ആരോഗ്യവകുപ്പിൽ നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു


കേരളസർക്കാർ ആരോഗ്യവകുപ്പിൽ നിരവധി ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ അവസരം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

സ്റ്റാഫ് നഴ്‌സ്, ജെ.പി.എച്ച്.എൻ., ആർ.ബി.എസ്.കെ. നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കോഴിക്കോട്

അവസാന തിയ്യതി 

ജൂൺ 07 

ഇമൈലായി 

nhmkkdinterview@gmail.com


കോഴിക്കോട്: ദേശീയ ആരോഗ്യദൗത്യത്തിനുകീഴിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്‌സ്, ജെ.പി.എച്ച്.എൻ., ആർ.ബി.എസ്.കെ. നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലുമുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി 2021 ജൂൺ ഒന്നിന് 40 വയസ്സ്. ജൂൺ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് nhmkkdinterview@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.arogyakeralam.gov.in


ഹോം ഫോർ മെന്റൽ ഹെൽത്തിൽ അവസരങ്ങൾ

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

സെക്യൂരിറ്റി, കുക്ക്, കെയർടേക്കർ ..etc 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തൃശൂർ

അഭിമുഖം

ജൂൺ 12

ബന്ധപ്പെടേണ്ട നമ്പർ

0487-2364445 \ 9995075015

ഇമെയിൽ 

dcpu2021tcr@gmail.com 


വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ഹോം ഫോർ മെന്റൽ ഹെൽത്ത് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് തൃശൂർ ജില്ലയിൽ താമസിക്കുന്ന വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

ഹോം മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസി.വാർഡൻ, സെക്യൂരിറ്റി, കുക്ക്, കെയർടേക്കർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ്, ലീഗ് കൗൺസിലർ (പാർട്ട് ടൈം), സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സ്റ്റാഫ് നേഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ), സൈക്കാർട്ടിസ്റ്റ് (പാർട്ട് ടൈം) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോടൊപ്പം വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ

തപാൽ വഴിയോ ഇമെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം.

ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം.

ജൂൺ പന്ത്രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ ലഭിക്കണം.

ഫോൺ 0487-2364445,\9995075015 ഇ മെയിൽ : dcpu2021tcr@gmail.com


ജൂനിയര്‍ റസിഡന്റ് താൽകാലിക നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ജൂനിയര്‍ റസിഡന്റ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

മഞ്ചേരി

അഭിമുഖം

ജൂണ്‍ 05 

ബന്ധപ്പെടേണ്ട നമ്പർ

0483 2764056


മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്കായി വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റ് റസിഡന്റുമാരുടെ നിലവിലെ ഒഴിവിലേക്കും 2021-22 വര്‍ഷക്കാലയളവില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും ജൂനിയര്‍ റസിഡന്റുമാരെ താൽകാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 52,000 രൂപ വേതനത്തോടെ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകൾ ഉള്‍പ്പെടെയുളള അപേക്ഷ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം estgmcm@gmail.com എന്ന മെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ മൊബൈല്‍ ഫോൺ നമ്പര്‍ ഉണ്ടായിരിക്കണം. അധികയോഗ്യതയുളളവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന.

ഫോണ്‍ : 0483 2764056.


സാന്ത്വനപരിപാലന ക്ലിനിക്കുകളിലേക്ക് നഴ്‌സ്, ഓഫീസ് സെക്രട്ടറി ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

നഴ്‌സ്, ഓഫീസ് സെക്രട്ടറി 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

നിലമ്പൂർ

അവസാന തിയ്യതി 

ജൂൺ 05 

ബന്ധപ്പെടേണ്ട നമ്പർ

9495082120


നിലമ്പൂർ: മേഖലയിലെ സാന്ത്വനപരിപാലന ക്ലിനിക്കുകളിലേക്ക് നഴ്‌സ്, ഓഫീസ് സെക്രട്ടറിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത-നഴ്‌സ്: ജി.എൻ.എം/എ.എൻ.എം, സാന്ത്വന പരിചരണത്തിൽ ബേസിക് നഴ്‌സിങ് കോഴ്‌സ്. ഓഫീസ് സെക്രട്ടറി: ഓഫീസ് മാനേജ്‌മെന്റിൽ അഭിരുചിയും കംപ്യൂട്ടർ പരിജ്ഞാനവും. താത്പര്യമുള്ളവർ 9495082120 എന്ന വാട്‌സാപ്പ്‌ നമ്പറിൽ ജൂൺ അഞ്ചിനുമുമ്പ് ബയോഡേറ്റ അയക്കണം.


ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ ഒഴിവുകൾ 

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കാരേറ്റ്

അവസാന തിയ്യതി 

ജൂൺ 03 

ബന്ധപ്പെടേണ്ട നമ്പർ

6282821144


കാരേറ്റ്: പുളിമാത്ത് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ എന്നീ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ജൂൺ മൂന്ന് ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെടണം.

ഫോൺ: 6282821144.


നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

വണ്ടൻമേട്

അഭിമുഖം

ജൂൺ 03 

ബന്ധപ്പെടേണ്ട നമ്പർ

7034189830


വണ്ടൻമേട് : സി.എച്ച്.സി. വണ്ടൻമേട്ടിലേക്ക് സായാഹ്‌ന ഒ.പി.ക്കായി ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂൺ മൂന്നിന് 10.30-ന് അഭിമുഖം നടത്തും. അര്‍ഹതയുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം.

ഫോൺ-7034189830.


ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

മെഡിക്കൽ, പാരാമെഡിക്കൽ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

ചവറ

അഭിമുഖം

ജൂൺ 12

ബന്ധപ്പെടേണ്ട നമ്പർ

0476 2680247, 9496041795, 9495560973.

ചവറ: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുകുന്ദപുരത്ത് പ്രവർത്തിക്കുന്ന ഗൃഹപരിചരണകേന്ദ്രത്തിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ സന്നദ്ധപ്രവർത്തകരുടെ സഹായം ആവശ്യമുണ്ട്.

ഫോൺ: 0476 2680247, 9496041795, 9495560973.


ലേഡി മെഡിക്കൽ ഓഫീസർ

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

മെഡിക്കൽ ഓഫീസർ

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

കോട്ടയം

അഭിമുഖം

ജൂൺ 10 

ഇമെയിൽ

soada3@mgu.ac.in

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ ഹെൽത്ത് സെന്ററിൽ കരാറടിസ്ഥാനത്തിൽ പാർട്ട് ടൈം (പ്രവർത്തനസമയം രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 12.30വരെ) ലേഡി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്‌കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 10-നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

ഫോൺ: 0481-2733302.


ഡോക്ടർ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡോക്ടർ 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

മുണ്ടൂർ

അഭിമുഖം

ജൂൺ 02 

ഇമെയിൽ 

ddpmundoorpkd@gmail.com

മുണ്ടൂർ: പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം ‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിനായി ഡോക്ടറെ താത്‌കാലികമായി നിയമിക്കും. എം.ബി.ബി.എസ്. ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ജൂൺ രണ്ടുവരെ നേരിട്ടോ ddpmundoorpkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ അപേക്ഷിക്കാവുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡോക്ടർ, ഫാർമസിസ്റ്റ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

മുട്ടിൽ

അഭിമുഖം

ജൂൺ 03 


മുട്ടിൽ: ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി സായാഹ്ന ഒ.പി. നടത്തുന്നത് ഡോക്ടർ (എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷൻ), ഫാർമസിസ്റ്റ് (ബിഫാം/ഡിഫാം, പാരമെഡിക്കൽ രജിസ്‌ട്രേഷൻ) നിയമനത്തിന് അപേക്ഷിക്കാം. പഞ്ചായത്ത് ഓഫീസിൽ ജൂൺ മൂന്നിന് രാവിലെ 11-ന് സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.


ഹോസ്പിറ്റൽ അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് ഗ്രേഡ്-2

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഹോസ്പിറ്റൽ അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് ഗ്രേഡ്-2

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പട്ടാമ്പി

ഇമെയിൽ 

ddvallapuzhapkd@gmail.com 

പട്ടാമ്പി: വല്ലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് നിയമനം നടത്തുന്നു. ഹോസ്പിറ്റൽ അസിസ്റ്റന്റ് (യോഗ്യത-ഏഴാംതരം), നഴ്‌സിങ് അസിസ്റ്റന്റ് ഗ്രേഡ്-2 (യോഗ്യത- ഏഴാം തരം ജയം, 10 വർഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യതയുള്ളവർ വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്റെ ddvallapuzhapkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബന്ധപ്പെട്ട രേഖകൾസഹിതം അപേക്ഷ നൽകണം

ഫോൺ: 04662235222.


ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ 

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

തലശ്ശേരി

അഭിമുഖം

ജൂൺ 05 

ബന്ധപ്പെടേണ്ട നമ്പർ

0490 2399249

ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദവും, പി ജി ഡി സി എ/ ഡി സി എ/ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യ യോഗ്യതയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രശസ്ത സ്ഥാപനത്തില്‍/ആശുപത്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍) ജൂണ്‍ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.

ഫോണ്‍: 0490 2399249. വെബ് സൈറ്റ്: http://www.mcc.kerala.gov.in


സ്റ്റാഫ് നഴ്‌സ് - അപേക്ഷ ക്ഷണിച്ചു

തൊഴിൽ സംഗ്രഹം

പോസ്റ്റിന്റെ പേര്

സ്റ്റാഫ് നഴ്‌സ്

തൊഴിൽ തരം

ഗവൺമെന്റ്

ജോലിസ്ഥലം

പെരിന്തല്‍മണ്ണ

ഇമെയിൽ 

careerdhpmna@gmail.com

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കോവിഡ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. ദിവസവേതനം പരമാവധി 1100 രൂപയാണ്. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ലഭിക്കാത്തവര്‍ക്കും ബിഎസ് സി നഴ്‌സിംഗ്/ ജിഎന്‍ എം ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതാന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ careerdhpmna@gmail.com. എന്ന മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യേണ്ടതാണ്. താമസ ഭക്ഷണ സൗകര്യം ലഭ്യമാണ്.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click HerePost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.