറക്ട് ഏജൻറുമാരായി നിയമിക്കുന്നത്.
65-ൽ താഴെ പ്രായമുള്ള കേന്ദ്ര, സംസ്ഥാന സർവീസിൽനിന്ന് വിരമിച്ചവരെയാണ് ഫീൽഡ് ഓഫീസർമാരായി നിയമിക്കുന്നത്. ജൂലായ് 15-ന് രാവിലെ 10 മുതൽ കൊല്ലം പോസ്റ്റൽ സീനിയർ സൂപ്രണ്ട് കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മുൻ ഇൻഷുറൻസ് ഏജന്റുമാർ, മഹിളാ പ്രധാൻ ഏജന്റുമാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന.

കാസർകോട്: പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നു. കമ്മീഷൻ വ്യവസ്ഥയിലാണ് നിയമനം.
18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും സ്വയം തൊഴിൽ ചെയ്യുന്ന യുവതീ യുവാക്കൾക്കും ഡയറക്ടർ ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സർവീസിൽ നിന്ന്‌ വിരമിച്ചവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്കും അപേക്ഷിക്കാം.
ജൂലായ് ഏഴിന് മുമ്പ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസർകോട് ഡിവിഷൻ, കാസർകോട്, 671121 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9809045987.


സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ
കേരള സാമൂഹ്യ സുരക്ഷാമിഷൻ (സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ്) ജില്ലാ കോർഡിനേറ്റർ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്.
32,560 രൂപ പ്രതിമാസ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. സോഷ്യൽ വർക്ക്/സോഷ്യോളജി/പബ്ലിക് ഹെൽത്ത് ഇവയിലേതെങ്കിലുമൊന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും, ആരോഗ്യ മേഖലയിലോ ഭിന്നശേഷി മേഖലയിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 31.03.2021 ൽ 40 വയസ്.
അപേക്ഷകർ www.socialsecuritymission.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ ജൂലൈ 14നകം ലഭിക്കണം. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഇതേ തസ്തികയിൽ നിയമനം നടത്തുന്നതിനായി 07.02.2020 ൽ നൽകിയ വിജ്ഞാപനത്തിന് അനുബന്ധമായാണ് വീണ്ടും അപേക്ഷകൾ സ്വീകരിക്കുന്നത്. നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്നാൽ ഇവർക്ക് യോഗ്യത, പ്രവർത്തി പരിചയം എന്നിവ സംബന്ധിച്ച് അധിക വിവരങ്ങൾ നേരത്തെ നൽകിയ അപേക്ഷയോടൊപ്പം ആവശ്യമെങ്കിൽ കൂട്ടി ചേർക്കാം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പോ/അപേക്ഷയോ കേരള സാമൂഹ്യ സുരക്ഷാമിഷൻ ഓഫീസിലേക്ക് തപാൽ മാർഗ്ഗം അയക്കേണ്ടതില്ല.


ഓവർസീയറുടെ ഒഴിവ്

പെരുവ: മുളക്കുളം ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഒരു ഓവർസിയറെ നിയമിക്കുന്നതിന് വേണ്ടിയുളള ഇന്റർവ്യൂ വെളളിയാഴ്ച രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത- ഐ.ടി.ഐ./ സിവിൽ എൻജിനീയറിങ്‌ ഡിപ്ലോമ. കൂടുതൽ വിവരങ്ങൾക്ക് – 9496044621.

വിതുര: പഞ്ചായത്തിലെ തൊഴിലുറപ്പുവിഭാഗത്തിൽ ഓവർസിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാന നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സർവകലാശാല അംഗീകരിച്ച മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയോ, രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയോ നേടിയിരിക്കണം. അവസാന തീയതി ജൂലായ് 14. വിവരങ്ങൾക്ക് 0472-2856221.


അക്രെഡിറ്റഡ് എൻജിനീയറുടെ ഒഴിവ്
ചടയമംഗലം:ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴലുറപ്പുവിഭാഗത്തിൽ അക്രെഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്. സിവിൽ, അഗ്രിക്കൾച്ചർ എൻജിനീയറിങ്‌ ബിരുദമാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 14-നുമുൻപ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.


ഇലക്ട്രീഷ്യൻമാരുടെ ഒഴിവ്
നെടുമ്പ്രം:
ഗ്രാമപ്പഞ്ചായത്തിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി കെ.എസ്.ഇ.ബി. അംഗീകൃത ലൈസൻസുള്ള ഇലക്ട്രീഷ്യൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വ്യക്തിയെക്കുറിച്ചുള്ള വിവരണവും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.


ഓവർസിയർ
കാളികാവ്: ഗ്രാമപ്പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04931 257242.


ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്
പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിൽ ഒഴിവുള്ള ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂലായ്‌ 15-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണം.

അഡ്മിനിസ്‌ട്രേറ്റര്‍
കൂത്തുപറമ്പ് സഖി വണ്‍ സ്റ്റോപ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ സ്ത്രീകളായിരിക്കണം, നിയമ ബിരുദം / സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ്/ എന്‍ജിഒ നടത്തുന്ന പ്രോജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, കൗണ്‍സിലിംഗ് രംഗത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യതകള്‍.


മറ്റു ഒഴിവുകൾ 

എറണാകുളം: വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തുണികൾ അലക്കി വൃത്തിയാക്കി തേച്ച് തിരികെ ഏൽപ്പിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെൻഡറുകൾ ക്ഷണിക്കുന്നു.
ടെൻഡർ ഫോറവും കരാർ വ്യവസ്ഥകളും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണിവരെ എറണാകുളം ഗസ്റ്റ് ഹൗസ് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ദർഘാസുകൾ ഈ മാസം 22 ന് ഉച്ചയ്ക്ക് 2.30 വരെ ഗസ്റ്റ് ഹൗസ് ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗസ്റ്റ് ഹൗസ് ഓഫീസിൽ നേരിട്ടോ 0484 2360502, 2360558 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ തൃപ്പുറ്റ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദു മത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ തദ്ദേശവാസികളാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും തിരൂരിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം

തൃശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യന്നതിനായി അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍റെ കീഴില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ക്ളോസ് മൂന്നില്‍ പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകള്‍ ജൂലൈ 21 ന് 5 മണിയ്ക്ക് മുന്‍പായി ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2361100

മലപ്പുറം: ഖരമാലിന്യശേഖരണം, സംസ്കരണം എന്നീ ജോലികൾക്കായി മലപ്പുറം നഗരസഭാ ഹരിതകർമ സേനയിലേക്ക് ആളെ ആവശ്യമുണ്ട്. നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും അപേക്ഷിക്കാം. നഗരസഭാ ഓഫീസിൽനിന്ന് കിട്ടുന്ന ഫോം പൂരിപ്പിച്ച് ഒൻപതിനകം നഗരസഭാ സി.ഡി.എസ്. ഓഫീസിൽ നൽകണം. ഫോൺ: 2734228.


For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.