കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍ - പകുതി തസ്തികകളില്‍ ഉടന്‍ നിയമനം


കാസറഗോഡ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (എംസിഎച്ച്) പ്രവർത്തനക്ഷമമാക്കുന്നതിന് 273 തസ്തികകൾ സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. 300 കിടക്കകളുള്ള ആശുപത്രിയെ 24 മണിക്കൂർ എമർജൻസി മെഡിസിൻ ഡിവിഷനും ഒപി / ഐപി സൗകര്യങ്ങളും സാധ്യമാക്കുന്നതിനാണ് പോസ്റ്റുകൾ സൃഷ്ടിച്ചത്. സൃഷ്ടിച്ച തസ്തികകളിൽ 91 ഡോക്ടർമാരും 182 അക്കാദമികേതര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതിൽ പകുതി തസ്തികകളിലേക്കുള്ള നിയമനം ഉടനടി നടത്തും.

ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം 4 ദിവസം കൊണ്ട് മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കില്‍ 7 കോടി ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ഇതുകൂടാതെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തരമായി ജീവനക്കാരുടെ തസ്തികള്‍ 273 സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.

91 ഡോക്ടര്‍മാര്‍ 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്.

അധ്യാപക തസ്തിക.

4 അസോസിയേറ്റ് പ്രൊഫസര്‍,
35 അസി. പ്രൊഫസര്‍, 
28 സീനിയര്‍ റസിഡന്റ്, 
24 ജൂനിയര്‍ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക.

അനധ്യാപക തസ്തികകള്‍
1 ലേ സെക്രട്ടറി & ട്രെഷറര്‍ (സീനിയര്‍ സൂപ്രണ്ട്), 
1 ജൂനിയര്‍ സൂപ്രണ്ട്, 
3 സീനിയര്‍ ക്ലാര്‍ക്ക്, 
3 ക്ലാര്‍ക്ക്, 
1 ടൈപ്പിസ്റ്റ്, 
1 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 
1 ഓഫീസ് അറ്റന്‍ഡന്റ്, 
1 സര്‍ജന്റ് ഗ്രേഡ് രണ്ട്, 
3 ഫുള്‍ ടൈം സ്വീപ്പര്‍, 
5 പാര്‍ട്ട് ടൈം സ്വീപ്പര്‍, 
1 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 
2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 
5 ഹെഡ് നഴ്‌സ്, 
75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 
10 നഴ്‌സിംഗ് അസിസ്റ്റന്റ്, 
10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, 
20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 
1 ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, 
3 ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 
6 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 
3 ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, 
2 റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്, 
5 റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, 
2 തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 
2 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, 
1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, 
2 മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, 
2 പവര്‍ ലോണ്ട്രി അറ്റന്റര്‍, 
1 ഇലക്ട്രീഷ്യന്‍, 
1 റെഫ്രിജറേഷന്‍ മെക്കാനിക്, 
2 സി.എസ്.ആര്‍. ടെക്‌നീഷ്യന്‍, 
2 ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, 
4 ഇ.സി.ജി. ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍

                           _________________________________________________

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ നിയമനം - ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം  

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ജൂനിയർ / സീനിയർ റസിഡന്റ് തസ്തികയിൽ നിശ്ചിത യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം 

യോഗ്യത സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പും ഒപ്പിട്ട അപേക്ഷയും താഴെ തന്നിട്ടുള്ള ഇമെയിൽ അയക്കണം 

Email: dmekerala@gmail.com 

ഒഴിവുകളുടെ വിശദാംശങ്ങൾ
  • ജൂനിയർ റസിഡന്റ് : 24 
  • സീനിയർ റസിഡന്റ് : 28 

പ്രധാന ലിങ്കുകൾ:


ഔദ്യോഗിക അറിയിപ്പ്