തിരുവനന്തപുരം: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കാൻ പിഎസ്‌സി യോഗത്തിൽ തീരുമാനമായി. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച്‌ പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതോടൊപ്പം തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.

തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here